AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

ആന്ധ്രയില്‍ സീറ്റ് ധാരണ; ഇന്‍ഡ്യ സഖ്യത്തിനൊപ്പം നിന്ന് സിപിഎം, സീറ്റ് നല്‍കി കോണ്‍ഗ്രസ്

റമ്പച്ചോടവരം, ഗണ്ണവാരം, മംഗളഗിരി, കുറുപ്പം, നെല്ലൂര്‍ ടൗണ്‍, വിജയവാഡ സെന്‍ട്രല്‍, ഗജുവാക, പാണ്യം തുടങ്ങിയ നിയമസഭ മണ്ഡലങ്ങളിലായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുക

ആന്ധ്രയില്‍ സീറ്റ് ധാരണ; ഇന്‍ഡ്യ സഖ്യത്തിനൊപ്പം നിന്ന് സിപിഎം, സീറ്റ് നല്‍കി കോണ്‍ഗ്രസ്
Shiji M K
Shiji M K | Published: 13 Apr 2024 | 10:25 AM

അമരാവതി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റും നിയമസഭ തെരഞ്ഞെടുപ്പില്‍ 8 സീറ്റും സിപിഎമ്മിന് അനുവദിച്ചതായി ആന്ധ്രപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വൈ എസ് ശര്‍മിള. ഇന്‍ഡ്യ സഖ്യത്തിന്റെ സീറ്റ് പങ്കുവെക്കല്‍ കരാറിന്റെ ഭാഗമായാണ് പുതിയ നീക്കം.

പട്ടികജാതി സംവരണ മണ്ഡലമായ അരക്കു ലോക്‌സഭ മണ്ഡലത്തിലാണ് സിപിഎം മത്സരിക്കുക. റമ്പച്ചോടവരം, ഗണ്ണവാരം, മംഗളഗിരി, കുറുപ്പം, നെല്ലൂര്‍ ടൗണ്‍, വിജയവാഡ സെന്‍ട്രല്‍, ഗജുവാക, പാണ്യം തുടങ്ങിയ നിയമസഭ മണ്ഡലങ്ങളിലായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുക.

സിപിഐയും ആന്ധ്രപ്രദേശില്‍ ഇന്‍ഡ്യ സഖ്യത്തിന്റെ ഭാഗമാണ്. സിപിഐയുമായി ഒരു ലോക്‌സഭ സീറ്റിലേക്ക് എട്ട് നിയമസഭ മണ്ഡലത്തിലേക്കുമുള്ള സീറ്റ് പങ്കിടല്‍ കരാര്‍ നേരത്തെ കോണ്‍ഗ്രസ് പ്രഖ്യപിച്ചിരുന്നു. വിജയവാഡ സെന്‍ട്രല്‍ ഉള്‍പ്പടെയുള്ള പ്രധാനപ്പെട്ട സീറ്റുകളാണ് ഇടതിന് നല്‍കിയതെന്ന് എപിസിസി വൈസ് പ്രസിഡന്റ് കെ ശിവാജി പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കായി പ്രചരണത്തിനിറങ്ങി ബിജെപി നേതാവ്. ഹാസനില്‍ ബിജെപി മുന്‍ എംഎല്‍എ പ്രീതം ഗൗഡയുടെ അനുയായികളാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കായി പ്രചരണത്തിനിറങ്ങിയത്. ജനതാദള്‍ എസ് സിറ്റിങ് എംപിയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണയോടുള്ള എതിര്‍പ്പിനെ തുടര്‍ന്നാണ് ഒരു സംഘം ബിജെപി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശ്രേയസ് പട്ടേലിനായി പരസ്യ പ്രചരണത്തിനിറങ്ങിയത്.

ഗൗഡയുടെ അടുത്ത അനുയായി ഉദ്ദുര്‍ പുരുഷോത്തം ഉള്‍പ്പടെയുള്ളവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായി കൂടിക്കാഴ്ച നടത്തി പിന്തുണയ്ക്കുകയായിരുന്നു. എന്നാല്‍ ഇവര്‍ തന്റെ അനുയായികളല്ലെന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായാണ് താന്‍ പ്രവര്‍ത്തിക്കുകയെന്നും പ്രീതം ഗൗഡ പറഞ്ഞു.