അമ്മയെ കത്രിക കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചു; ബെംഗളൂരുവിൽ രണ്ടാനച്ഛനെ മകൻ അടിച്ചു കൊന്നു

Son Kills Drunk Stepfather for Attacking Mother With Scissors in Bengaluru: ഉദയിൻ്റെ അമ്മയായ ദീന ആദ്യ ഭർത്താവുമായി വേർപിരിഞ്ഞതിന് ശേഷം 22 വർഷം മുൻപാണ് ശ്രീധറിനെ വിവാഹം കഴിച്ചത്. ദീനയുടെ ആദ്യ വിവാഹത്തിലുള്ള മകനാണ് ഉദയ്. ശ്രീധറിൻ്റെ മക്കളായ ദർശൻ, കാഞ്ചന എന്നിവർക്കൊപ്പമാണ് ഇവർ താമസിച്ചിരുന്നത്

അമ്മയെ കത്രിക കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചു; ബെംഗളൂരുവിൽ രണ്ടാനച്ഛനെ മകൻ അടിച്ചു കൊന്നു

പ്രതീകാത്മക ചിത്രം

Updated On: 

20 Aug 2026 | 07:19 AM

ബെംഗളൂരു: മദ്യപിച്ച് അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ച രണ്ടാനച്ഛനെ 23 കാരനായ മകൻ ആക്രമിച്ച് കൊലപ്പെടുത്തി. ബെംഗളൂരുവിലെ ശിവപുരയിലാണ് സംഭവം. ഉദയ് കുമാർ എന്ന യുവാവാണ് അറസ്റ്റിലായത്. ബൈക്കിൻ്റെ ഷോക്ക് അബ്സോർബർ ഉപയോഗിച്ചാണ് ഇയാൾ രണ്ടാനച്ഛനായ ശ്രീധറിനെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

ഉദയിൻ്റെ അമ്മയായ ദീന ആദ്യ ഭർത്താവുമായി വേർപിരിഞ്ഞതിന് ശേഷം 22 വർഷം മുൻപാണ് ശ്രീധറിനെ വിവാഹം കഴിച്ചത്. ദീനയുടെ ആദ്യ വിവാഹത്തിലുള്ള മകനാണ് ഉദയ്. ശ്രീധറിൻ്റെ മക്കളായ ദർശൻ, കാഞ്ചന എന്നിവർക്കൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. മാധ്യമപ്രവർത്തകനായിരുന്ന ശ്രീധറിന് സ്ഥിരമായി മദ്യപിക്കുന്ന ആളായിരുന്നു. മദ്യപിച്ച് വീട്ടിലെത്തി സ്ഥിരമായി പ്രശ്നങ്ങളുണ്ടാക്കാറുണ്ടായിരുന്നുവെന്നും ഇത്തരം വഴക്കുകൾക്കിടെ ഇയാൾ ഭാര്യയെ മർദ്ദിക്കാറുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു.

Also Read: Chennai Metro: 15 വർഷത്തെ കാത്തിരിപ്പിന് വിരാമം, എംആർടിഎസ് ഇനി മെട്രോയുടെ ഭാഗം

ചൊവ്വാഴ്ച രാത്രിയാണ് കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങളുണ്ടായത്. മദ്യപിച്ചെത്തിയ ശ്രീധർ കത്രിക ഉപയോഗിച്ച് ദീനയെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ അമ്മയ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഉദയ് ബൈക്കിൻ്റെ ഷോക്ക് അബ്സോർബർ ഉപയോഗിച്ച് ശ്രീധറിനെ മൂന്ന് തവണ അടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ഗുരുതരമായി പരിക്കേറ്റ ശ്രീധറിനെ ഉടൻ തന്നെ ചികിത്സയ്ക്കായി ബി.ജി.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഉദയിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ശ്രീധറിൻ്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി. മദനായകനഹള്ളി പോലീസ് കേസെടുത്ത് അന്വേഷ്ണം ആരംഭിച്ചു. പൊലീസ് സംഭവസ്ഥലത്ത് പരിശോധന നടത്തുകയും ചെയ്തു.

English Summary

A 23-year-old man, Uday Kumar, was arrested in Bengaluru for killing his stepfather, Sridhar. The incident occurred when a drunk Sridhar attempted to attack Uday’s mother with scissors. To protect her, Uday struck him with a motorcycle shock absorber. Sridhar succumbed to his injuries at the hospital.

Loading...
Unable to load recommendations.
Follow Us
Related Stories
‘ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകം’; ചൈനയുടെ അവകാശവാദങ്ങൾക്ക് മറുപടിയുമായി വിദേശകാര്യ മന്ത്രാലയം
L Murugan : ‘താഴെത്തട്ടിൽ പ്രവർത്തിക്കണം, പ്രധാനമന്ത്രിക്ക് നന്ദി’ കേന്ദ്രമന്ത്രി എൽ മുരുകൻ രാജിവെച്ചു
ആശുപത്രികൾ ചികിത്സാ ചെലവുകൾ പ്രദർശിപ്പിക്കണം, പുതിയ നിർദേശവുമായി കേന്ദ്രം
യു.പി.ഐ സർവീസ് ചാർജിന് താത്കാലിക ബ്രേക്ക്; ഉത്സവ സീസണിൽ വ്യാപാരികൾക്ക് വലിയ ആശ്വാസം!
പ്രണയാഭ്യർത്ഥനയുമായി പിറകെ നടന്ന യുവാവിന്റെ ശല്യം സഹിക്കാനാവാതെ യുവതി ജീവനൊടുക്കി; യുവാവിനെ ബന്ധുക്കൾ തല്ലിക്കൊന്നു
Chennai Metro: പൂനമല്ലി – വടപളനി മെട്രോ വൻ ഹിറ്റ്; സർവീസ് സമയം മാറ്റണമെന്ന് യാത്രക്കാർ
ഹീറോയുടെ ഫ്ലെക്സ് ഫ്യൂവൽ മാജിക് - ഹീറോ സ്പ്ലെൻഡർ+ ഫ്ലെക്സ്
മുമ്പേ വാങ്ങിയവർ ഭാഗ്യവാന്മാർ, വിലക്കുറവ് അ‌വരോടുകൂടെ!
സമയം കുറവാണോ ? മസിൽ വളർത്താൻ കിടിലൻ 3x3x3 വർക്കൗട്ട്!
മക്കളേ വേഗം വാങ്ങിക്കോ, 2027ല്‍ സ്വര്‍ണം പറപറക്കും
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ