കൊൽക്കത്തയിലെ ഹോട്ടലിൽ ഉണ്ടായ തീപിടിത്തത്തിൽ 9 മരണം; മരിച്ചവരിൽ ബംഗ്ലാദേശ് സ്വദേശികളും

9 Killed in Massive Hotel Fire in Kolkata's New Market Area: ഹോട്ടലിൻ്റെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. എയർകണ്ടീഷണർ പൊട്ടിത്തെറിച്ചതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. തീ പടർന്ന് മുറികളിൽ അതിവേഗം പുക നിറഞ്ഞതോടെ പരിഭ്രാന്തരായ അതിഥികൾ പുറത്തേക്ക് ഓടുകയായിരുന്നു

കൊൽക്കത്തയിലെ ഹോട്ടലിൽ ഉണ്ടായ തീപിടിത്തത്തിൽ 9 മരണം; മരിച്ചവരിൽ ബംഗ്ലാദേശ് സ്വദേശികളും

കൊൽക്കത്തയിൽ തീപിടുത്തമുണ്ടായ ഹോട്ടൽ കെട്ടിടം

Published: 

19 Aug 2026 | 10:34 AM

കൊൽക്കത്ത: കൊൽക്കത്തയിലെ ഹോട്ടലിലുണ്ടായ വൻ തീപിടിത്തത്തിൽ ഒരു കുട്ടിയുൾപ്പെടെ 9 പേർ മരിച്ചു. ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. നഗരത്തിലെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളിലൊന്നായ ന്യൂ മാർക്കറ്റിന് സമീപത്തെ ഫ്രീ സ്കൂൾ സ്ട്രീറ്റിലുള്ള ഹോട്ടലിൽ പുലർച്ചെ 2 മണിയോടെയാണ് തീപിടിത്തമുണ്ടായത്. രക്ഷാപ്രവർത്തനത്തിനിടെ 60 ഓളം പേരെ കെട്ടിടത്തിൽ നിന്ന് സുരക്ഷിതമായി പുറത്തെത്തിച്ചു. അബോധാവസ്ഥയിൽ കണ്ടെത്തിയ ഒരു കുട്ടിയുൾപ്പെടെയുള്ള ഒമ്പത് പേരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മരിച്ചവരിൽ ഒരാൾ ജാർഖണ്ഡ് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

മരിച്ചവരിൽ ബംഗ്ലാദേശ് സ്വദേശികളും ഉൾപ്പെടുന്നതായി അഗ്നി രക്ഷാ സേന അറിയിച്ചു. ചികിത്സാ ആവശ്യങ്ങൾക്കായി കൊൽക്കത്തയിൽ എത്തിയവരായിരുന്നു ഇവർ. ഹോട്ടലിൽ അടിസ്ഥാന അഗ്നിസുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കൊൽക്കത്ത പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒളിവിൽ പോയ ഹോട്ടൽ ഉടമയ്ക്കും ജീവനക്കാർക്കുമായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

ഹോട്ടലിൻ്റെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. എയർകണ്ടീഷണർ പൊട്ടിത്തെറിച്ചതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. തീ പടർന്ന് മുറികളിൽ അതിവേഗം പുക നിറഞ്ഞതോടെ പരിഭ്രാന്തരായ അതിഥികൾ പുറത്തേക്ക് ഓടുകയായിരുന്നു. പുലർച്ചെ 2:07 നാണ് അഗ്നിശമന സേനയ്ക്ക് വിവരം ലഭിക്കുന്നത്. ഉടൻ തന്നെ നാല് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി. ദുരന്തനിവാരണ സേനയും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു.

Also Read: Chennai Metro: 15 വർഷത്തെ കാത്തിരിപ്പിന് വിരാമം, എംആർടിഎസ് ഇനി മെട്രോയുടെ ഭാഗം

ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കെട്ടിടത്തിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാനായത്. തീ പൂർണമായും നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. കനത്ത പുക കാരണം കോണിപ്പടികൾ കയറി മുകളിലത്തെ നിലകളിലേക്ക് എത്താൻ രക്ഷാപ്രവർത്തകർക്ക് ഏറെ ബുദ്ധിമുട്ടേണ്ടി വന്നു എന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിൽ 9 പേർ മരണപ്പെട്ടതായി സ്ഥിരീകരിച്ച പൊലീസ് മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും വ്യക്തമാക്കി.

പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിലുണ്ടായ സമാനമായ മറ്റൊരു ഹോട്ടൽ തീപിടിത്തത്തിൽ എട്ട് പേർ മരിച്ച് ദിവസങ്ങൾക്കകമാണ് കൊൽക്കത്തയിലും ദുരന്തം ആവർത്തിക്കുന്നത്. മേഘാലയയിൽ നിന്നുള്ള ഒരു കുടുംബത്തിലെ രണ്ട് കുട്ടികളുൾപ്പെടെ അഞ്ച് പേർ ബിർഭും അപകടത്തിൽ മരിച്ചിരുന്നു. ഹോട്ടലിൻ്റെ മുകൾ നിലയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. തീപിടിച്ചതറിഞ്ഞ് കുട്ടികളുമായി താഴേക്ക് ഇറങ്ങി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ അപകടത്തിൽപ്പെടുന്നത്.

English Summary

A massive fire broke out at a hotel in Kolkata’s Free School Street early Wednesday, killing nine people, including a child and Bangladeshi nationals. The hotel lacked basic fire safety measures. Sixty people were rescued. Authorities have registered a case and are searching for the absconding owner and staff.

Loading...
Unable to load recommendations.
Follow Us
Related Stories
‘ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകം’; ചൈനയുടെ അവകാശവാദങ്ങൾക്ക് മറുപടിയുമായി വിദേശകാര്യ മന്ത്രാലയം
L Murugan : ‘താഴെത്തട്ടിൽ പ്രവർത്തിക്കണം, പ്രധാനമന്ത്രിക്ക് നന്ദി’ കേന്ദ്രമന്ത്രി എൽ മുരുകൻ രാജിവെച്ചു
ആശുപത്രികൾ ചികിത്സാ ചെലവുകൾ പ്രദർശിപ്പിക്കണം, പുതിയ നിർദേശവുമായി കേന്ദ്രം
യു.പി.ഐ സർവീസ് ചാർജിന് താത്കാലിക ബ്രേക്ക്; ഉത്സവ സീസണിൽ വ്യാപാരികൾക്ക് വലിയ ആശ്വാസം!
പ്രണയാഭ്യർത്ഥനയുമായി പിറകെ നടന്ന യുവാവിന്റെ ശല്യം സഹിക്കാനാവാതെ യുവതി ജീവനൊടുക്കി; യുവാവിനെ ബന്ധുക്കൾ തല്ലിക്കൊന്നു
Chennai Metro: പൂനമല്ലി – വടപളനി മെട്രോ വൻ ഹിറ്റ്; സർവീസ് സമയം മാറ്റണമെന്ന് യാത്രക്കാർ
ഹീറോയുടെ ഫ്ലെക്സ് ഫ്യൂവൽ മാജിക് - ഹീറോ സ്പ്ലെൻഡർ+ ഫ്ലെക്സ്
മുമ്പേ വാങ്ങിയവർ ഭാഗ്യവാന്മാർ, വിലക്കുറവ് അ‌വരോടുകൂടെ!
സമയം കുറവാണോ ? മസിൽ വളർത്താൻ കിടിലൻ 3x3x3 വർക്കൗട്ട്!
മക്കളേ വേഗം വാങ്ങിക്കോ, 2027ല്‍ സ്വര്‍ണം പറപറക്കും
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ