AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Welfare Pension: പെൻഷൻ ഇനി റേഷൻ കട വഴി! സാധ്യത പരിശോധിച്ച് പൊതുവിതരണ വകുപ്പ്

Kerala Government Plans Pension Distribution via Ration Shops: റേഷൻ കടയിൽ നിന്ന് പെൻഷൻ വാങ്ങാനുള്ള സൗകര്യമാണ് സർക്കാർ ആലോചിക്കുന്നത്. നിലവിൽ ഇതിന്റെ സാധ്യതകൾ പരിശോധിക്കുകയാണ് ഭക്ഷ്യ - സിവിൽ സപ്ലൈസ് വകുപ്പ്. മന്ത്രി അനൂപ് ജേക്കബ് ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

Welfare Pension: പെൻഷൻ ഇനി റേഷൻ കട വഴി! സാധ്യത പരിശോധിച്ച് പൊതുവിതരണ വകുപ്പ്
പ്രതീകാത്മക ചിത്രംImage Credit source: Getty Images / Social Media
Nithya Vinu
Nithya Vinu | Updated On: 17 Sep 2026 | 03:55 PM

സംസ്ഥാനത്ത് പെൻഷൻ ഇനിമുതൽ റേഷൻ കടകൾ വഴി വിതരണം ചെയ്യാനുള്ള സാധ്യതകൾ പരിശോധിച്ച് പൊതുവിതരണ വകുപ്പ്. ഗ്രാമീണ ബാങ്കിങ് സേവനങ്ങൾ റേഷൻ കടകളിലേക്ക് വ്യാപിപ്പിക്കുന്നതിലൂടെ, അക്കൗണ്ട് വഴി പെൻഷൻ കൈപ്പറ്റുന്നവർക്ക് അടുത്തുള്ള റേഷൻ കടയിൽ നിന്ന് തന്നെ പണം പിൻവലിക്കാനുള്ള സൗകര്യമാണ് സർക്കാർ ആലോചിക്കുന്നത്. നിലവിൽ ഇതിന്റെ സാധ്യതകൾ പരിശോധിക്കുകയാണ് ഭക്ഷ്യ – സിവിൽ സപ്ലൈസ് വകുപ്പ്. വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ഇത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

പെൻഷൻ റേഷൻ കട വഴി

ബാങ്കിങ് സേവനങ്ങൾ റേഷൻ കടകളിലെത്തിക്കാൻ കഴിഞ്ഞാൽ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍, മറ്റു സര്‍ക്കാര്‍ പെന്‍ഷനുകള്‍ എന്നിവ അക്കൗണ്ടിലൂടെ കൈപ്പറ്റുന്നവര്‍ക്ക് റേഷന്‍ കടയില്‍ വന്ന് സ്വന്തം അക്കൗണ്ടില്‍ നിന്ന് തുക പിന്‍വലിക്കാന്‍ സാധിക്കും. സാമൂഹ്യക്ഷേമ പെൻഷൻ വീടുകളിൽ എത്തിക്കുന്നതിന് പകരം ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനെതിരെ വിമർശനം ഉയരുന്നതിനിടെയാണ് പുതിയ നീക്കം.

പെൻഷൻ മസ്റ്ററിങ്

നിലവിൽ 2026-27 വർഷത്തെ സാമൂഹ്യക്ഷേമ പെൻഷൻ വാർഷിക മസ്റ്ററിങ് നടന്നുകൊണ്ടിരിക്കുകയാണ്. സെപ്റ്റംബർ 30 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ബയോമെട്രിക് മസ്റ്ററിങ് പരാജയപ്പെടുകയാണെങ്കിൽ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം.

ALSO READ: കൊടുംചൂടിൽ സംസ്ഥാനം, ആശ്വാസമഴ ഈ ജില്ലകളിൽ മാത്രം; കാലാവസ്ഥ പ്രവചനം

സംസ്ഥാനത്ത് സാമൂഹ്യക്ഷേമ പെൻഷൻ വാങ്ങുന്നവരും, ക്ഷേമനിധി പെൻഷൻ വാങ്ങുന്നവരുമായി 66.22 ലക്ഷം ഗുണഭോക്താക്കളാണുള്ളത്. 51.87 ലക്ഷം പേരാണ് സാമൂഹ്യക്ഷേമ പെൻഷൻ വാങ്ങുന്നത്. ക്ഷേമനിധി ബോർഡുകളിൽനിന്നു പെൻഷൻ ലഭിക്കുന്നത് 14.35 ലക്ഷം പേര്‍ക്കാണ്.

സംസ്ഥാനത്ത് സാമൂഹിക ക്ഷേമപെൻഷൻ ഗുണഭോക്താക്കൾക്ക് വേണ്ടിയുള്ള മസ്റ്ററിങ് നടക്കുന്നു. മസ്റ്ററിങ് പൂർത്തിയായശേഷം കർശനപരിശോധനയിലൂടെ അനർഹരെ ഒഴിവാക്കാനാണ് സർക്കാർ നീക്കം. അനർഹരെ ഒഴിവാക്കി വർധിപ്പിച്ച പെൻഷന്റെ സാമ്പത്തിക ബാധ്യത കുറച്ചുകൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എല്ലാ വർഷവും മസ്റ്ററിങ് കഴിയുന്നതോടെ മരിച്ചു പോയവർ ഒഴിവാക്കപ്പെടാറുണ്ട്.

കുടുംബ വാർഷികവരുമാനം ലക്ഷം രൂപയിൽ കൂടുതലുള്ളവർ, ഒരേക്കറിൽ കൂടുതൽ ഭൂമിയുള്ളവർ, ആദായനികുതി നൽകുന്നവർ, 1,000 സിസി വാഹനമുള്ളവർ, മറ്റു പെ‍ൻഷൻ വാങ്ങുന്നവർ തുടങ്ങിയവർ നിലവിൽ ക്ഷേമപെൻഷന് അർഹരല്ല. നിലവിൽ 2,000 രൂപയാണ് പെൻഷൻ. സാമൂഹ്യക്ഷേമ പെൻഷൻ 3000 രൂപയായി ഉയർത്തുമെന്ന് പുതിയ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.  എന്നാൽ എന്ന് മുതലായിരിക്കും എന്നതിൽ വ്യക്തതയില്ല.

English Summary:

Kerala’s Food and Civil Supplies Department is examining the possibility of providing rural banking services through ration shops, which could allow social security and other government pension beneficiaries to withdraw their pension directly from their bank accounts at ration shops.

Follow Us