Fish Poisoning Outbreak in Aryanad: ആര്യനാട് മേഖലയിൽ വൻ ഭക്ഷ്യവിഷബാധ; മീൻ കഴിച്ച് നൂറോളം പേർ ചികിത്സയിൽ, ജനങ്ങൾ ഭീതിയിൽ

പിടയ്ക്കുന്ന മീൻ എന്ന വ്യാജേന വിപണിയിലെത്തിക്കുന്ന മത്സ്യങ്ങളിൽ വ്യാപകമായി ഫോർമലിൻ, അമോണിയ തുടങ്ങിയ മാരക രാസവസ്തുക്കൾ ചേർക്കുന്നുണ്ടെന്നാണ് സൂചന. കടലിൽ പോകുന്ന ബോട്ടുകൾ തിരിച്ചെത്താൻ ദിവസങ്ങളെടുക്കുമെന്നതിനാൽ മത്സ്യം മൈനസ് 18 ഡിഗ്രി ഫ്രീസറിലോ, ഒരു കിലോ മീനിന് ഒരു കിലോ ഐസ് എന്ന അനുപാതത്തിലോ സൂക്ഷിക്കണമെന്നാണ് നിയമം. എന്നാൽ പലപ്പോഴും വിതരണക്കാരോ ഇടനിലക്കാരോ ഇത് പാലിക്കാറില്ല.

Fish Poisoning Outbreak in Aryanad: ആര്യനാട് മേഖലയിൽ വൻ ഭക്ഷ്യവിഷബാധ; മീൻ കഴിച്ച് നൂറോളം പേർ ചികിത്സയിൽ, ജനങ്ങൾ ഭീതിയിൽ

Fish Poisoning

Published: 

18 Jun 2026 | 08:35 PM

ആര്യനാട്: തിരുവനന്തപുരം ആര്യനാട് മേഖലയിൽ മത്സ്യം കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയെ തുടർന്ന് നൂറോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിലാണ് ആര്യനാട്, ഉഴമലയ്ക്കൽ, പറണ്ടോട്, കുറ്റിച്ചൽ, ഉത്തരംകോട് എന്നീ പ്രദേശങ്ങളിലെ നിരവധിയാളുകൾ മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള വിവിധ സർക്കാർ-സ്വകാര്യ ആശുപത്രികളിൽ പ്രവേശിക്കപ്പെട്ടത്. ഭക്ഷ്യവിഷബാധയേറ്റ കുടുംബങ്ങളിലെ വളർത്തുമൃഗങ്ങൾ ചത്തതായും റിപ്പോർട്ടുകളുണ്ട്.

തുടക്കത്തിൽ ചെമ്പല്ലി മത്സ്യം കഴിച്ചവർക്കാണ് അസുഖം ബാധിച്ചതെന്നായിരുന്നു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വിലയിരുത്തൽ. എന്നാൽ കഴിഞ്ഞ ദിവസം ചൂര മീൻ കഴിച്ച രണ്ടു പെൺകുട്ടികളും മാതാപിതാക്കളും ആശുപത്രിയിലായതോടെ ഈ വാദം പൊളിഞ്ഞു. ഇതോടെ മറ്റിനം മീനുകൾ കഴിച്ചവർക്കും വിഷബാധയേറ്റത് ഗ്രാമീണ മേഖലകളിൽ വലിയ ഭീതി പടർത്തിയിരിക്കുകയാണ്. പാറശാലയിലും നെയ്യാറ്റിൻകരയിലും നേരത്തെ റിപ്പോർട്ട് ചെയ്ത സമാനമായ മാതൃകയിലാണ് ഇവിടെയും സംഭവമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം.

വില്ലനാകുന്നത് ഫോർമലിനും അമോണിയയും

പിടയ്ക്കുന്ന മീൻ എന്ന വ്യാജേന വിപണിയിലെത്തിക്കുന്ന മത്സ്യങ്ങളിൽ വ്യാപകമായി ഫോർമലിൻ, അമോണിയ തുടങ്ങിയ മാരക രാസവസ്തുക്കൾ ചേർക്കുന്നുണ്ടെന്നാണ് സൂചന. കടലിൽ പോകുന്ന ബോട്ടുകൾ തിരിച്ചെത്താൻ ദിവസങ്ങളെടുക്കുമെന്നതിനാൽ മത്സ്യം മൈനസ് 18 ഡിഗ്രി ഫ്രീസറിലോ, ഒരു കിലോ മീനിന് ഒരു കിലോ ഐസ് എന്ന അനുപാതത്തിലോ സൂക്ഷിക്കണമെന്നാണ് നിയമം. എന്നാൽ പലപ്പോഴും വിതരണക്കാരോ ഇടനിലക്കാരോ ഇത് പാലിക്കാറില്ല.

രാസവസ്തുക്കൾ ചേർത്ത മത്സ്യം കഴിക്കുന്നത് വഴി പെട്ടെന്നുണ്ടാകുന്ന ഛർദി, വയറിളക്കം എന്നിവയ്ക്ക് പുറമേ അൾസർ, കാൻസർ തുടങ്ങിയ മാരക രോഗങ്ങൾക്കും ആന്തരികാവയവങ്ങളുടെ തകരാറിനും കാരണമാകും. ഇത് കുട്ടികളെയാണ് കൂടുതൽ ഗുരുതരമായി ബാധിക്കുന്നത്.

പരിശോധനയിലെ വെല്ലുവിളികൾ; അധികൃതർക്കെതിരെ പ്രതിഷേധം

നൂറോളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റിട്ടും ആരോഗ്യ-ഭക്ഷ്യസുരക്ഷാ വകുപ്പുകൾ കൃത്യമായ പരിശോധനകൾ നടത്തുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. നിലവിൽ സ്ട്രിപ്പുകൾ ഉപയോഗിച്ചുള്ള താൽക്കാലിക ക്വിക് കിറ്റ് പരിശോധന മാത്രമാണ് നടക്കുന്നത്. ഐസ് കട്ടകളിലും ക്യാനുകളിലും കലർത്തുന്ന രാസവസ്തുക്കൾ കണ്ടെത്താൻ ശാസ്ത്രീയ പരിശോധനകൾ ആവശ്യമാണ്. എന്നാൽ ഇതിന്റെ ഫലം വരാൻ വൈകുന്നത് ഭക്ഷ്യസുരക്ഷാ വകുപ്പിന് വലിയ വെല്ലുവിളിയാകുന്നുണ്ട്. ആര്യനാട്ടുനിന്നും മത്സ്യത്തിന്റെ സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ മത്സ്യ മാർക്കറ്റുകളിലും വഴിയോര കച്ചവട കേന്ദ്രങ്ങളിലും പരിശോധന കർശനമാക്കും.

പഴകിയ മത്സ്യം എങ്ങനെ തിരിച്ചറിയാം?

  • സ്വാഭാവിക തിളക്കം: നല്ല മീനിന്റെ ശരീരത്തിന് സ്വാഭാവിക തിളക്കമുണ്ടാകും. രാസഗന്ധമോ ദുർഗന്ധമോ ഉണ്ടാകില്ല.
  • കണ്ണുകളും ചകിളയും: കണ്ണിന് നല്ല തിളക്കവും ചകിളപ്പൂക്കൾക്ക് ചുവപ്പ് നിറവും ഉണ്ടെങ്കിൽ അത് നല്ല മീനാണ്.
  • ദശയുടെ കാഠിന്യം: മീനിന്റെ ശരീരത്തിൽ വിരൽകൊണ്ട് അമർത്തുമ്പോൾ കുഴിഞ്ഞുപോവുകയും പഴയപടിയാകാതിരിക്കുകയും ചെയ്താൽ അത് പഴകിയ മീനാണെന്ന് ഉറപ്പിക്കാം.

English summary

Reports indicate that toxic chemicals like formalin and ammonia are widely added to fish to make them appear freshly caught. Although regulations require boats to preserve fish in minus 18-degree freezers or a 1:1 fish-to-ice ratio during long sea trips, distributors and middlemen frequently fail to follow these guidelines.

Follow Us
Related Stories
Sabarimala Milma Ghee Scam: ശബരിമലയിൽ മിൽമയുടെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായിട്ടില്ല, നെയ്യിന് ഗുണനിലവാരമില്ലെന്ന് ദേവസ്വം ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ല; ചെയർമാൻ
അ‌തിതീവ്ര മഴ മുന്നറിയിപ്പ് വന്നത് രാത്രി, പരിശോധിക്കാൻ മറ്റ് സംവിധാനങ്ങൾ ഇല്ലായിരുന്നു: വിശദീകരിച്ച് സർക്കാർ
‘ഭക്ഷണം കഴിക്കാൻ പാടില്ലെന്ന് ഇപ്പോഴാണ് മനസ്സിലായത്’; വിരുന്ന്, ഹെലികോപ്റ്റർ വിവാദങ്ങളിൽ മുഖ്യമന്ത്രി
Kerala Rain Alert: വീണ്ടും ചക്രവാതച്ചുഴി! 12 ജില്ലകൾക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; വരുന്ന അഞ്ചുദിവസവും ശക്തമായ കാറ്റും മഴയും
മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം, ക്യാമ്പിലുള്ളവർക്ക് 3,800 രൂപ, വീട് നഷ്ടമായവർക്ക് 12 ലക്ഷം: മുഖ്യമന്ത്രി
Kerala Lottery Result Today: തോരാമഴയിലും ഭാഗ്യം തേടിയെത്താം; ഭാഗ്യതാര ലോട്ടറി ഫലം!
ഇക്കൂട്ടർ അബദ്ധത്തിൽ പോലും കാപ്പി കുടിക്കരുത്!
ഫ്രീഡം സെയിലിൽ വാങ്ങാൻ 10 മോട്ടറോള ഫോണുകൾ
അമ്പട ഹെൽത്തിക്കുട്ടാ! വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന പീനട്ട് ബട്ടർ റെസിപ്പി
തലമുടിയുടെ അറ്റം പിളരുന്നത് തടയാൻ ചെയ്യേണ്ടവ
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി