എ.കെ.ജി സെന്ററിന്റെ ഭൂമി ഇന്ന് അളക്കും, തീരുമാനം ഹൈക്കോടതി ഉത്തരവിന് പിന്നാലെ

AKG Centre Land Survey: എ കെ ജി സെന്ററിന്റെ ഭൂമി ഇന്ന് അളന്ന് തിട്ടപെടുത്തും. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് റവന്യൂ വകുപ്പിന്റെ നടപടി. എകെജി പഠന ഗവേഷണ കേന്ദ്രത്തിന് അനുവദിച്ച ഭൂമിയിൽ പാർട്ടി ഓഫീസ് പണിതു എന്ന പരാതിയിലാണ് നടപടി. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയോടും കേരള സർവകലാശാലയോടും ഇതുമായി ബന്ധപ്പെട്ട് പ്രതിനിധികളെ അയക്കാൻ...

എ.കെ.ജി സെന്ററിന്റെ ഭൂമി ഇന്ന് അളക്കും, തീരുമാനം ഹൈക്കോടതി ഉത്തരവിന് പിന്നാലെ

Akg Centre

Updated On: 

06 Oct 2026 | 08:15 AM

തിരുവനന്തപുരം: എ കെ ജി സെന്ററിന്റെ ഭൂമി ഇന്ന് അളന്ന് തിട്ടപെടുത്തും. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് റവന്യൂ വകുപ്പിന്റെ നടപടി. എകെജി പഠന ഗവേഷണ കേന്ദ്രത്തിന് അനുവദിച്ച ഭൂമിയിൽ പാർട്ടി ഓഫീസ് പണിതു എന്ന പരാതിയിലാണ് നടപടി. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയോടും കേരള സർവകലാശാലയോടും ഇതുമായി ബന്ധപ്പെട്ട് പ്രതിനിധികളെ അയക്കാൻ തഹസിൽദാർ ആവശ്യപ്പെട്ടിട്ടുണ്ട്. 1977 ൽ എ. കെ ആന്റണി സർക്കാർ അധികാരത്തിൽ ഇരിക്കുമ്പോഴാണ് എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിനായി കേരള സർവകലാശാലയുടെ ഭൂമി അനുവദിക്കുന്നത്.

എന്നാൽ പഠന ഗവേഷണ കേന്ദ്രത്തിന് പകരം ഈ ഭൂമിയിൽ പാർട്ടി ഓഫീസ് പണിതുവെന്നും അനുവദിച്ചതിൽ കൂടുതൽ ഭൂമി കയ്യേറി എന്നും ഉൾപ്പെടെയുള്ള പരാതികൾ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം ആർ എസ് ശശികുമാർ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി ഭൂമി അളക്കാൻ ഉത്തരവ് നൽകുകയായിരുന്നു. തുടർന്നാണ് ഇപ്പോൾ റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ ഭൂമി അളന്നിട്ട് പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചിരിക്കുന്നത്.

Also Read: ചെകുത്താനും കടലിനും ഇടയിൽ ചെന്നിത്തല; കന്റോൺമെന്റ് സിഐക്കും എസ്ഐക്കും 4 ദിവസത്തിനകം കാരണം കാണിക്കാൻ നോട്ടീസ്

ചൊവ്വാഴ്ച രാവിലെ 10 മണിക്ക് എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കുമെന്ന് അറിയിച്ചുകൊണ്ടുള്ള നോട്ടീസ് റവന്യൂ വകുപ്പ് സിപിഎം സംസ്ഥാന സെക്രട്ടറിക്കും സർവകലാശാല രജിട്രാർക്കും അയച്ചിട്ടുണ്ട്. തഹസിൽദാർ ആണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഭൂമി അളക്കാൻ സർവ്വകലാശാലക്കയും അടുത്തിടെ തീരുമാനം കൈക്കൊണ്ടിരുന്നു. 1992 ൽ ചെറിയാൻ ഫിലിപ്പിന്റെ പരാതിയിൽ അന്നത്തെ വൈസ് ചാൻസിലർ ആയ ജെ വി വിളനിലം, ഭൂമി അളക്കാനുള്ള നടപടി ആരംഭിച്ചിരുന്നു. പക്ഷേ വ്യാജ ഡിഗ്രി ആരോപണവും കടുത്ത സമരങ്ങളും ഉണ്ടായതോടെ ഭൂമി അളക്കാനുള്ള നീക്കം ഉപേക്ഷിക്കുകയായിരുന്നു അന്ന്.

നായനാർ സർക്കാരിന്റെ കാലത്ത് ഭൂമി വിഷയം കെ കരുണാകരനും ഉമ്മൻചാണ്ടിയും ഉൾപ്പെടെ നിയമസഭയിൽ ഉയർത്തിയെങ്കിലും ഭൂമി അനുവദിച്ച ഉത്തരവ് മേശപ്പുറത്ത് വയ്ക്കാൻ സർക്കാർ തയ്യാറായില്ല എന്ന വിമർശനവും ഉയർന്നിരുന്നു. ഭൂമി വിവാദം ഭാവിയിൽ തിരിച്ചടിയാകുമെന്ന് കണ്ടാണ് സിപിഎം പാർട്ടി ഓഫീസിനായി പുതിയ കെട്ടിടം നിർമ്മിച്ചതെന്ന ആരോപണവും ചിലർ ഉയർത്തിയിരുന്നു.

English Summary

The land belonging to the AKG Centre will be surveyed today. This move by the Revenue Department follows a High Court order. The action stems from a complaint alleging that a party office was constructed on land allotted to the AKG Study and Research Centre. The Tahsildar has requested the CPM State Secretary and the University of Kerala to send representatives in connection with this matter.

Loading...
Unable to load recommendations.
Follow Us
Related Stories
ദുബായ് ഡ്രൈവിംഗ് ലൈസൻസ് നഷ്ടപ്പെട്ടോ? പുതിയതെടുക്കാൻ ചെയ്യേണ്ടത് !
രാവിലെ ഒരു സ്പൂൺ നെയ്യ്! ശരീരത്തിൽ നടക്കുന്ന മാറ്റങ്ങൾ ഇതാ
ഐക്യൂ 15 മുതൽ ഐക്യൂ 11 ​ലൈറ്റ് വരെ; ആമസോൺ ഡീൽ
നെയ്യോ വെളിച്ചെണ്ണയോ? ആരോഗ്യത്തിന് ഏതാണ് ബെസ്റ്റ്?
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു
ടോയ്‌ലറ്റിൽ നിന്ന് രാജവെമ്പാല
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്