AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

കളിക്കുന്നതിനിടെ സുഹൃത്ത് കഴുത്തിൽ കയർ കുരുക്കി; ഏഴുവയസ്സുകാരന് ദാരുണാന്ത്യം, മൃതദേഹം ഒളിപ്പിച്ച സുഹൃത്തിൻ്റെ അമ്മ അറസ്റ്റിൽ

Boy Strangled While Playing: Friend's Mother Arrested for Hiding Body: ഞായറാഴ്ച വീടിന് പുറത്തേക്ക് കളിക്കാൻ പോയ മുത്തുവേൽ ഇരുട്ടിയിട്ടും വീട്ടിൽ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് കുട്ടിയുടെ അമ്മ പോലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടിയെ കണ്ടെത്താനായി അഞ്ച് പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് തൊണ്ണൂറോളം പോലീസുകാരുടെ നേതൃത്വത്തിൽ പ്രദേശത്ത് വ്യാപകമായ തിരച്ചിൽ നടത്തി. ഈ പരിശോധനക്കൊടുവിലാണ് തിങ്കളാഴ്ച രാവിലെ ആളൊഴിഞ തകർന്ന ഒരു വീട്ടിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്

കളിക്കുന്നതിനിടെ സുഹൃത്ത് കഴുത്തിൽ കയർ കുരുക്കി; ഏഴുവയസ്സുകാരന് ദാരുണാന്ത്യം, മൃതദേഹം ഒളിപ്പിച്ച സുഹൃത്തിൻ്റെ അമ്മ അറസ്റ്റിൽ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 28 Oct 2026 | 12:02 AM

മധുര: തമിഴ്‌നാട്ടിലെ മധുരയിൽ വീടിന് സമീപത്ത് കളിക്കാൻ പോയ ഏഴു വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്. ഒപ്പമുണ്ടായിരുന്ന പത്തുവയസ്സുകാരനായ സുഹൃത്ത് കളിക്കുന്നതിനിടെ കഴുത്തിൽ കയർ കുരുക്കിയതാണ് കുട്ടിയുടെ മരണകാരണമെന്ന് പോലീസ് കണ്ടെത്തി. സംഭവം പുറത്തറിയാതിരിക്കാനും തൻ്റെ മകനെ സംരക്ഷിക്കാനുമായി കുട്ടിയുടെ മൃതദേഹം ആളൊഴിഞ്ഞ മറ്റൊരു വീട്ടിലേക്ക് മാറ്റിയ പത്തുവയസ്സുകാരൻ്റെ അമ്മയായ 32 കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. മുത്തുവേൽ എന്ന ഏഴുവയസ്സുകാരനാണ് കൊല്ലപ്പെട്ടത്.

ഞായറാഴ്ച വീടിന് പുറത്തേക്ക് കളിക്കാൻ പോയ മുത്തുവേൽ ഇരുട്ടിയിട്ടും വീട്ടിൽ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് കുട്ടിയുടെ അമ്മ പോലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടിയെ കണ്ടെത്താനായി അഞ്ച് പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് തൊണ്ണൂറോളം പോലീസുകാരുടെ നേതൃത്വത്തിൽ പ്രദേശത്ത് വ്യാപകമായ തിരച്ചിൽ നടത്തി. ഈ പരിശോധനക്കൊടുവിലാണ് തിങ്കളാഴ്ച രാവിലെ ആളൊഴിഞ തകർന്ന ഒരു വീട്ടിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ ഡോഗ് സ്ക്വാഡും ഫോറൻസിക് സംഘവും സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധനകൾ നടത്തി. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം മധുരയിലെ സർക്കാർ രാജാജി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

Also Read: ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ്; ഡെപ്യുട്ടി ബാങ്ക് മാനേജർക്ക് നഷ്ടമായത് 1.25 ലക്ഷം രൂപ

ഞായറാഴ്ച രണ്ട് കുട്ടികളും ഒരുമിച്ച് കളിക്കുന്നതിനിടെ പത്തുവയസ്സുകാരൻ മുത്തുവേലിൻ്റെ കഴുത്തിൽ കയർ കുരുക്കി മുറുക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. കഴുത്തിൽ കുരുക്ക് വീണ് ശ്വാസംമുട്ടി തലകറക്കം അനുഭവപ്പെട്ട മുത്തുവേൽ ഭയന്ന് ഓടുന്നതിനിടെ ഒരു ചുമരിൽ ഇടിച്ച് മുൻവശത്തെ പല്ലുകൾക്ക് പരിക്കുകൾ സംഭവിച്ചു. തുടർന്ന് അവശനായ കുട്ടി ദാഹിച്ച് വെള്ളം ചോദിച്ചുകൊണ്ട് സുഹൃത്തിൻ്റെ വീട്ടിലെത്തുകയും, അവിടെ 10 വയസ്സുകാരൻ്റെ അമ്മയുടെ മുന്നിൽ വെച്ച് കുഴഞ്ഞുവീഴുകയുമായിരുന്നു.

കുട്ടി മരിച്ചെന്ന് മനസ്സിലാക്കിയ യുവതി പോലീസിനെ വിവരമറിയിക്കുന്നതിന് പകരം സ്വന്തം മകനെ കേസിൽ നിന്ന് രക്ഷിക്കാനുള്ള ശ്രമമാണ് നടത്തിയത്. ആരും ശ്രദ്ധിക്കാത്ത ഉപേക്ഷിക്കപ്പെട്ട വീട്ടിലേക്ക് മൃതദേഹം മാറ്റുകയും തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ പത്തുവയസ്സുകാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും. അറസ്റ്റിലായ യുവതിക്കെതിരെ തെളിവ് നശിപ്പിച്ചതിനാണ് പ്രധാനമായും കേസെടുത്തിരിക്കുന്നത്.

English Summary

A 7-year-old boy in Madurai died accidentally after a 10-year-old friend tightened a rope around his neck during play. The older boy’s mother was arrested for concealing the body.

Follow Us