AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Cheranalloor Accident: ചേരാനല്ലൂർ വാഹനാപകടം: മകൻ വാഹനമെടുത്തത് അറിഞ്ഞില്ല, ആർസി റദ്ദാക്കരുതെന്ന് ജഡ്ജിയുടെ വാദം

Cheranalloor Accident Update: മകൻ തന്റെ അറിവോടെയല്ല കാർ കൊണ്ടുപോയതെന്നും ജഡ്ജി മോട്ടർ വാഹന വകുപ്പിനെ അറിയിച്ചു. പ്രായപൂർത്തിയാകാത്ത ആൾക്ക് വാഹനം ഓടിക്കാൻ കൊടുത്തതിന്റെ പേരിൽ ആർസി സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ ആവശ്യപ്പെട്ട് ആർടിഒ നൽകിയ നോട്ടിസിനുള്ള മറുപടിയായാണ് ജഡ്ജി ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്. 

Cheranalloor Accident: ചേരാനല്ലൂർ വാഹനാപകടം: മകൻ വാഹനമെടുത്തത് അറിഞ്ഞില്ല, ആർസി റദ്ദാക്കരുതെന്ന് ജഡ്ജിയുടെ വാദം
മരിച്ച ജയബാലകൃഷ്ണനും, അപകടമുണ്ടാക്കിയ കാറും Image Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 22 Nov 2026 | 12:25 PM

കൊച്ചി: ചേരാനല്ലൂരിലുണ്ടായ വാഹനാപകടവുമായി (Cheranalloor Accident update) ബന്ധപ്പെട്ട കേസിൽ വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (RC) സസ്പെൻഡ് ചെയ്യരുതെന്ന ആവശ്യവുമായി പ്രതിയായ ജഡ്ജി. കേസിൽ ഉൾപ്പെട്ട കാറിന്റെ ആർസി സസ്പെൻഡ് ചെയ്യരുതെന്ന് ചൂണ്ടിക്കാട്ടി കേസിലെ പ്രതിയും കാർ ഉടമയുമായ അഡീഷനൽ സെഷൻസ് ജഡ്ജി മോട്ടർ വാഹന വകുപ്പിന് വിശദീകരണം നൽകി.

മകൻ തന്റെ അറിവോടെയല്ല കാർ കൊണ്ടുപോയതെന്നും ജഡ്ജി മോട്ടർ വാഹന വകുപ്പിനെ അറിയിച്ചു. പ്രായപൂർത്തിയാകാത്ത ആൾക്ക് വാഹനം ഓടിക്കാൻ കൊടുത്തതിന്റെ പേരിൽ ആർസി സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ ആവശ്യപ്പെട്ട് ആർടിഒ നൽകിയ നോട്ടിസിനുള്ള മറുപടിയായാണ് ജഡ്ജി ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്. അപകടസമയത്ത് മകൻ വാഹനം എടുത്തതും ഓടിച്ചതും തന്റെ അറിവോ സമ്മതമോ കൂടാതെയാണെന്ന് പ്രതിയായ ജഡ്ജിയുടെ പ്രധാന വാദം.

ALSO READ: ഗായകൻ സലീം കോടത്തൂരും ഫെയർനസ് ക്രീമിന്റെ ഇര! വൃക്ക രോഗം, പ്രതിരോധശേഷി പൂർണ്ണമായി നഷ്ടപ്പെട്ടു

തന്റെ വാദം നിയമപരമായി നിലനിൽക്കുന്നതാണെന്ന് ബോധ്യപ്പെടുത്തുന്നതിനായി, സമാനമായ കേസുകളുമായി ബന്ധപ്പെട്ട മുൻകാല നടപടിക്രമങ്ങളുടെ പകർപ്പുകളും ജഡ്ജി വിശദീകരണത്തോടൊപ്പം സമർപ്പിച്ചിട്ടുണ്ട്. ജഡ്ജി നൽകിയ വിശദീകരണവും അനുബന്ധ രേഖകളും വിശദമായ പരിശോധനയ്ക്കായി നിയമോപദേശത്തിന് അയച്ചതായി മോട്ടർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കി. നിയമോപദേശം ലഭിച്ച ശേഷമായിരിക്കും ആർസി സസ്പെൻഷൻ സംബന്ധിച്ച തുടർനടപടികൾ സ്വീകരിക്കുക.

നാടിനെ നടുക്കിയ കാർ അപകടം

കഴിഞ്ഞ മാസം 25-ന് പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. അഡിഷനൽ ജഡ്ജിയുടെ മകനായ പതിനേഴുകാരൻ (പ്ലസ് വൺ വിദ്യാർത്ഥി) അമിതവേഗതയിൽ ഓടിച്ച ബെൻസ് കാർ സ്കൂട്ടറിലിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തട്ടുകടയുടമയായ നോർത്ത് പറവൂർ മാഞ്ഞാലി താമരമുക്ക് പുത്തൻപറമ്പിൽ ജയബാലകൃഷ്ണൻ (55) മരണപ്പെടുകയായിരുന്നു.

സംഭവത്തിന് പിന്നാലെ പ്രതിഷേധവുമായി ജയബാലകൃഷ്ണന്റെ കുടുംബം രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു. ആഭ്യന്തരമന്ത്രി കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് പൊലീസ് കടുത്ത നടപടയിലേക്ക് കടന്നത്. പിന്നാലെ രാത്രി വൈകിയാണ് 17കാരനെതിരെ നരഹത്യാവകുപ്പ് ചുമത്തിയത്.

അതിനിടെ വാഹനാപകടത്തിൽ പ്രതിയായ 17 കാരന്റെ പിതാവായ ജില്ലാ ജഡ്ജിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു . മുൻകൂർ ജാമ്യാപേക്ഷയിൽ മറുപടി നൽകിയ സർക്കാരിനെ പരിഹാസിക്കുന്ന സമീപനമാണ് ഹൈക്കോടതിയിൽ നിന്നുണ്ടായിരുന്നു. വിശദമായ മറുപടി നൽകിയതിലാണ് സർക്കാരിനെ പരിഹസിച്ച് ഹൈക്കോടതി രംഗത്ത് വന്നിരുന്നത്. ഏതാണ്ട് 16 പേജുള്ള മറുപുടി സത്യാവാങ്മൂലമാണ് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചത്.

എന്നാൽ എല്ലാ ജാമ്യാപേക്ഷയിലും വിശദമായ മറുപടി നൽകണമെന്നായിരുന്നു ഹൈക്കോടതിയുടെ പരിഹാസം. തൻറെ പേരിൽ നരഹത്യ കുറ്റം നിലനിൽക്കില്ലെന്ന് പ്രതിയായ 17കാരൻറെ പിതാവായ അഡീഷണൽ ജഡ്ജി നേരത്തെ തന്നെ കോടതിയിൽ വാദിച്ചിരുന്നു. അന്വേഷണത്തോട് സഹകരിക്കുകയും ചോദ്യം ചെയ്യലിന് ഹാജരാക്കുകയും ചെയ്തുവെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ അഡീഷണൽ ജഡ്ജി വ്യക്തമാക്കിയിരുന്നു.

English Summary:

Cheranalloor accident update, Accused Additional Judge opposes suspension of car registration, stating his minor son drove without his knowledge. MVD refers documents for legal advice.

Follow Us