AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Malappuram Fairness Cream Controversy: ക്രീം ഉപയോഗിച്ചാൽ ഒന്നും സൗന്ദര്യം വർദ്ധിക്കില്ല; പരാതി ലഭിച്ചാൽ ഉടൻ നടപടിയെന്ന് കെ മുരളീധരൻ

ഈ ക്രീം ഉപയോഗിച്ചതോടെ തന്റെ വൃക്കയും തകരാറിലായി എന്നും പ്രതിരോധശേഷി നഷ്ടപ്പെട്ടു 10 വർഷക്കാലമായി ഉറക്കം ഇല്ലാതായി എന്നും അദ്ദേഹം വെളിപ്പെടുത്തി.യുഎഇയിൽ അടക്കം ഈ ഫേസ് ക്രീം ആളുകൾ വിൽക്കുന്നുണ്ട് എന്നാണ് ഗായകൻ വെളിപ്പെടുത്തിയത്. യൂറിനറി ഇൻഫെക്ഷനും കാലിലും കണ്ണിലും നീര് വരുന്ന സാഹചര്യവും ഉണ്ടായി.....

Malappuram Fairness Cream Controversy: ക്രീം ഉപയോഗിച്ചാൽ ഒന്നും സൗന്ദര്യം വർദ്ധിക്കില്ല; പരാതി ലഭിച്ചാൽ ഉടൻ നടപടിയെന്ന് കെ മുരളീധരൻ
K MuraleedharanImage Credit source: Social Media
Ashli C
Ashli C | Published: 22 Nov 2026 | 02:05 PM

തിരുവനന്തപുരം: സംസ്ഥാനത്ത് അംഗീകൃതം ഇല്ലാത്ത മുഖലേപനങ്ങളും ക്രീമുകളും വില്പന നടത്തുന്നവർക്ക് അവരെ കർശന നടപടിയെടുക്കുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ. ഇവരെക്കുറിച്ച് പരാതി ലഭിക്കുകയാണെങ്കിൽ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഓൺലൈൻ വഴി ലഭിക്കുന്നതും നിർമ്മാണ വിവരങ്ങൾ വ്യക്തമല്ലാത്തതുമായ മുഖ ലേഖനങ്ങളും ടീമുകളും ഉപയോഗിക്കുമ്പോൾ പൊതുജനങ്ങളും ജാഗ്രത പാലിക്കേണ്ടതുണ്ട് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

17കാരിക്ക് ഗുരുതരമായ വൃക്കരോഗം….

സൗന്ദര്യം വർദ്ധിക്കുവാൻ ഇത്തരം ക്രീമുകൾ ഉപയോഗിച്ചത് കൊണ്ട് മാത്രം കാര്യമായില്ല എന്നും അദ്ദേഹം വ്യക്തമാക്കി. പരാതികൾ ലഭിക്കുന്ന അടിസ്ഥാനത്തിൽ സർക്കാർ പരിശോധനകളും ആവശ്യമായ നിയന്ത്രണങ്ങളും ഏർപ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു.നിറം വർദ്ധിപ്പിക്കുന്നതിനുള്ള ക്രീം ഉപയോഗിച്ച് മലപ്പുറത്തെ 17കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവം കേരളത്തിൽ ആകെ ചർച്ചയായി പിന്നാലെയാണ് ആരോഗ്യം മന്ത്രി പ്രതികരിച്ചത്.

ALSO READ:ഗായകൻ സലീം കോടത്തൂരും ഫെയർനസ് ക്രീമിന്റെ ഇര! വൃക്ക രോഗം, പ്രതിരോധശേഷി പൂർണ്ണമായി നഷ്ടപ്പെട്ടു

ക്രീമിൽ അടങ്ങിയിട്ടുള്ള അമിതമായ മെർക്കുറിയാണ് കുട്ടിയുടെ വൃക്ക തകരാറിലാക്കാൻ കാരണമെന്ന് കണ്ടെത്തിയിരുന്നു. വിദഗ്ധ പരിശോധനയിൽ പെൺകുട്ടി ഉപയോ​ഗിക്കുന്ന ക്രീമിൽ നിന്നാണ് ഇത് എന്നും മനസ്സിലാക്കി. മെർക്കുറി അമിതമായതോടെ മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടുന്ന അവസ്ഥയാണ് പെൺകുട്ടിക്ക് സംഭവിച്ചത്. കൂടാതെ ബിപി കുറയുക, ക്ഷീണം, തലകറങ്ങുക, ഉറക്കമില്ലായ്മ തുടങ്ങിയ അവസ്ഥയും കുട്ടിക്ക് ഉണ്ടായി.

അതേസമയം ഈ വാർത്ത പിന്നാലെ വന്നതിന് പിന്നാലെ തനിക്കും ഇതേ അവസ്ഥ ഉണ്ടായി എന്ന് പറഞ്ഞ് വെളിപ്പെടുത്തിക്കൊണ്ട് ഗായകനായ സലിം കോടത്തൂരും രംഗത്തെത്തിയിട്ടുണ്ട്. ഈ ക്രീം ഉപയോഗിച്ചതോടെ തന്റെ വൃക്കയും തകരാറിലായി എന്നും പ്രതിരോധശേഷി നഷ്ടപ്പെട്ടു 10 വർഷക്കാലമായി ഉറക്കം ഇല്ലാതായി എന്നും അദ്ദേഹം വെളിപ്പെടുത്തി.യുഎഇയിൽ അടക്കം ഈ ഫേസ് ക്രീം ആളുകൾ വിൽക്കുന്നുണ്ട് എന്നാണ് ഗായകൻ വെളിപ്പെടുത്തിയത്. യൂറിനറി ഇൻഫെക്ഷനും കാലിലും കണ്ണിലും നീര് വരുന്ന സാഹചര്യവും ഉണ്ടായി. മാസങ്ങളോളം ചികിത്സ നടത്തിയിട്ടും രോഗകാരണം കണ്ടെത്താൻ സാധിച്ചിരുന്നില്ലെന്നും സലീം വെളിപ്പെടുത്തി.

ENGLISH SUMMARY

Health Minister K. Muralidharan has stated that strict action will be taken against those selling unapproved facial applications and creams in the state. He affirmed that action would be initiated upon receipt of complaints regarding such products. He further cautioned the public to exercise vigilance when using facial products—including those purchased online—that lack clear information regarding their manufacturing.

Follow Us