Vadodara IAF Base Terror Plot: വഡോദര വ്യോമ താവളത്തിൻ്റെ ദൃശ്യങ്ങൾ പാക്കിസ്ഥാനിലേക്ക് അയച്ചു; ജെയ്ഷെ ഭീകരൻ്റെ യുപി-അസം ബന്ധം അന്വേഷിച്ച് പോലീസ്

Arrested Assam Youth Trained on WhatsApp and Instagram by Pak Handler to Attack Vadodara Air Force Station: പാക്കിസ്ഥാനിലുള്ള ഒരു ഹാൻഡ്‌ലറുടെ സഹായത്തോടെ വാട്സാപ്പിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയും ഒരു വർഷത്തിലേറെയായി തനിക്ക് പരിശീലനം ലഭിച്ചിരുന്നതായി പ്രതി ഗുജറാത്ത് എ.ടി.എസിനോട് വെളിപ്പെടുത്തി. വ്യോമസേനാ താവളത്തിൽ ആക്രമണം നടത്തി രക്തസാക്ഷിത്വം വരിക്കാനും അതുവഴി സ്വർഗ്ഗത്തിൽ പ്രവേശിച്ച് അല്ലാഹുവിനെ കാണാനുമാണ് താൻ ലക്ഷ്യമിട്ടിരുന്നതെന്നും ഇയാൾ ചോദ്യം ചെയ്യലിൽ പറഞ്ഞതായാണ് റിപ്പോർട്ടുകൾ

Vadodara IAF Base Terror Plot: വഡോദര വ്യോമ താവളത്തിൻ്റെ ദൃശ്യങ്ങൾ പാക്കിസ്ഥാനിലേക്ക് അയച്ചു; ജെയ്ഷെ ഭീകരൻ്റെ യുപി-അസം ബന്ധം അന്വേഷിച്ച് പോലീസ്

പ്രതീകാത്മക ചിത്രം

Published: 

29 Nov 2026 | 07:20 AM

വഡോദര: ഗുജറാത്തിലെ വഡോദര വ്യോമസേനാ താവളത്തിന് നേരെ ആക്രമണത്തിന് തയ്യാറെടുക്കുന്നതിനിടെ പിടിയിലായ ജെയ്ഷെ മുഹമ്മദ് ഭീകരൻ മുഹമ്മദ് സഹറുൾ ഇസ്ലാമിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. വ്യോമസേനാ താവളത്തിൻ്റെ ചിത്രങ്ങളും വീഡിയോകളും ഇയാൾ പാക്കിസ്ഥാനിലേക്ക് അയച്ചിരുന്നതായി, അന്വേഷണ സംഘം കണ്ടെത്തി. ‘ബയഅത്ത്’ എന്നറിയപ്പെടുന്ന ഔദ്യോഗിക പ്രതിജ്ഞയെടുത്ത ശേഷമാണ് താൻ ജെയ്ഷെ മുഹമ്മദിൽ ചേർന്നതെന്ന് 22-കാരനായ പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

അസമിലെ കരിംഗഞ്ച് ജില്ലയിൽ നിന്നുള്ള സഹറുൾ ഇസ്ലാമിനെ വെള്ളിയാഴ്ച രാത്രിയാണ് വഡോദരയ്ക്ക് സമീപത്ത് വെച്ച് ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് പിടികൂടിയത്. നേരത്തെ സാധാരണ വിനോദസഞ്ചാരിയുടെ വേഷത്തിലാണ് ഇയാൾ വഡോദര വ്യോമസേനാ താവളത്തിന് സമീപമെത്തിയത്. പ്രദേശം നിരീക്ഷിക്കാനായി താവളത്തിന് പുറത്തുനിന്ന് ഇയാൾ വീഡിയോ പകർത്തിയിരുന്നു. പ്രതിയുടെ ഫോണിൽ നിന്ന് കണ്ടെടുത്ത ഈ വീഡിയോയും, ഇതിലുണ്ടായിരുന്ന പാക്കിസ്ഥാൻ മൊബൈൽ നമ്പറും പോലീസ് ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചു.

പരിശീലനം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി

പാക്കിസ്ഥാനിലുള്ള ഒരു ഹാൻഡ്‌ലറുടെ സഹായത്തോടെ വാട്സാപ്പിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയും ഒരു വർഷത്തിലേറെയായി തനിക്ക് പരിശീലനം ലഭിച്ചിരുന്നതായി പ്രതി ഗുജറാത്ത് എ.ടി.എസിനോട് വെളിപ്പെടുത്തി. വ്യോമസേനാ താവളത്തിൽ ആക്രമണം നടത്തി രക്തസാക്ഷിത്വം വരിക്കാനും അതുവഴി സ്വർഗ്ഗത്തിൽ പ്രവേശിച്ച് അല്ലാഹുവിനെ കാണാനുമാണ് താൻ ലക്ഷ്യമിട്ടിരുന്നതെന്നും ഇയാൾ ചോദ്യം ചെയ്യലിൽ പറഞ്ഞതായാണ് റിപ്പോർട്ടുകൾ. ആക്രമണത്തിനുള്ള ചെലവിനായി 50,000 രൂപയും പുതിയ മൊബൈൽ ഫോണും ഇയാൾക്ക് ലഭിച്ചിരുന്നു. വീഡിയോകൾ കണ്ടാണ് എകെ-47 അസോൾട്ട് റൈഫിൾ ഉപയോഗിക്കാൻ ഇയാൾ പരിശീലനം നേടിയത്.

Also Read: പ്രണയം നടിച്ച് ജാൻവി ലൊക്കേഷൻ ചോർത്തി, പകരമായി വിദേശത്തേക്ക് കടക്കാൻ ഡീൽ! റോഹ്തക് കൂട്ടക്കൊലയ്ക്ക് പിന്നിലെ ഞെട്ടിക്കുന്ന ചതി

പാകിസ്ഥാനിൽ നിർമ്മിച്ച തോക്കുകളോട് സാമ്യമുള്ള എകെ-47 റൈഫിളാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്, രണ്ട് ഒഴിഞ്ഞ മാഗസിനുകൾ, 23 തിരകൾ, ജെയ്ഷെ മുഹമ്മദിൻ്റെ പതാക, സിം കാർഡുകൾ, മൊബൈൽ ഫോണുകൾ, ഏകദേശം 20,000 രൂപ എന്നിവ എ.ടി.എസ് പിടിച്ചെടുത്തിരുന്നു. ഗുജറാത്തിലെ ദാഹോദ് ജില്ലയിലെ വനപ്രദേശത്തെ രഹസ്യ കേന്ദ്രത്തിൽ ഒളിപ്പിച്ചുവെച്ച നിലയിലാണ് എകെ-47 തോക്കും തിരകളും ഇയാൾക്ക് ലഭിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആയുധമെത്തിക്കാൻ കൂടുതൽ ജെയ്ഷെ പ്രവർത്തകരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.

ഭീകരൻ്റെ യുപി-അസം ബന്ധം കണ്ടെത്തുന്നതിനായി ഗുജറാത്ത് എ.ടി.എസ്, അസം പോലീസ്, ഉത്തർപ്രദേശ് പോലീസ് എന്നിവരുടെ സംയുക്ത സംഘം അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഉത്തർപ്രദേശിലെ ദയൂബന്ദിലുള്ള ഒരു മദ്രസയിൽ ഇയാൾ ഒരു വർഷത്തോളം പഠിച്ചിരുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തി. നിലവിൽ ഗുജറാത്ത് എ.ടി.എസിൻ്റെ കസ്റ്റഡിയിലാണ് പ്രതി

English Summary

Arrested Jaish-e-Mohammed operative Mohammad Saharul Islam sent Vadodara Air Force Station visuals to Pakistan and planned a lone-wolf attack. Gujarat, Assam, and UP police are probing his multi-state terror network.

Loading...
Unable to load recommendations.
Follow Us
Related Stories
Bengaluru Train: ബെംഗളൂരു ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; ഡിസംബറിൽ സർവീസ് റദ്ദാക്കും, വൈകിയോടുന്ന ട്രെയിനുകളും അറിയാം
India Denmark Relation: അഞ്ചുവർഷത്തെ പുതിയ പദ്ധതി; ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കാൻ ഡെൻമാർക്ക്
സുപ്രീംകോടതി ഉത്തരവ് നടപ്പായി; തിരുപ്പരന്‍കുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിഞ്ഞു
പ്രണയം നടിച്ച് ജാൻവി ലൊക്കേഷൻ ചോർത്തി, പകരമായി വിദേശത്തേക്ക് കടക്കാൻ ഡീൽ! റോഹ്തക് കൂട്ടക്കൊലയ്ക്ക് പിന്നിലെ ഞെട്ടിക്കുന്ന ചതി
‘നാരി ശക്തി നിറവേറ്റാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്’; വനിതാ സംവരണം യാഥാർത്ഥ്യമാക്കാൻ എല്ലാ തടസ്സങ്ങളും നീക്കുമെന്ന് പ്രധാനമന്ത്രി
മണ്ഡല പുനർനിർണയ ബില്ലിന് പച്ചക്കൊടി കാട്ടി ഡിഎംകെ; പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നിർണായക നീക്കം
ഓട്സ് കഴിക്കുമ്പോൾ ഈ 7 കാര്യങ്ങൾ മറക്കരുത്!
പച്ചമുട്ട കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതോ? അതോ...
ഓട്സ് വേവിക്കാതെ കഴിക്കുന്നവരാണോ ? ഇക്കാര്യങ്ങൾ അറിയു..!
തേങ്ങ മാസങ്ങളോളം കേടാകാതെ സൂക്ഷിക്കാം, ടിപ്സിതാ
ചക്കക്കൊമ്പൻ ദൗത്യം നിർത്തിവച്ചു
ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം
കനത്ത മഴയിൽ തിരുവനന്തപുരം മുങ്ങി
പേരാമ്പ്ര മരുതേരിയിൽ കുടിവെള്ള പദ്ധതിപൈപ്പ് പൊട്ടിയപ്പോൾ