മെസിയുടെ പേരിലെ തട്ടിപ്പ്, ആദ്യ ഘട്ടത്തിൽ മുൻ മന്ത്രി അബ്ദുറഹ്മാൻ ഉൾപ്പെടെ 5 പേർ പ്രതികളാകും

അർജന്റീന ഫുട്ബോൾ ടീം ക്യാപ്റ്റൻ ലയണൽ മെസ്സിയെയും സഹ കളിക്കാരെയും കേരളത്തിൽ എത്തിക്കുമെന്ന് പറഞ്ഞ് നടത്തിയ തട്ടിടിപ്പുമായി ബന്ധപ്പെട്ട കേസിൽ ആദ്യ ഘട്ടത്തിൽ മുൻ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ ഉൾപ്പെടെ അഞ്ചു പേരെ പ്രതിയാകുമെന്ന് സൂചന. അബ്ദുറഹ്മാന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി, ആന്റോ അഗസ്റ്റിൻ ഉൾപ്പെടെ അഞ്ച് പേർ ആണ് ആദ്യഘട്ടത്തിൽ പ്രതികളാവുക. അഴിമതി നിരോധന നിയമപ്രകാരം ഇവർക്കെതിരെ കേസെടുക്കാനാണ് നീക്കം.

മെസിയുടെ പേരിലെ തട്ടിപ്പ്, ആദ്യ ഘട്ടത്തിൽ മുൻ മന്ത്രി അബ്ദുറഹ്മാൻ ഉൾപ്പെടെ 5 പേർ പ്രതികളാകും

V Abdurahiman

Published: 

06 Oct 2026 | 09:44 AM

തിരുവനന്തപുരം : അർജന്റീന ഫുട്ബോൾ ടീം ക്യാപ്റ്റൻ ലയണൽ മെസ്സിയെയും സഹ കളിക്കാരെയും കേരളത്തിൽ എത്തിക്കുമെന്ന് പറഞ്ഞ് നടത്തിയ തട്ടിടിപ്പുമായി ബന്ധപ്പെട്ട കേസിൽ ആദ്യ ഘട്ടത്തിൽ മുൻ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ ഉൾപ്പെടെ അഞ്ചു പേരെ പ്രതിയാകുമെന്ന് സൂചന. അബ്ദുറഹ്മാന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി, ആന്റോ അഗസ്റ്റിൻ ഉൾപ്പെടെ അഞ്ച് പേർ ആണ് ആദ്യഘട്ടത്തിൽ പ്രതികളാവുക. അഴിമതി നിരോധന നിയമപ്രകാരം ഇവർക്കെതിരെ കേസെടുക്കാനാണ് നീക്കം. നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്ഐആറിൽ അഴിമതി കുറ്റം കൂടി ഉൾപ്പെടുത്തിയാൽ മതിയാകും എന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

എന്നാൽ സ്പോർട്സ് കേരള ഫൗണ്ടേഷൻ, ജിസിഡിഎ എന്നീ സ്ഥാപനങ്ങൾക്കെതിരായ കുറ്റപത്രം വിശദമായ അന്വേഷണത്തിന് ശേഷം മാത്രമാണ് തീരുമാനിക്കുക എന്നും വിവരമുണ്ട്. നിലവിൽ കേസുമായി ബന്ധപ്പെട്ട തുടർന്ന് നടപടികൾ സ്വീകരിക്കുന്നതിന് മുമ്പ് പ്രോസിക്യൂഷൻ അനുമതി ആവശ്യമാണോ എന്ന കാര്യത്തിൽ വ്യക്തത വരാനുണ്ട്. ദുബായ് ബന്ധപ്പെട്ട നിയമോപദേശം തേടിയ ശേഷമായിരിക്കും പ്രത്യേക അന്വേഷണസംഘം അടുത്ത നടപടിയിലേക്ക് നീങ്ങുക.

Also Read: ഒളിവിൽ കഴിഞ്ഞത് തെങ്കാശിയിൽ! ഡിസിസി ഓഫീസ് ആക്രമണം: ബിജെപി ജില്ലാ സെക്രട്ടറിയടക്കം നാലുപേർ പിടിയിൽ

മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന് പറഞ്ഞു നടത്തിയ തട്ടിപ്പിൽ എഡിജിപി പി വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. നിലവിൽ ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുമാണ് പ്രതി പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. വഞ്ചനയും ഗൂഢാലോചനയും മാത്രമല്ല ഇതുമായി ബന്ധപ്പെട്ട് മന്ത്രി തലത്തിലും ഗൂഢാലോചന ഉണ്ടായി എന്ന് പ്രത്യേക അന്വേഷണസംഘം വിലയിരുത്തുന്നു. ടെൻഡർ ഇല്ലാതെ സ്പോൺസറെ കണ്ടെത്തിയത് മുതൽ നടക്കാൻ സാധ്യതയില്ലാത്ത മത്സരത്തിനായി വിദേശയാത്ര നടത്തിയത് വരെയുള്ള കാര്യങ്ങൾ അന്വേഷണ പരിധിയിൽ വരുന്നുണ്ട്.

അന്നത്തെ കായിക വകുപ്പ് മന്ത്രിയായിരുന്ന വി അബ്ദുറഹ്മാനും അദ്ദേഹത്തിന്റെ ഓഫീസും ചട്ടങ്ങൾ മറികടന്ന് ഇടപെടലുകൾ നടത്തി എന്നാണ് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. വിഷയത്തിൽ അഴിമതി നിരോധന നിയമം ചുമത്തുന്നതുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പങ്ങൾ നിലനിന്നിരുന്നു. വിജിലൻസ് പ്രത്യേക കേസെടുത്തു അന്വേഷിക്കണമോ അതോ, എസ്ഐടിക്ക് തുടർ അന്വേഷണത്തിന് കൈമാറണമോ എന്നതായിരുന്നു ഡിജിപിക്ക് മുന്നിലുള്ള ചോദ്യം. ഒടുവിൽ ഇന്നലെ അഴിമതി നിരോധന വകുപ്പ് ചുമത്തി എസ്ഐടി അന്വേഷണം നടത്താനാണ് ഡിജിപി നൽകിയ ശുപാർശ.

English Summary

Indications suggest that five individuals identified by former Sports Minister V. Abdurahiman during the initial phase will be named as accused in the fraud case involving promises to bring Argentina football team captain Lionel Messi and his teammates to Kerala.

Loading...
Unable to load recommendations.
Follow Us
ദുബായ് ഡ്രൈവിംഗ് ലൈസൻസ് നഷ്ടപ്പെട്ടോ? പുതിയതെടുക്കാൻ ചെയ്യേണ്ടത് !
രാവിലെ ഒരു സ്പൂൺ നെയ്യ്! ശരീരത്തിൽ നടക്കുന്ന മാറ്റങ്ങൾ ഇതാ
ഐക്യൂ 15 മുതൽ ഐക്യൂ 11 ​ലൈറ്റ് വരെ; ആമസോൺ ഡീൽ
നെയ്യോ വെളിച്ചെണ്ണയോ? ആരോഗ്യത്തിന് ഏതാണ് ബെസ്റ്റ്?
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു
ടോയ്‌ലറ്റിൽ നിന്ന് രാജവെമ്പാല
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്