AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Tomin J Thachankary : ടോമിൻ ജെ. തച്ചങ്കരി ജയിലിലേക്ക്, അനധികൃത സ്വത്ത് കേസിൽ നാല് വർഷം കഠിന തടവും പിഴയും

Tomin J Thachankary Into Jail : മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി ജയിലിലേക്ക്. അനധികൃത സ്വത്ത് സംമ്പാദന കേസിൽ നാലുവർഷം കഠിനതടവും 30 ലക്ഷം രൂപ പിഴയുമാണ് തച്ചങ്കരിക്ക് കോടതി വിധിച്ചത്. കോട്ടയം വിജിലൻസ് കോടതിയുടെതാണ് ഈ നിർണായക വിധി. സംസ്ഥാന പോലീസ് സേനയിലെ ഉന്നത പദവി വഹിച്ച ആളാണ് ടോമിൻ ജെ തച്ചങ്കരി എന്നും അതിനാൽ ശിക്ഷ ഇളവ് അർഹിക്കുന്നില്ല...

Tomin J Thachankary  : ടോമിൻ ജെ. തച്ചങ്കരി ജയിലിലേക്ക്,  അനധികൃത സ്വത്ത് കേസിൽ നാല് വർഷം കഠിന തടവും പിഴയും
Tomin Thachankary Image Credit source: Social Media
Amal KV
Amal KV | Updated On: 17 Sep 2026 | 04:27 PM

കോട്ടയം : മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി ജയിലിലേക്ക്. അനധികൃത സ്വത്ത് സംമ്പാദന കേസിൽ നാലുവർഷം കഠിനതടവും 30 ലക്ഷം രൂപ പിഴയുമാണ് തച്ചങ്കരിക്ക് കോടതി വിധിച്ചത്. കോട്ടയം വിജിലൻസ് കോടതിയുടെതാണ് ഈ നിർണായക വിധി. സംസ്ഥാന പോലീസ് സേനയിലെ ഉന്നത പദവി വഹിച്ച ആളാണ് ടോമിൻ ജെ തച്ചങ്കരി എന്നും അതിനാൽ ശിക്ഷ ഇളവ് അർഹിക്കുന്നില്ല എന്നും കോടതി വ്യക്തമാക്കി. ഉടനെ തന്നെ തച്ചങ്കരിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റും.

ഇതോടെ വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിലാണ് പരിസമാപ്തി ആകുന്നത്. 2007 ലാണ് ടോമിൻ തച്ചങ്കരിക്കെതിരെ അനധികൃത സ്വത്ത് സമ്പാദിച്ചു എന്ന കേസ് വരുന്നത്. 2003 മുതൽ 2007 വരെയുള്ള കാലയളവിൽ സർവീസിൽ ഇരിക്കെ അനധികൃതമായി സ്വത്ത്‌ സമ്പാദിച്ചു എന്നതാണ് കേസ്. വരുമാനത്തേക്കാൾ ഏകദേശം 130 ശതമാനം അധികമായി സ്വത്ത് സമ്പാദിച്ചു എന്നാണ് കേസിൽ കണ്ടെത്തിയത്.

Also Read : മുത്തുമണിയേ… വീണ്ടും? പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഢിപ്പിച്ചു ഗർഭിണിയാക്കിയ യൂട്യൂബർ അമ്പിളി അറസ്റ്റിൽ

ഈ കേസിൽ 2013 ലാണ് വിജിലൻസ് കുറ്റപത്രം സമർപ്പിക്കുന്നത്.. അന്ന് എഡിജിപി പദവിയിൽ ആയിരുന്നു ടോമിൻ തച്ചങ്കരി. ഇതിനുപുറമേ മറ്റ് നിരവധി ക്രമക്കേടുകളും ഉന്നത ഉദ്യോഗസ്ഥനെതിരെ പുറത്ത് വരികയുണ്ടായി. അനധികൃത സ്വത്വ സംമ്പാദന കേസിൽ തന്റെ വരുമാന സംബന്ധിച്ച കാര്യങ്ങൾ തെളിയിക്കാനായി തച്ചങ്കരിക്ക് കഴിഞ്ഞിരുന്നില്ല. എന്നാൽ കേസിൽ തച്ചങ്കരിയുമായി ബന്ധപ്പെട്ട ചെലവുകളുടെ രേഖകൾ കണ്ടെത്താൻ വിജിലൻസിന് കഴിഞ്ഞു. ഈ കേസ് ഉൾപ്പെടെ പല ഘട്ടങ്ങളിലും വിവാദങ്ങളിൽ തച്ചങ്കരി ഉൾപ്പെട്ടിട്ടുണ്ട്. ഏറ്റവും ഒടുവിലായി സർവീസിൽ നിന്ന് വിരമിച്ചിട്ടും തന്റെ വാഹനത്തിൽ പോലീസ് ചിഹ്നം അനധികൃതമായി ഉപയോഗിച്ചു എന്ന വിഷയവും ഉയർന്നുവന്നിരുന്നു.

കേസിൽ ശിക്ഷാവിധി പുറപ്പെടുവിക്കുന്നതിനു മുന്നോടിയായി തച്ചങ്കരിക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ആരാഞ്ഞിരുന്നു. തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ട് എന്നാണ് ആപ്പോൾ മറുപടിയായി ടോമിൻ തച്ചങ്കരി പറഞ്ഞത്. രണ്ടുദിവസം മുമ്പ് നെഞ്ചുവേദന ഉണ്ടായെന്നും ശാരീരികമായി സുഖമില്ല എന്നുമാണ് തച്ചങ്കരി കോടതിയിൽ പറഞ്ഞത്. പക്ഷേ കേസിൽ പരമാവധി ശിക്ഷ നൽകണം എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. കേസിലെ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കണം എന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ്. വിജിലൻസ് കോടതി തുടർ നടപടികൾ പൂർത്തിയാക്കി ഇപ്പോൾ പ്രതി അ‌നധികൃത സ്വത്ത് സമ്പാദനത്തിൽ കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയതും ശിക്ഷ വിധിച്ചിരിക്കുന്നതും.

English Summary

Former DGP Tomin J. Thachankary is headed to prison. The court sentenced him to four years of rigorous imprisonment and a fine of ₹30 lakh in a disproportionate assets case. This significant verdict was delivered by the Kottayam Vigilance Court. The court observed that, given the high-ranking position Thachankary held in the state police force, he does not deserve any leniency in sentencing.

Follow Us