14 കോടിയിൽ നിന്ന് 59 കോടി അക്കൗണ്ടുകളിലേക്ക്: ജൻ ധൻ യോജനയിലൂടെ ഇന്ത്യ കൈവരിച്ചത്‌ ചരിത്രപരമായ സാമ്പത്തിക മുന്നേറ്റം

12 Years of PM Jan Dhan Yojana: 2014-ൽ ആരംഭിച്ചതുമുതൽ ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റത്തിന്റെ ആണിക്കല്ലായി മാറാൻ പ്രധാനമന്ത്രി ജൻ ധൻ യോജനയ്ക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ 12 വർഷത്തിനിടയിൽ, ബാങ്കിങ്, വായ്പ, ഇൻഷുറൻസ്, പെൻഷൻ, ഡിജിറ്റൽ പേയ്‌മെന്റുകൾ എന്നിവയുടെ ലഭ്യത വർദ്ധിപ്പിക്കാൻ ഈ പദ്ധതിക്ക് കഴിഞ്ഞു.

14 കോടിയിൽ നിന്ന് 59 കോടി അക്കൗണ്ടുകളിലേക്ക്: ജൻ ധൻ യോജനയിലൂടെ ഇന്ത്യ കൈവരിച്ചത്‌ ചരിത്രപരമായ സാമ്പത്തിക മുന്നേറ്റം

PM Jan Dhan Yojana

Updated On: 

27 Aug 2026 | 05:40 PM

2014-ൽ ആരംഭിച്ചതുമുതൽ ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റത്തിന്റെ ആണിക്കല്ലായി മാറാൻ പ്രധാനമന്ത്രി ജൻ ധൻ യോജനയ്ക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ 12 വർഷത്തിനിടയിൽ, ബാങ്കിങ്, വായ്പ, ഇൻഷുറൻസ്, പെൻഷൻ, ഡിജിറ്റൽ പേയ്‌മെന്റുകൾ എന്നിവയുടെ ലഭ്യത വർദ്ധിപ്പിക്കാൻ ഈ പദ്ധതിക്ക് കഴിഞ്ഞു. പ്രത്യേകിച്ച് പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്ക് ഇത് ഏറെ പ്രയോജനകരമായി. 2015-ൽ 14.72 കോടിയായിരുന്ന പി.എം-ജെ.ഡി.വൈ അക്കൗണ്ടുകൾ 2026 ഓഗസ്റ്റ് 19-ലെ കണക്കനുസരിച്ച് 59.09 കോടിയായി ഉയര്‍ന്നു. അതിൽ 32.92 കോടിയും വനിതാ ഗുണഭോക്താക്കളാണ്.  വിപുലമായ സാമ്പത്തിക വളർച്ചയ്ക്കും ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും സാമ്പത്തിക ഉൾപ്പെടുത്തൽ അത്യാവശ്യമാണ്. ഔപചാരിക സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുന്നത് പ്രതിസന്ധികളെ നേരിടാനും ഭാവിയിലേക്ക് നിക്ഷേപം നടത്താനും ഉപജീവനമാർഗ്ഗങ്ങൾ കെട്ടിപ്പടുക്കാനും ആളുകളെ സഹായിക്കുന്നു.

സാമ്പത്തിക വിപ്ലവത്തിന്റെ 12 വര്‍ഷം

പ്രധാനമന്ത്രി ജൻ ധൻ യോജന2014-ലാണ് തുടക്കം കുറിച്ചത്. 12-ാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിലും, കൂടുതൽ ആളുകളെ സാമ്പത്തിക വ്യവസ്ഥയിലേക്ക് കൊണ്ടുവരുന്നതിനും സമഗ്രമായ വളർച്ച ഉറപ്പാക്കുന്നതിനും ഈ പദ്ധതി തടസ്സമില്ലാതെ തുടർന്നുപോരുന്നു.

സ്ത്രീകളെ സംബന്ധിച്ചിടത്തോളം, സാമ്പത്തിക ലഭ്യത അവരുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെയും ശാക്തീകരണത്തെയും ശക്തിപ്പെടുത്തുന്നു.

ഫിനാൻഷ്യൽ ഇൻക്ലൂഷൻ ഇൻഡക്സ്

ഇന്ത്യയുടെ ഫിനാൻഷ്യൽ ഇൻക്ലൂഷൻ ഇൻഡക്സ് (സാമ്പത്തിക ഉൾപ്പെടുത്തൽ സൂചിക) 2018-ലെ 53.9-ൽ നിന്ന് 2026-ഓടെ 67 ആയി ഉയർന്നു. വായ്പ, ഇൻഷുറൻസ്, സമ്പാദ്യം, ഡിജിറ്റൽ ഇടപാടുകൾ എന്നിവയിലേക്കുള്ള ആഴത്തിലുള്ള ലഭ്യതയാണ് ഇത് വ്യക്തമാക്കുന്നത്.

2015 ജനുവരിയിൽ, പി.എം.ജെ.ഡി.വൈയുടെ ഭാഗമായി നടന്ന സാമ്പത്തിക ഉൾപ്പെടുത്തൽ പ്രചാരണത്തിന്റെ വ്യാപ്തി ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടംനേടി. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ ഫിനാൻഷ്യൽ സർവീസസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ നടന്ന പ്രചാരണത്തിൽ “ഒരൊറ്റ ആഴ്ചയ്ക്കുള്ളിൽ 1,80,96,130 ബാങ്ക് അക്കൗണ്ടുകളാണ്” തുറന്നത്.

Also Read: Nepal Flash Flood : നേപ്പാൾ മിന്നൽ പ്രളയം; മാനുഷികവും ദുരിതാശ്വാസ സഹായങ്ങളും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ദശലക്ഷക്കണക്കിന് സാധാരണക്കാരായ പൗരന്മാരുടെ ബാങ്കിങ് സങ്കൽപ്പങ്ങളെയാണ് പി.എം-ജെ.ഡി.വൈ പുനർനിർവചിക്കുന്നത്. ആരംഭത്തിൽ “എല്ലാ വീടുകളിലും” ബാങ്ക് അക്കൗണ്ട് ലഭ്യമാക്കുക എന്നതിലായിരുന്നു പദ്ധതി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെങ്കിൽ, 2018-ൽ ഇത് “ബാങ്ക് അക്കൗണ്ട് ഇല്ലാത്ത എല്ലാ മുതിർന്ന വ്യക്തികൾക്കും” അക്കൗണ്ട് ലഭ്യമാക്കുക എന്ന നിലയിലേക്ക് വിപുലീകരിച്ചു.

ആർക്കൊക്കെ അർഹതയുണ്ട്?

ഇന്ത്യൻ പൗരത്വമുള്ള ഏതൊരാൾക്കും പി.എം-ജെ.ഡി.വൈ അക്കൗണ്ട് തുറക്കാം. ഇതിന് പ്രായപരിധിയില്ല. അക്കൗണ്ട് ഇല്ലാത്ത വ്യക്തിക്ക് ഒരു അടിസ്ഥാന സമ്പാദ്യ ബാങ്ക് അക്കൗണ്ട് തുറക്കാവുന്നതാണ്. മിനിമം ബാലൻസ് തുക സൂക്ഷിക്കേണ്ട ആവശ്യമില്ല.

ബാങ്ക് ശാഖയിലോ ബാങ്ക് ശാഖകളുടെ വിപുലീകൃത രൂപമായ ബിസിനസ് കറസ്പോണ്ടന്റ്/ ബാങ്ക് മിത്ര ഔട്ട്‌ലെറ്റുകളിലോ എത്തി അക്കൗണ്ട് തുറക്കാവുന്നതാണ്. ആവശ്യമായ കെ.വൈ.സി രേഖകൾക്കൊപ്പം പൂരിപ്പിച്ച അക്കൗണ്ട് ഓപ്പണിങ് ഫോം സമർപ്പിക്കണം. രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം ബാങ്ക് അക്കൗണ്ട് സജീവമാക്കും. രണ്ടുപേർക്ക് ചേർന്ന് ജോയിന്റ് അക്കൗണ്ടായും ഇത് ആരംഭിക്കാം.

എന്തൊക്കെ രേഖകൾ വേണം?

  • ആധാർ കാർഡ്
  • സർക്കാർ നൽകിയ തിരിച്ചറിയൽ രേഖ (വോട്ടർ ഐ.ഡി, പാൻ കാർഡ് അല്ലെങ്കിൽ റേഷൻ കാർഡ്)
  • സ്ഥിരമേൽവിലാസം തെളിയിക്കുന്ന രേഖ (പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, കറന്റ് ബിൽ, ടെലിഫോൺ ബിൽ അല്ലെങ്കിൽ വാട്ടർ ബിൽ)
  • പാസ്‌പോർട്ട് സൈസ് ഫോട്ടോ
  • കൃത്യമായി പൂരിപ്പിച്ച് ഒപ്പിട്ട പി.എം.ജെ.ഡി.വൈ അക്കൗണ്ട് ഓപ്പണിങ് ഫോം
  • സർക്കാർ വിജ്ഞാപനം ചെയ്യുന്ന മറ്റ് രേഖകൾ

ബാങ്കുകളിലെ സാധാരണ സമ്പാദ്യ ബാങ്ക് അക്കൗണ്ടുകൾക്ക് നൽകുന്ന അതേ പലിശ നിരക്ക് തന്നെ പി.എം.ജെ.ഡി.വൈ പദ്ധതിക്ക് കീഴിൽ തുറക്കുന്ന അക്കൗണ്ടുകൾക്കും ബാധകമാണ്. ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ, പ്രധാൻ മന്ത്രി ജീവൻ ജ്യോതി ബീമാ യോജന, പ്രധാൻ മന്ത്രി സുരക്ഷാ ബീമാ യോജന, അടൽ പെൻഷൻ യോജന, മൈക്രോ യൂണിറ്റ്സ് ഡെവലപ്‌മെന്റ് & റീഫിനാൻസ് ഏജൻസി ബാങ്ക് സ്കീം എന്നിവയ്ക്ക് പി.എം-ജെ.ഡി.വൈ അക്കൗണ്ടുകൾ അർഹമാണ്.

കഴിഞ്ഞ 12 വർഷത്തിനിടെ പി.എം-ജെ.ഡി.വൈ അക്കൗണ്ടുകളിൽ 4 ഇരട്ടി വർദ്ധനവുണ്ടായി. അക്കൗണ്ടുകൾ 2015-ലെ 14.72 കോടിയിൽ നിന്ന് 2026 ഓഗസ്റ്റ് 19 വരെയുള്ള കണക്കനുസരിച്ച് 59.09 കോടിയായി ഉയർന്നു. ഇതിൽ 45.95 കോടി അക്കൗണ്ടുകൾ ഗ്രാമീണ, അര്‍ധനഗര മേഖലകളിലും 13.14 കോടി അക്കൗണ്ടുകൾ നഗര, മെട്രോപൊളിറ്റൻ മേഖലകളിലുമാണ്.

English Summary

India’s PM Jan Dhan Yojana completed 12 successful years. It expanded formal banking, credit, insurance, and digital payments. Account numbers grew to 59.09 crore with 32.92 crore women.

Loading...
Unable to load recommendations.
Follow Us
Related Stories
‘ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകം’; ചൈനയുടെ അവകാശവാദങ്ങൾക്ക് മറുപടിയുമായി വിദേശകാര്യ മന്ത്രാലയം
L Murugan : ‘താഴെത്തട്ടിൽ പ്രവർത്തിക്കണം, പ്രധാനമന്ത്രിക്ക് നന്ദി’ കേന്ദ്രമന്ത്രി എൽ മുരുകൻ രാജിവെച്ചു
ആശുപത്രികൾ ചികിത്സാ ചെലവുകൾ പ്രദർശിപ്പിക്കണം, പുതിയ നിർദേശവുമായി കേന്ദ്രം
യു.പി.ഐ സർവീസ് ചാർജിന് താത്കാലിക ബ്രേക്ക്; ഉത്സവ സീസണിൽ വ്യാപാരികൾക്ക് വലിയ ആശ്വാസം!
പ്രണയാഭ്യർത്ഥനയുമായി പിറകെ നടന്ന യുവാവിന്റെ ശല്യം സഹിക്കാനാവാതെ യുവതി ജീവനൊടുക്കി; യുവാവിനെ ബന്ധുക്കൾ തല്ലിക്കൊന്നു
Chennai Metro: പൂനമല്ലി – വടപളനി മെട്രോ വൻ ഹിറ്റ്; സർവീസ് സമയം മാറ്റണമെന്ന് യാത്രക്കാർ
മുമ്പേ വാങ്ങിയവർ ഭാഗ്യവാന്മാർ, വിലക്കുറവ് അ‌വരോടുകൂടെ!
സമയം കുറവാണോ ? മസിൽ വളർത്താൻ കിടിലൻ 3x3x3 വർക്കൗട്ട്!
മക്കളേ വേഗം വാങ്ങിക്കോ, 2027ല്‍ സ്വര്‍ണം പറപറക്കും
സവാള നീര് തലയിൽ പുരട്ടിയാൽ മുടി വളരുമോ?
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ