AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

School Free Rice Distribution: സ്കൂൾ കുട്ടികൾക്ക് ഓണം സ്പെഷ്യൽ അരി; എട്ടാം ക്ലാസ് വരെയുള്ളവർക്ക് കിട്ടും

Kerala School Free Rice Distribution: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികൾക്ക് സന്തോഷവാർത്ത. പ്രീ പ്രൈമറി തലം മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് നാല് കിലോ അരി നൽകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. അരി വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഗവണമെന്റ് ഗേൾസ് ഹൈസ്‌കൂളിൽ നടക്കുമെന്ന് മന്ത്രി അറിയിച്ചു. 

School Free Rice Distribution: സ്കൂൾ കുട്ടികൾക്ക് ഓണം സ്പെഷ്യൽ അരി; എട്ടാം ക്ലാസ് വരെയുള്ളവർക്ക് കിട്ടും
Eduacation Minister N SamsudheenImage Credit source: Facebook/ Getty Images
Neethu Vijayan
Neethu Vijayan | Published: 19 Aug 2026 | 07:32 AM

തിരുവനന്തപുരം: ഓണാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികൾക്ക് സന്തോഷവാർത്ത. പ്രീ പ്രൈമറി തലം മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് നാല് കിലോ അരി നൽകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. അരി വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഗവണമെന്റ് ഗേൾസ് ഹൈസ്‌കൂളിൽ നടക്കുമെന്ന് മന്ത്രി അറിയിച്ചു. ഓണാഘോഷങ്ങൾക്ക മുന്നോടിയായി കുട്ടികൾക്ക് അരി വിതരം ചെയ്ത് തുടങ്ങും.

ALSO READ: ഓണം കളറാക്കിക്കോളീൻ! സ്കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം; മന്ത്രിയുടെ ഉത്തരവ്

ഓണം കളറാക്കിക്കോളീൻ മക്കളെ…….

സംസ്ഥാനത്തെ സ്കൂളുകളിൽ ഓണാഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ അനുമതി നൽകിയിരുന്നു. സ്കൂളുകളിലെ ഓണാഘോഷ ദിനത്തിൽ വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമില്ലെന്നായിരുന്നു മന്ത്രിയുടെ ഉത്തരവ്. വരുന്ന ഓഗസ്റ്റ് 21 നാണ് (വെള്ളി) സ്കൂളുകളി‍ൽ ഓണാഘോഷ പരിപാടി നടക്കുന്നത്. വിദ്യാഭ്യാസ മന്ത്രി എം ഷംസുദ്ദീനാണ് ഇതുമായ ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കിയത്.

ആഘോഷ ദിനങ്ങളിൽ യൂണിഫോം നിർബന്ധമാക്കി വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കരുതെന്ന് പ്രധാനാധ്യാപകർക്കും സ്കൂൾ മാനേജ്‌മെന്റുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. സ്കൂളുകളിലെ ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്ക് യൂണിഫോമിൽ നിന്ന് ഇളവ് നൽകാൻ നിർദ്ദേശം നൽകി. ഓണാഘോഷ വേളകളിൽ യൂണിഫോമിന് പകരം വിദ്യാർഥികൾക്ക് അവരുടെ താത്പര്യപ്രകാരമുള്ള വസ്ത്രങ്ങൾ ധരിച്ച് ആഘോഷങ്ങളുടെ ഭാഗമാകാം. ഇത് സംബന്ധിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഓണം ബോണസ് വർദ്ധനവ്

കശുവണ്ടി മേഖലയിലെ തൊഴിലാളികൾക്കും ഫാക്ടറികളിലെ ജീവനക്കാർക്കുമുള്ള 2026 വർഷത്തെ ഓണം ബോണസ് 20 ശതമാനമായി നിശ്ചയിച്ചു. ഓരോ തൊഴിലാളിക്കും 11,500 രൂപ ബോണസ് അഡ്വാൻസായി നൽകുന്നതാണ്. തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ സാന്നിധ്യത്തിൽ ചേർന്ന കശുവണ്ടി വ്യവസായ ബന്ധസമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച വ്യവസ്ഥകൾ അംഗീകരിച്ചത്.

നിശ്ചയിച്ച ബോണസ് തുകയിൽ നിന്ന് അഡ്വാൻസ് ബോണസ് കുറച്ചശേഷം ശേഷിക്കുന്ന തുക 2027 ജനുവരി 31ന് മുമ്പ് തൊഴിലാളികൾക്ക് വിതരണം ചെയ്യുമെന്നും യോ​ഗത്തിൽ തീരുമാനമായി. 2026 ഡിസംബറിൽ കണക്കാക്കുന്ന ബോണസ് തുകയേക്കാൾ അഡ്വാൻസ് തുക കൂടുതലാണെങ്കിൽ അധിക തുക ഓണം ഇൻസെന്റീവായി കണക്കാക്കും. ബോണസ് അഡ്വാൻസ് തുക കൈപ്പറ്റിയ ശേഷം ഫാക്ടറിയോ സ്ഥാപനമോ പ്രവർത്തനം ആരംഭിക്കുകയും, എന്നാൽ തൊഴിലാളി സ്വന്തം കാരണങ്ങളാൽ ജോലിക്ക് ഹാജരാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കൈപ്പറ്റിയ തുക തിരിച്ചുപിടിക്കാൻ മാനേജ്‌മെന്റിന് നിയമപരമായി അവകാശമുണ്ട്.

അർഹതയുള്ള തുകയേക്കാൾ കൂടുതൽ അഡ്വാൻസ് കൈപ്പറ്റുകയും, സ്വന്തം വീഴ്ച കാരണം ജോലിക്ക് ഹാജരാകാതിരിക്കുകയും ചെയ്താൽ, അർഹതയില്ലാത്ത ബാക്കി തുക തൊഴിലാളിയുടെ പ്രതിമാസ ശമ്പളത്തിൽ നിന്ന് തിരിച്ചുപിടിക്കാവുന്നതാണ്.

English Summary:

Kerala School Free Rice Distribution Inuagration Today On August 19. Eduacation Minister N Samsudheen Announces four kilos of rice will be provided to students up to class 8.

Follow Us