AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Beef price Increse Kerala: വഴിയിൽ തടയൽ പതിവാകുന്നു, കന്നുകാലി വരവ് പകുതിയായി, കേരളത്തിൽ ബീഫ് വില കുതിച്ചുയരുന്നു

Beef Prices Soar in Kerala as Cattle Inflow Drops: സംസ്ഥാനത്തെ പ്രധാന കന്നുകാലി ചന്തകളായ വാണിയംകുളം, മഞ്ചേരി, കൂത്താട്ടുകുളം, കുഴൽമന്ദം, പെരുമ്പാവൂർ, പെരുമ്പിലാവ് എന്നിവിടങ്ങളിലേക്ക് ഒരു മാസം മുൻപ് വരെ പ്രതിമാസം ശരാശരി 50 ലോഡ് കന്നുകാലികളാണ് എത്തിയിരുന്നത്. എന്നാൽ ഭീഷണിയും അതിക്രമവും ശക്തമായതോടെ നിലവിൽ ഇത് വെറും 14 മുതൽ 20 ലോഡുകളായി ചുരുങ്ങി.

Beef price Increse Kerala: വഴിയിൽ തടയൽ പതിവാകുന്നു, കന്നുകാലി വരവ് പകുതിയായി, കേരളത്തിൽ ബീഫ് വില കുതിച്ചുയരുന്നു
Beef price hikeImage Credit source: Getty images
Aswathy Balachandran
Aswathy Balachandran | Published: 16 Jun 2026 | 02:36 PM

പാലക്കാട്: വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന കന്നുകാലി ലോഡുകൾ വഴിയിൽ തടഞ്ഞ് പണം തട്ടിയെടുക്കുന്നതും അതിക്രമങ്ങൾ നടത്തുന്നതും പതിവായതോടെ സംസ്ഥാനത്ത് കന്നുകാലി വരവ് കുത്തനെ കുറഞ്ഞു. വിപണിയിൽ കന്നുകാലികളുടെ ലഭ്യത കുറഞ്ഞതോടെ സംസ്ഥാനത്ത് ബീഫ് വില റെക്കോർഡ് വേഗത്തിലാണ് കുതിച്ചുയരുന്നത്. നിലവിൽ പലയിടങ്ങളിലും ബീഫ് വില കിലോയ്ക്ക് 450 രൂപ മുതൽ 540 രൂപ വരെയായി വർധിച്ചു. ചില പ്രാദേശിക വിപണികളിൽ 380 മുതൽ 400 രൂപ വരെയാണ് നിരക്ക്.

വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും നിയമം പാലിച്ച് കന്നുകാലികളെ കൊണ്ടുവരുന്ന വ്യാപാരികൾക്ക് പൂർണ്ണ സംരക്ഷണമൊരുക്കണമെന്നും ആവശ്യപ്പെട്ട് വ്യാപാരികൾ മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നൽകി.

കന്നുകാലി ചന്തകൾ ശൂന്യമാകുന്നു

സംസ്ഥാനത്തെ പ്രധാന കന്നുകാലി ചന്തകളായ വാണിയംകുളം, മഞ്ചേരി, കൂത്താട്ടുകുളം, കുഴൽമന്ദം, പെരുമ്പാവൂർ, പെരുമ്പിലാവ് എന്നിവിടങ്ങളിലേക്ക് ഒരു മാസം മുൻപ് വരെ പ്രതിമാസം ശരാശരി 50 ലോഡ് കന്നുകാലികളാണ് എത്തിയിരുന്നത്. എന്നാൽ ഭീഷണിയും അതിക്രമവും ശക്തമായതോടെ നിലവിൽ ഇത് വെറും 14 മുതൽ 20 ലോഡുകളായി ചുരുങ്ങി.

വ്യാപാരികൾ നേരിടുന്ന പ്രധാന വെല്ലുവിളികൾ

  • വിവിധ സംസ്ഥാനങ്ങളിലെ ഗോവധ നിരോധന നിയമത്തിന്റെ പേരിൽ സംഘടിതമായി എത്തുന്നവർ ലോറികൾ തടഞ്ഞ് അതിക്രമം നടത്തുന്നു.
  • ‘ഗോ രക്ഷാപ്രവർത്തകർ’ എന്ന വ്യാജേനയെത്തുന്ന സംഘങ്ങൾ 2 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെയാണ് ലോഡ് വിട്ടുനൽകാൻ വ്യാപാരികളോട് ആവശ്യപ്പെടുന്നത്.
  • ചോദിക്കുന്ന പണം നൽകാൻ തയാറാകാത്ത പക്ഷം, പൊലീസിൽ വ്യാജ പരാതി നൽകി വാഹനം പിടിച്ചെടുപ്പിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

പ്രതിസന്ധിയിലായി ഫാം ഉടമകളും സാധാരണക്കാരും

മഹാരാഷ്ട്ര, തെലങ്കാന, കർണാടക, ഒഡീഷ, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും കന്നുകാലികളെ എത്തിക്കുന്നത്. കാള, പോത്ത്, എരുമ, മൂരി തുടങ്ങിയവയെ കൊണ്ടുവരുന്നതിന് നിയമപരമായി യാതൊരു തടസ്സവുമില്ല.

കേരളത്തിൽ ഫാം നടത്തുന്നവർ ചെറിയ പ്രായത്തിലുള്ള കന്നുകാലികളെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവന്ന് വളർത്തി വിൽക്കാറുണ്ട്. എന്നാൽ, നിയമപരമായ രേഖകളുണ്ടായിട്ടും ഇത്തരം ലോഡുകളും വ്യാപകമായി പിടിച്ചെടുക്കപ്പെടുകയാണെന്ന് വ്യാപാരികൾ പരാതിപ്പെടുന്നു. കന്നുകാലികളുടെ വരവ് പകുതിയിലധികമായി കുറഞ്ഞത് വിപണിയിൽ ബീഫിന്റെ ലഭ്യതയെ സാരമായി ബാധിച്ചിരിക്കുകയാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് പിന്നാലെ ബീഫ് വിലയിലുണ്ടായ ഈ അപ്രതീക്ഷിത കുതിച്ചുയരൽ സാധാരണക്കാരായ ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. ലക്ഷങ്ങളുടെ നഷ്ടം ഭയന്ന് പല വ്യാപാരികളും കന്നുകാലി വ്യാപാരത്തിൽ നിന്ന് പിൻവാങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്.

English Summary

The organized stopping and extortion of cattle trucks by fake cow vigilantes in neighboring states has caused cattle supply to Kerala’s major markets to plummet from 50 loads to under 20 per month. Consequently, local meat merchants are facing severe financial losses, pushing beef prices up significantly to a record high of RS 540 per kilogram.

Follow Us