AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Viral Video: ഇതൊക്കെ കണ്ടിട്ട് എങ്ങനെ കഴിക്കും?; ഭക്ഷണത്തിന് മുകളിൽ ഇരിക്കുന്ന ജോലിക്കാർ, വീഡിയോ

Viral Video Of Unhygienic Food Packing: ഭക്ഷ്യവിഷബാധയേറ്റ് നിരവധി പേർക്കാണ് നമ്മുടെ നാട്ടിൽ ജീവൻ തന്നെ നഷ്ടമാകുന്നത്. വൃത്തിഹീനമായ ചുറ്റുപാടിൽ ഭക്ഷണം പാകം ചെയ്യുന്നതിൻ്രെ വീഡിയോകളും ഇടയ്ക്ക് സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയെ (FSSAI) ആണ് വിമർശിച്ചത്.

Viral Video: ഇതൊക്കെ കണ്ടിട്ട് എങ്ങനെ കഴിക്കും?; ഭക്ഷണത്തിന് മുകളിൽ ഇരിക്കുന്ന ജോലിക്കാർ, വീഡിയോ
Viral VideoImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 23 Feb 2026 | 09:50 AM

പുറത്തുപോയി ഭക്ഷണം കഴിക്കുന്നതോ, അല്ലെങ്കിൽ പാക് ചെയ്തുവരുന്ന ഭക്ഷണം കഴിക്കുന്നതോ ഏവർക്കും ഇഷ്ടമുള്ള കാര്യമാണ്. എന്നാൽ ഇന്നത്തെ കാലത്ത് പലരും വീട്ടിൽ തന്നെ എല്ലാം പാചകം ചെയ്യാൻ തയ്യാറാകുന്നതിന് പിന്നിൽ ഒരു പ്രധാന കാരണമുണ്ട്. അതെ നമ്മുടെ നാട്ടിലെ റസ്റ്റോറന്റുകളിലെയും മറ്റ് ഭക്ഷണശാലകളിലെയും വൃത്തിഹീനമായ സാഹചര്യം. ഭക്ഷ്യവിഷബാധയേറ്റ് നിരവധി പേർക്കാണ് നമ്മുടെ നാട്ടിൽ ജീവൻ തന്നെ നഷ്ടമാകുന്നത്. വൃത്തിഹീനമായ ചുറ്റുപാടിൽ ഭക്ഷണം പാകം ചെയ്യുന്നതിൻ്രെ വീഡിയോകളും ഇടയ്ക്ക് സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്.

അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരിക്കുന്നത്. ഒരു പോഹ ഫാക്ടറിയിൽ നിന്നുള്ള അറപ്പുളവാക്കുന്ന വീഡിയോയാണ് ഇൻ്റർനെറ്റിൽ വിമർശനങ്ങൾക്ക് വിധേയമായിരിക്കുന്നത്. ഫാക്ടറിയുടെ തറയിൽ പോഹ (ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കണ്ടുവരുന്ന ഒരുതരം ഭക്ഷണവസ്തു) കൂമ്പാരമായി കൂട്ടിയിട്ടിരിക്കുന്നു. അതേ കൂമ്പാരത്തിൽ ഇരുന്നുകൊണ്ട് തന്നെ അവിടെയുള്ള തൊഴിലാളികളായ പുരുഷന്മാർ അത് കവറുകളിൽ പാക്ക് ചെയ്യുന്നു.

ALSO READ: കഴുകണ്ട, മുറിക്കണ്ട! പാക്കറ്റോടെ ചിക്കൻ കറി വെച്ച് വീട്ടുജോലിക്കാരി; വൈറലായി വീഡിയോ

ഇത്തരം വസ്തുക്കളിൽ ശുചിത്വമില്ലെങ്കിൽ, ഒരു ഭക്ഷശാലയിലെ ഭക്ഷണത്തിന് എത്രത്തോളം വൃത്തിയുണ്ടാകുമെന്നാണ് വീഡിയോ വൈറലായതോടെ ആളുകൾ ചോ​ദിക്കുന്നത്. പ്രീമിയം ക്വാളിറ്റി എന്ന് എഴുതിയ ഭക്ഷണം പാക്ക് ചെയ്യുന്നത് ഇവിടെ നിന്നാണോ എന്നടക്കം ചോദ്യങ്ങൾ ഉയരുന്നുണ്ട്. എന്നാൽ പലരും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയെ (FSSAI) ആണ് വിമർശിച്ചത്.

“FSSAI ക്ക് ഇതിനെക്കുറിച്ച് അറിയാം, അവർ എല്ലാ മാസവും അവരിൽ നിന്ന് പണം പിരിക്കുന്നുണ്ടാകും,” ഒരാൾ വീഡിയോയ്ക്ക് താഴെ കമൻ്റിൽ പറഞ്ഞു. “ഇന്ത്യയിൽ നിന്ന് വരുന്നതൊന്നും ഒരിക്കലും വാങ്ങരുത്. ഭക്ഷ്യസുരക്ഷ ഇവിടെ ഒരു തമാശയാണ്,” മറ്റൊരാൾ അഭിപ്രായപ്പെട്ടു. വൈറലായ വീഡിയോ ഇതിനോടകം നിരവധി പേരാണ് ഷെയർ ചെയ്തതും കണ്ടതും.

Follow Us