No Tips Before Ride : ടിപ് വേണ്ട, ഓൺലൈൻ ടാക്സികൾക്ക് കർശന നിർദേശവുമായി കേന്ദ്രം
No Tips Before Ride Strict Guidelines to Uber, Ola, Rapido : ട്രിപ്പ് ബുക്ക് ചെയ്യുമ്പോൾത്തന്നെ 'ടിപ്പ്' നൽകാൻ ആവശ്യപ്പെടുന്ന രീതിക്കെതിരെ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇങ്ങനെ ടിപ് ആവശ്യപ്പെടുന്ന രീതി ചട്ടവിരുദ്ധമാണെന്ന് റോഡ് ഗതാഗത മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കി. മോട്ടോർ വെഹിക്കിൾ അഗ്രഗേറ്റർ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, ഇത്തരം നടപടികൾ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതും സ്വാധീനിക്കാൻ ശ്രമിക്കുന്നതം ആണ്.
ട്രിപ്പ് ബുക്ക് ചെയ്യുമ്പോൾത്തന്നെ ‘ടിപ്പ്’ നൽകാൻ ആവശ്യപ്പെടുന്ന രീതിക്കെതിരെ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇങ്ങനെ ടിപ് ആവശ്യപ്പെടുന്ന രീതി ചട്ടവിരുദ്ധമാണെന്ന് റോഡ് ഗതാഗത മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കി. മോട്ടോർ വെഹിക്കിൾ അഗ്രഗേറ്റർ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, ഇത്തരം നടപടികൾ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതും സ്വാധീനിക്കാൻ ശ്രമിക്കുന്നതം ആണ്.
ഇത് ഉപഭോക്തൃ സംരക്ഷണ നിയമം 2019′-ന്റെ ലംഘനമാണ്. ടിപ്പ് നൽകുന്നത് പൂർണ്ണമായും ഉപഭോക്താവിന്റെ ഇഷ്ടാനുസരണം അഥവാ സ്വമേധയാ ആയിരിക്കണമെന്നും, യാത്ര പൂർത്തിയായ ശേഷം മാത്രമേ അത് നൽകാൻ പാടുള്ളൂ എന്നും ഗതാഗത മന്ത്രാലയം നിർദ്ദേശിച്ചു.
ട്രിപ് എടുക്കുന്നതിനോ പൂർത്തിയാക്കുന്നതിനോ മുൻപായി, അഡ്വാൻസ് ടിപ്പ്, ആഡ്-ഓൺ തിരഞ്ഞെടുക്കുക, ഫാസ്റ്റ് പിക്കപ്പ്, ടിപ്പ് നൽകിയാൽ ഡ്രൈവർ റൈഡ് കൺഫേം ചെയ്യാനുള്ള സാധ്യത കൂടുതലുണ്ട് തുടങ്ങിയ സന്ദേശങ്ങളോ ഓപ്ഷനുകളോ ചില റൈഡ് അഗ്രഗേറ്റർ ആപ്പുകൾ പ്രദർശിപ്പിക്കുന്നത് മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് വിജ്ഞാപനത്തിൽ പറയുന്നു.
Also Read : തമിഴ്‌നാട് അതിര്‍ത്തി വരെ നമ്മ മെട്രോ സര്‍വീസ്; യെല്ലോ ലൈനിലേക്ക് 9 സ്‌റ്റേഷനുകള്‍ കൂടി
അതേ സമയം മോട്ടോർ വെഹിക്കിൾ അഗ്രഗേറ്റർ മാർഗ്ഗനിർദ്ദേശങ്ങളിലെ 14.15-ാം വകുപ്പ് അനുസരിച്ച്, ടിപ്പ് ഓഫർ ചെയ്യാനുള്ള സൗകര്യം യാത്ര പൂർത്തിയായ ശേഷം മാത്രമേ ദൃശ്യമാകാൻ പാടുള്ളൂ. ബുക്കിംഗ് സമയത്തോ, യാത്ര തുടങ്ങുന്നതിന് മുൻപോ, അല്ലെങ്കിൽ യാത്രയ്ക്കിടയിലോ ഈ സൗകര്യം ലഭ്യമാക്കരുത്. അധിക തുക നൽകുന്നത് റൈഡ് ഉറപ്പിക്കുന്നത്, കാത്തിരിപ്പ് സമയം, സേവന നിലവാരം എന്നിവ മെച്ചപ്പെടുത്തുമെന്ന് തോന്നലുണ്ടാക്കുന്ന തരത്തിലുള്ള ഫീച്ചറുകളോ സന്ദേശങ്ങളോ പേയ്‌മെന്റ് ഓപ്ഷനുകളോ ആപ്പിൽ പ്രദർശിപ്പിക്കാൻ പാടില്ലെന്ന് പുതിയ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.
ഇങ്ങനെ ടിപ് സ്വീകരിക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നേരത്തെ പ്ലാറ്റ്‌ഫോമുകളോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ നിർദ്ദേശം നൽകിയിട്ടും, വിവിധ ആപ്പുകളിൽ ടിപ്പ് നൽകാനുള്ള സന്ദേശങ്ങൾ വ്യാപകമായി തുടരുകയാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്രം നിലപാട് ശക്തമാക്കിയിരിക്കുന്നത്. ഈ നിർദേശം ലംഘിച്ചാൽ കർശന നപടിയുണ്ടാകുമെന്നാണ് കമ്പനികളെ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഊബർ, ഒല, റാപിഡോ തുടങ്ങിയ ഓൺലൈൻ ടാക്സി ആപ്പുകൾക്കാണ് നിർദേശം നൽകിയിരിക്കുന്നത്. രാത്രിയിലും ദൂരം കൂടുതലുള്ള സ്ഥലങ്ങളിലേക്കും ബ്ലോക്കുള്ള സമയത്തും ഒക്കെ ഇത്തരത്തിൽ മുൻ കൂട്ടി ടിപ് ആവശ്യപ്പെടുന്നത് പതിവാണ്.
English Summary
The Central Government is taking strict action against the practice of prompting users to provide a ‘tip’ at the time of booking a vehicle. A notification issued by the Ministry of Road Transport clarified that this practice of soliciting tips is unlawful. According to the Motor Vehicle Aggregator Guidelines, such actions mislead consumers and attempt to influence them.