AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

E100 Fuel: E100 ഇന്ധനത്തിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരം

E100 Ethanol Fuel : നൂറ് ശതമാനം എഥനോൾ‌ അടങ്ങിയ E100 ഫ്യുവലിന് അം​ഗീകാരം നൽകി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. ഫ്ലക്സ് ഫ്യുവലിൽ ഓടുന്ന വാഹനങ്ങളിൽ E100 ഇന്ധനം ഉപയോ​ഗിക്കുന്നതിനുള്ള ഔദ്യോഗിക അംഗീകാരമാണ് കേന്ദ്ര സർക്കാർ നൽകിയിരിക്കുന്നത്. ഇതോടെ ഇന്ത്യൻ വാഹന വിപണയിൽ വിപ്ലവകരമായ മാറ്റത്തിനാണ് വഴി തുറക്കുന്നത്. ഇതോടെ, ഏകദേശം 100 ശതമാനം എത്തനോളിൽ പ്രവർത്തിക്കാൻ കഴിയുന്ന വാ​ഹനങ്ങൾ ഇന്ത്യൻ നിരത്തിലറിങ്ങും.

E100 Fuel: E100 ഇന്ധനത്തിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരം
പ്രതീകാത്മക ചിത്രംImage Credit source: Sanchit Khanna/HT via Getty Images
Amal KV
Amal KV | Updated On: 27 Oct 2026 | 07:13 PM

ഡൽഹി: നൂറ് ശതമാനം എഥനോൾ‌ അടങ്ങിയ E100 ഫ്യുവലിന് അം​ഗീകാരം നൽകി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. ഫ്ലക്സ് ഫ്യുവലിൽ ഓടുന്ന വാഹനങ്ങളിൽ E100 ഇന്ധനം ഉപയോ​ഗിക്കുന്നതിനുള്ള ഔദ്യോഗിക അംഗീകാരമാണ് കേന്ദ്ര സർക്കാർ നൽകിയിരിക്കുന്നത്. ഇതോടെ ഇന്ത്യൻ വാഹന വിപണയിൽ വിപ്ലവകരമായ മാറ്റത്തിനാണ് വഴി തുറക്കുന്നത്. ഇതോടെ, ഏകദേശം 100 ശതമാനം എത്തനോളിൽ പ്രവർത്തിക്കാൻ കഴിയുന്ന വാ​ഹനങ്ങൾ ഇന്ത്യൻ നിരത്തിലറിങ്ങും.

പുതിയ ഭേ​ദ​ഗതി

പരമ്പരാ​ഗത ഇന്ധനങ്ങളായ പെട്രോളിൽ നിന്നും ഡീസലിൽ നിന്നും മാറി, എഥനോളിൽ പ്രവർത്തിക്കാൻ സജ്ജമായ കൂടുതൽ വാഹനങ്ങൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ വാഹന നിർമ്മാതാക്കളെ പ്രോത്സാഹിപ്പിക്കുന്ന തീരുമാനമാണ് ഇത്. ഇത് രാജ്യത്തേക്കുള്ള ഇന്ധന ഇറക്കുമതിയെ കുറയ്ക്കുന്നതിനും സാഹായിക്കും. നൂറ് ശതമാനം എഥനോൾ അടങ്ങിയ ഇന്ധനത്തിന് അം​ഗീകാരം നൽകുന്നതിനുള്ള വിജ്ഞാപനം ഒക്ടോബർ 23-ന് മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിക്കുകയും, തുടർട്ട് അത് ​ഗസറ്റിൽ പ്രസിദ്ധീകരിക്കുകയുമായിരുന്നു. 1989-ലെ കേന്ദ്ര മോട്ടോർ വെഹിക്കിൾസ് ചട്ടങ്ങളിൽ വരുത്തിയാണ് പുതിയ തീരുമാനം. നേരത്തെ തന്നെ അം​ഗീകാരം നൽകിയ E85-നൊപ്പം E100 ഇന്ധനവും ഉൾപ്പെടുത്തിയാണ് ഭേ​ദ​ഗതി.

Also Read: കാഴ്ച പരിശോധന മാത്രം പോര, ​ഡ്രൈവിം​ഗ് ലൈസൻസിന് കൂടുതൽ ആരോ​ഗ്യ വിവരങ്ങൾ കൂടി വെളിപ്പെടുത്തേണ്ടി വരും

എന്താണ് E100 ഇന്ധനം?

നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന പെട്രോൾ E20 ഇന്ധനമാണ്. അതായത് 20 ശതമാനം എഥനോൾ അടങ്ങിയ പെട്രോൾ ആണ് ഉള്ളത്. ഇതിന് പുറമെ മാസങ്ങൾക്ക് മുമ്പ് E85 ഇന്ധനവും അതിൽ സു​ഗമമായി ഓടുന്ന വാഹന മോഡലുകളും ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടിരുന്നു. പേര് പോലെ തന്നെ ഇതിൽ 85 ശതമാനം എഥനോളും ബാക്കി പെട്രോളുമാണ് വരുന്നത്. ഇത് E100 ലേക്ക് വരുമ്പോൾ പെട്രോളിന്റെ അംശം വളരെ കുറച്ച് ഏകദേശം നൂറ് ശതമാനത്തോളം എഥനോളാകും ഉണ്ടാവുക. പൊതുവെ ഫ്ലക്സ് ഫ്യുവൽ എന്നാണ് ഈ ഇന്ധന രൂപത്തെ അറിയപ്പെടുന്നത്

ഏതൊക്കെ മോഡലുകളിൽ

സാധാരണ പെട്രോൾ കാറുകൾ E100 ഇന്ധനത്തിലേക്ക് മാറ്റി ഉപയോ​ഗിക്കാൻ കഴിയില്ല. ഇതിനായി പ്രത്യേകം നിർമ്മിച്ച വാഹനങ്ങളിൽ മാത്രമേ നൂറ് ശതമാനം എഥനോളുള്ള ഇന്ധനം ഉപയോ​ഗിക്കാൻ കഴിയൂ. ഈ പുതിയ തീരുമാനം വന്നതോടെ E100 ഇന്ധനത്തിൽ പ്രവർത്തിക്കാൻ ശേഷിയുള്ള വാഹനങ്ങൾ പരീക്ഷിക്കുന്നതിനും അവതരിപ്പിക്കുന്നതിനും വാഹന നിർമ്മാതാക്കൾക്ക് കഴിയും. അതേ സമയം രാജ്യവ്യാപകമായി E100 ഇന്ധനം ലഭ്യമാക്കുന്നതിനെക്കുറിച്ചോ, ഇത്തരം വാഹനങ്ങളുടെ വില സംബന്ധിച്ചോ സർക്കാർ ഇതുവരെ അറിയിപ്പൊന്നും നൽകിയിട്ടില്ല.

English Summary

The Union Ministry of Road Transport and Highways has granted approval for E100 fuel, which consists of 100 percent ethanol. The central government has authorized the use of E100 in vehicles designed to run on flex-fuel. This development paves the way for a revolutionary shift in the Indian automotive market.

Follow Us