ഇനിയും അ‌ടിയുണ്ടാക്കും! VD- KC പോര് കടുക്കുന്നു: ചർച്ചയില്ലാതെയുള്ള തീരുമാനങ്ങൾ കാബിനറ്റിൽ എതിർക്കും

conflict in Congress Kerala: കോൺഗ്രസിലെ കെസി- വിഡി പോരിന്റെ വേദിയായി മന്ത്രിസഭായോഗം മാറുന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. സർക്കാരും പാർട്ടിയും തമ്മിൽ ഏകോപനം നടത്താൻ മുഴുവൻ സമയ കെപിസിസി പ്രസിഡന്റ് ഇല്ലാത്തതും ഒരു പ്രധാന പ്രശ്നമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. നിലവിലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് ​വൈദ്യുതി മന്ത്രിയെന്ന നിലയിൽ പ്രവർത്തിക്കേണ്ടതിനാൽ പാർട്ടിയെ നയിക്കാൻ കഴിയുന്നില്ല.

ഇനിയും അ‌ടിയുണ്ടാക്കും! VD- KC പോര് കടുക്കുന്നു: ചർച്ചയില്ലാതെയുള്ള തീരുമാനങ്ങൾ കാബിനറ്റിൽ എതിർക്കും

Kc Group Ministers Determined To Confront Vd Satheesan In The Cabinet

Updated On: 

22 Nov 2026 | 10:15 AM

തിരുവനന്തപുരം: കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പ് പോര് ശക്തിപ്പെടുന്നു. ​’ശൈലി മാറ്റം’ എന്ന ആവശ്യമുയർത്തി മുഖ്യമന്ത്രി വിഡി സതീശനെതിരേ നീങ്ങാനാണ് കെസി പക്ഷത്തിന്റെയും എ ഗ്രൂപ്പിന്റെയും നീക്കം. ഇരുഗ്രൂപ്പുകൾക്കുമിടയിലെ തർക്കം സംബന്ധിച്ച പരാതികൾ ​ഹൈക്കമാൻഡിന് മുന്നിലേക്കും എത്തിയിട്ടുണ്ട്. പ്രശ്നപരിഹാരത്തിനായി ​ഹൈക്കമാൻഡ് ഇടപെടൽ ഉണ്ടാകണം എന്നാണ് നേതാക്കൾ ആവശ്യപ്പെടുന്നത്. ചർച്ച കൂടാതെയുള്ള തീരുമാനങ്ങൾ വന്നാൽ കാബിനറ്റിൽ വീണ്ടും എതിർക്കാൻ തന്നെയാണ് കെസി പക്ഷത്തിൻറെ നീക്കം. ഇതോടെ മന്ത്രിസഭയിൽ തമ്മിലടി എന്ന നിലയ്ക്കുള്ള വാർത്തകൾ ഇനിയും കേൾക്കാൻ സാധ്യതയേറി. സർക്കാരിനെ അസ്ഥിരപ്പെടുത്തൽ അല്ല, കൂട്ടായ ചർച്ചകൾക്ക് വേണ്ടിയാണ് തങ്ങൾ ശബ്ദമുയർത്തുന്നത് എന്നാണ് കെസി പക്ഷത്തിൻറെ വാദം. എന്നാൽ കാബിനറ്റിലെ തർക്കം ചോർന്നതിൽ ഉൾപ്പെടെ കൃത്യമായ ആസൂത്രണം ഉണ്ടായി എന്നാണ് വിഡി സതീശൻ വിഭാഗം വിലയിരുത്തുന്നത്.

കോൺഗ്രസിലെ കെസി- വിഡി പോരിന്റെ വേദിയായി മന്ത്രിസഭായോഗം മാറുന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. സർക്കാരും പാർട്ടിയും തമ്മിൽ ഏകോപനം നടത്താൻ മുഴുവൻ സമയ കെപിസിസി പ്രസിഡന്റ് ഇല്ലാത്തതും ഒരു പ്രധാന പ്രശ്നമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. നിലവിലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് ​വൈദ്യുതി മന്ത്രിയെന്ന നിലയിൽ പ്രവർത്തിക്കേണ്ടതിനാൽ പാർട്ടിയെ നയിക്കാൻ കഴിയുന്നില്ല.

ALSO READ: ശബരിമല വെർച്വൽ ക്യൂ: ബുക്ക് ചെയ്തിട്ട് എത്താത്തവർക്ക് മണ്ഡലകാലത്ത് പിന്നെ അവസരമില്ല; പുതിയ നീക്കവുമായി ബോർഡ്

പുതിയ കെപിസിസി പ്രസിഡന്റ് നിയമനവും, എംഎൽഎമാർ ഡിസിസി പ്രസിഡന്റുമാരായി തുടരുന്ന മണ്ഡലങ്ങളിലെ സംഘടനാപരമായ അഴിച്ചുപണിയും ​ഹൈക്കമാൻഡിന് മുന്നിൽ കീറാമുട്ടികളായി മാറിയിരിക്കുന്നു. പാർട്ടിയിൽ അ‌ഴിച്ചുപണി നടക്കുമ്പോൾ തർക്കങ്ങൾ പതിവാണ്. എന്നാൽ അ‌ഴിച്ചുപണിക്ക് മുമ്പേ തന്നെ ഭരണത്തെ ചൊല്ലി നേതാക്കൾക്കിടയിൽ തർക്കങ്ങൾ രൂക്ഷമായത് നേതൃത്വത്തിന് വെല്ലുവിളി കൂട്ടുന്നു.

വിഡി- കെസി പോര് കൂടുതൽ കടുക്കുന്നത് ഭരണത്തിന് കൂടുതൽ ക്ഷീണം ചെയ്യും. കാബിനറ്റിന് മുമ്പ് കെസി പക്ഷ മന്ത്രിമാർ രഹസ്യയോഗം ചേർന്ന് മുഖ്യമന്ത്രിയെ ലക്ഷ്യമിടാൻ തീരുമാനിച്ചെന്നാണ് വിഡി പക്ഷത്തിൻ്റെ ആരോപണം. എന്നാൽ അ‌ഭിപ്രായങ്ങൾ പറയുന്നത് സ്വാഭാവികമാണെന്നും ഗുരുവായൂർ ദേവസ്വം നിയമനം, പിഎസ്സി അംഗങ്ങളുടെ പട്ടിക എന്നിവയിൽ ഏകപക്ഷീയമായി സതീശൻ തീരുമാനമെടുത്തതാണ് ചോദ്യം ചെയ്തത് എന്നുമാണ് കെസി പക്ഷത്തിന്റെ വാദം.

ഭിന്നതകൾ പരിഹരിക്കുന്നതിനായി ഒരു ‘ഒത്തുതീർപ്പ് സമിതി’ രൂപീകരിക്കാനുള്ള നിർദ്ദേശവുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ​ഹൈക്കമാൻഡിനെ കാണും. അ‌തേസമയം കോൺഗ്രസിലെ നിലവിലെ തമ്മിലടിയിൽ ഒരുവശത്ത് തന്റെ പേര് വരുമ്പോഴും കെ.സി. വേണുഗോപാൽ മൗനം പാലിക്കുകയാണ്. പരസ്യമായി വിഡി സതീശൻ സർക്കാരിനെ എതിർത്ത് കെസി വേണുഗോപാൽ ഇതുവരെ കാര്യമായി രംഗത്തെത്തിയിട്ടില്ല.

English Summary

Factional infighting within the Congress is intensifying once again. The ‘KC faction’ and the ‘A-group’ are moving against V.D. Satheesan, demanding a “change in style.” Complaints regarding the disputes between these factions have also reached the party high command. Meanwhile, the KC faction intends to voice its opposition within the Cabinet should V.D. Satheesan take decisions without prior consultation.

Loading...
Unable to load recommendations.
Follow Us
ഡിസംബറിൽ മിഥുനം ഉൾപ്പെടെ 4 രാശിക്കാർക്ക് പണവും പ്രശസ്തിയും!
മുട്ട കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏതാണ്?
7 വർഷ OS പിന്തുണ, സാംസങ് പ്രീമിയം 5ജി ഫോണിന് ഡിസ്കൗണ്ട്
സവാളയ്ക്ക് വിലയാണേ! കേടുകൂടാതെ എങ്ങനെ സൂക്ഷിക്കാം?
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി
ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദിന് സർക്കാർ ജോലി