Karuvatta Murder Case: ‘സ്പൈഡറിൽ’ നിന്ന് ആശയം, മച്ച് തടസ്സമായി; സ്വർണം വിൽക്കാൻ സഹായം ലഭിച്ചോ?

Karuvatta Murder Case Update: മേൽക്കൂരയിലെ ഓടു പൊളിച്ചശേഷം ശിവൻകുട്ടിയുടെ തലയിൽ വലിയ കല്ലിട്ടു കൊല്ലാനാണ് പ്രതികൾ മുൻകൂട്ടി തീരുമാനിച്ചിരുന്നതെന്ന് പോലീസ്. കൊലപാതക ദൃശ്യം പ്രതികൾ വീഡിയോ കോളിലൂടെ പെൺകുട്ടിയെ കാട്ടിക്കൊടുത്തുവെന്നും കൊലപാകത്തിനുശേഷം വീട്ടിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ പ്രതികൾ അപഹരിച്ചുവെന്നും പൊലീസ് പറയുന്നു.

Karuvatta Murder Case: സ്പൈഡറിൽ നിന്ന് ആശയം, മച്ച് തടസ്സമായി; സ്വർണം വിൽക്കാൻ സഹായം ലഭിച്ചോ?

Karuvatta Murder Case

Updated On: 

19 Aug 2026 | 09:10 AM

ഹരിപ്പാട്: നാടിനെ നടുക്കിയ കരുവാറ്റ കൊലപാതകത്തിൽ അന്വേഷണം പുരോഗമിക്കുന്നു. 13-കാരിയും സുഹൃത്തുക്കളായ പ്രായപൂർത്തിയാകാത്ത കുട്ടികളും ചേർന്ന് വയോധികനെ കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങളാണ് പുറത്ത് വരുന്നത്. നിലവിൽ, മോഷ്ടിച്ച സ്വർണം കൗമരസംഘം എങ്ങനെ വിൽപ്പന നടത്തിയതെങ്ങനെ എന്നതിലാണ് അന്വേഷണം. കുട്ടികൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.

കൊച്ചുമകളുടെ ക്വട്ടേഷൻ

കഴിഞ്ഞ തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ കൊലപാതകം സംഭവിച്ചത്. കരുവാറ്റ പഞ്ചായത്ത് സ്നേഹാചാര്യ കോളേജിനു സമീപം മാടപ്പുരക്കൽ പടീറ്റതിൽ വീട്ടിൽ കുടുംബസമേതം വാടകയ്ക്ക് താമസിക്കുന്ന അമ്പലപ്പുഴ സ്വദേശി ശിവൻകുട്ടി ചെട്ടിയാരെ (67)ആണ് വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തിൽ കൊലപാതകത്തിന് പിന്നിൽ ശിവൻകുട്ടിയുടെ കൊച്ചുമകളാണെന്ന് കണ്ടെത്തി.

സംഭവത്തിൽ 13 വയസുകാരി പെൺകുട്ടിയെയും കൊലപാതകം നടത്തിയ പ്രായപൂർത്തിയാകാത്ത മൂന്നു പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതക ദൃശ്യം പ്രതികൾ വീഡിയോ കോളിലൂടെ പെൺകുട്ടിയെ കാട്ടിക്കൊടുത്തുവെന്നും കൊലപാകത്തിനുശേഷം വീട്ടിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ പ്രതികൾ അപഹരിച്ചുവെന്നും പൊലീസ് പറയുന്നു. ഇതു വിറ്റിട്ട് പെൺകുട്ടിക്ക് ഐ ഫോണും പ്രതികൾക്ക് ബൈക്കും വാങ്ങാനായിരുന്നു ലക്ഷ്യം.

ALSO READ: പാലാ നഗരസഭയിൽ ഇനിയാര്? പുതിയ ചെയർപേഴ്സണെ കണ്ടെത്താൻ ഇന്ന് വോട്ടെടുപ്പ്

ആശയം കിട്ടിയത് ‘സ്‌പൈഡറി’ൽ നിന്ന്

മേൽക്കൂരയിലെ ഓടു പൊളിച്ചശേഷം ശിവൻകുട്ടിയുടെ തലയിൽ വലിയ കല്ലിട്ടു കൊല്ലാനാണ് പ്രതികൾ മുൻകൂട്ടി തീരുമാനിച്ചിരുന്നതെന്ന് പോലീസ്. വീടിനടുത്ത് വലിയ കല്ലുണ്ടെന്ന് ക്വട്ടേഷൻ നൽകിയ പെൺകുട്ടി പ്രതികളെ അറിയിച്ചിരുന്നു, എന്നാൽ, ഓടിട്ട വീടിന്റെ മച്ച് തടസ്സമായതിനാൽ പ്ലാൻ മാറ്റി, ശൗചാലയത്തിന്റെ പിൻഭാഗത്തുകൂടി അകത്തു കടന്ന് ശ്വാസംമുട്ടിച്ച് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

ശനിയാഴ്ച രാത്രി ഒൻപതരയോടെ വീട്ടിലെത്തിയ പ്രതികൾ ആദ്യം പുരപ്പുറത്തു കയറി, ഓടിളക്കി നോക്കിയെങ്കിലും മച്ചുള്ളതിനാൽ കല്ലിട്ടു കൊല്ലാൻ കഴിയില്ലെന്ന് മനസ്സിലാക്കി. 2017-ൽ പുറത്തിറങ്ങിയ ‘സ്പൈഡർ’ എന്ന തമിഴ് സിനിമയാണ് ഇതിന് പ്രചോദനമായത്. മുകളിൽനിന്നു കല്ലിട്ട് ആളുകളെ കൊല്ലുന്ന കുട്ടിയുടെ കഥയാണ് ഈ സിനിമ.

ഫോൺ ചാറ്റുകൾ നിർണായകം

മൊബൈൽ ഫോൺ രേഖകൾ പെൺകുട്ടി മായ്ക്കാൻ ശ്രമിക്കാത്തത് കേസിൽ നിർണായകമായി. പിടിയിലായവരുമായുള്ള ഫോൺ വിളികളും ചാറ്റുകളും ഫോണിലുണ്ടായിരുന്നു. പെൺകുട്ടിയുടെ ഫോണിൽ നിന്ന് വീടിന്റെ ലൊക്കേഷൻ അയച്ചതും കുറ്റാരോപിതർ കൊല്ലത്തുനിന്നു വരുന്നവഴി നടത്തിയ ഫോൺവിളിയുടെ വിശദാംശങ്ങളും പോലീസിന് കിട്ടി. കൊലപാതകശേഷം മറ്റു കാര്യങ്ങളെല്ലാം പെൺകുട്ടി അപ്പപ്പോൾ കുറ്റാരോപിതരെ അറിയിക്കുന്നുണ്ടായിരുന്നു എന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിക്ക് ഒട്ടേറെ ആൺസുഹൃത്തുക്കളുണ്ടെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്. കുട്ടിയുമായി ബന്ധമുണ്ടായിരുന്നവരിൽ നിന്നെല്ലാം വിവരം ശേഖരിക്കും.

English Summary:

Karuvatta Murder Case Update. Police currently focusing on how the group sold the gold they allegedly stole from the victim. Investigators also suspect that the children may have received assistance from someone else and are examining whether any adults were involved in helping them sell the stolen gold.

Loading...
Unable to load recommendations.
Follow Us
അരളി പൂ വിഷമാണോ? പൂക്കളമിടാൻ വാങ്ങുമ്പോൾ ശ്രദ്ധിക്കണം
10000mAh ബാറ്ററി! ഐക്യൂ Z11S ലോഞ്ച് ചെയ്തു
ദിവസവും വെറും 20 മിനിറ്റ് നടന്നാൽ തലച്ചോറിൽ സംഭവിക്കുന്നത് എന്താണെന്ന് അറിയാമോ?
വൈകുന്നേരം മൂന്ന് മണിക്ക് ശേഷം കാപ്പി കുടിക്കരുത്; കാരണമിതാ
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്