5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Uttar Pradesh : സർക്കാരിനെ പുകഴ്ത്തുന്ന പോസ്റ്റുകൾക്ക് ലക്ഷങ്ങൾ പ്രതിഫലം; പുതിയ നയവുമായി യുപി സർക്കാർ

Uttar Pradesh New Social Media Policy : സർക്കാരിൻ്റെ നയങ്ങളെ പുകഴ്ത്തി ഉള്ളടക്കങ്ങൾ പങ്കുവെക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് പ്രതിമാസം 8 ലക്ഷം രൂപ വരെ നൽകുന്ന നയം രൂപീകരിച്ച് യുപി സർക്കാർ. ദേശവിരുദ്ധ പോസ്റ്റുകൾ പങ്കുവെക്കുന്നവർക്ക് ആജീവനാന്ത തടവ് ശിക്ഷയും ലഭിക്കും.

Uttar Pradesh : സർക്കാരിനെ പുകഴ്ത്തുന്ന പോസ്റ്റുകൾക്ക് ലക്ഷങ്ങൾ പ്രതിഫലം; പുതിയ നയവുമായി യുപി സർക്കാർ
Uttar Pradesh New Social Media Policy (Image Courtesy – PTI)
Follow Us
abdul-basithtv9-com
Abdul Basith | Published: 28 Aug 2024 15:41 PM

പുതിയ സമൂഹമാധ്യമ നയം അവതരിപ്പിച്ച് ഉത്തർപ്രദേശ് സർക്കാർ. സർക്കാരിൻ്റെ നേട്ടങ്ങളെയും പദ്ധതികളെയും പുകഴ്ത്തി പോസ്റ്റുകൾ പങ്കുവെക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് മാസം 8 ലക്ഷം രൂപ വരെ ലഭിക്കാനുള്ള അവസരമാണ് ഈ നയത്തിലുള്ളത്. ഒപ്പം, ദേശവിരുദ്ധ പോസ്റ്റുകൾ പങ്കുവെക്കുന്നവർക്ക് ആജീവനാന്തതടവും ലഭിക്കും.

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, എക്സ്, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ സജീവമായവർക്കാണ് മാസം ലക്ഷങ്ങൾ സമ്പാദിക്കാനുള്ള അവസരം. സംസ്ഥാന സർക്കാരിൻ്റെ നേട്ടങ്ങളെയും പദ്ധതികളെയും പുകഴ്ത്തി ചെയ്യുന്ന ഉള്ളടക്കങ്ങൾക്ക് മാസം പണം ലഭിക്കും. ഉത്തർപ്രദേശ് ഡിജിറ്റൽ മീഡിയ പോളിസി, 2024 എന്ന് പേരിട്ടിരിക്കുന്ന ഈ നയം സംസ്ഥാന വിവര വകുപ്പാണ് രൂപീകരിച്ചത്. നയത്തിന് മന്ത്രിസഭ അംഗീകാരം നൽകി. സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കലാണ് പുതിയ നയത്തിൻ്റെ ലക്ഷ്യം.

പുതിയ നയം അനുസരിച്ച് സമൂഹമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധ ഉള്ളടക്കങ്ങൾ പങ്കുവെക്കുന്നത് ഗുരുതര കുറ്റകൃത്യമാണ്. ഇത്തരം നിയമലംഘനങ്ങൾക്ക് മൂന്ന് വർഷം മുതൽ ജീവപര്യന്തം വരെ തടവ് ലഭിച്ചേക്കാം. സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപരമായതോ അശ്ലീലമായതോ ആയ ഉള്ളടങ്ങൾ പങ്കുവച്ചാൽ ക്രിമിനൽ മാനനഷ്ട നടപടി നേരിടണം.

Also Read : CJI WhatsApp Message Frauding : 500 രൂപ തരുമോ? ചീഫ് ജസ്റ്റിസിൻ്റെ മെസ്സേജ്; തട്ടിപ്പുകാരെ കണ്ടെത്താൻ കോടതിയും ഇറങ്ങി

സർക്കാരിൻ്റെ നേട്ടങ്ങൾ വിവരിക്കുന്ന പരസ്യങ്ങൾ കൈകാര്യം ചെയ്യാൻ വി-ഫോം എന്ന പേരിലുള്ള ഏജൻസിയെ നിയമിച്ചു. സർക്കാരിൻ്റെ എല്ലാ തരത്തിലുള്ള പരസ്യങ്ങളും സോഷ്യൽ മീഡിയ പോസ്റ്റുകളും കൈകാര്യം ചെയ്യാനും മേൽനോട്ടം വഹിക്കാനുമുള്ള അവകാശം ഈ ഏജൻസിക്കാവും.

പുതിയ നയമനുസരിച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെ നാലായി ഭാഗിക്കും. സർക്കാർ നയങ്ങളെ പുകഴ്ത്തിയുള്ള ഉള്ളടക്കങ്ങൾ പങ്കുവച്ചാൽ സബ്സ്ക്രൈബേഴ്സിൻ്റെ എണ്ണം അനുസരിച്ചാവും ഇവർക്ക് മാസം പണം ലഭിക്കുക. എക്സ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നീ പ്ലാറ്റ്ഫോമുകളിൽ 5 ലക്ഷം, 4 ലക്ഷം, 3 ലക്ഷം രൂപ എന്നിങ്ങനെയാണ് സബ്സ്ക്രൈബർമാരുടെ എണ്ണമനുസരിച്ച് ഇൻഫ്ലുവൻസർമാർക്ക് പ്രതിമാസം ലഭിക്കുന്ന പരമാവധി തുക. യൂട്യൂബർമാർക്ക് പ്രത്യേക പേയ്മെൻ്റാണ്. മാസം 8 ലക്ഷം രൂപ വരെ യൂട്യൂബർമാർക്ക് ലഭിക്കും. ഷോർട്ട് ഫിലിം, പോഡ്കാസ്റ്റ് തുടങ്ങിയ ഉള്ളടക്കങ്ങൾ പങ്കുവെക്കുന്ന യൂട്യൂബർമാർക്ക് സർക്കാർ പദ്ധതികളെ പുകഴ്ത്തി വിഡിയോ ചെയ്താൽ 7 ലക്ഷം, 6 ലക്ഷം, 4 ലക്ഷം രൂപ എന്നിങ്ങനെയാണ് സബ്സ്ക്രൈബർമാരുടെ എണ്ണം പരിഗണിച്ച് ലഭിക്കുന്ന പ്രതിമാസ പ്രതിഫലം.

Latest News