Kerala Welfare Pension: ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തിക്കുമോ? തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ഓണസമ്മാനം!
Kerala Welfare Pension Distribution: പെൻഷൻ ഗുണഭോക്താക്കൾക്ക് രണ്ടായിരം രൂപയാണ് ക്ഷേമ പെൻഷനായി ലഭിക്കുന്നത്. 51 ലക്ഷത്തിലധികംവരുന്ന ഗുണഭോക്താക്കൾക്കാണ് ഈ മാസത്തെ പെൻഷൻ ലഭിക്കുക. വാർധക്യകാല പെൻഷൻ, ഭിന്നശേഷി പെൻഷൻ, വിധവാ പെൻഷൻ എന്നിവയ്ക്കും സർക്കാർ തുക അനുവദിച്ചിട്ടുണ്ട്. ഈ മാസവും സഹകരണ സംഘം വഴി വീട്ടില്‍ പെന്‍ഷന്‍ എത്തിക്കും.
തിരുവനന്തപുരം: ഓണം അടിച്ചുപൊളിക്കാൻ വമ്പൻ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വിഡി സതീശൻ. സംസ്ഥാനത്ത് ഇന്ന് മുതൽ ക്ഷേമ പെൻഷൻ വിതരണം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് മാസത്തിലെ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍, സാമൂഹ്യ സുരക്ഷാ പെന്‍ഷനാണ് ഇന്ന് മുതൽ നൽകുന്നത്. ഇതിനായി തുക അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഈ മാസം 31 വരെ പെന്‍ഷന്‍ വിതരണം ചെയ്യും.
59 472 ലക്ഷം പേര്‍ക്കാണ് സാമൂഹ്യക്ഷേമ പെന്‍ഷന്‍ ലഭിക്കുക. ഈ മാസത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണത്തിനായി 951.39 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ക്ഷേമനിധി ബോര്‍ഡ് ഈ മാസത്തെ പെന്‍ഷനായി 130. 31 കോടി രൂപ അനുവദിച്ചു. 6.59 ലക്ഷം ഗുണ ഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കും. 51.59 ലക്ഷം ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കും.
പെൻഷൻ വീട്ടിലെത്തിക്കുമോ?
ഈ മാസവും സഹകരണ സംഘം വഴി വീട്ടില്‍ പെന്‍ഷന്‍ എത്തിക്കും. സാമൂഹിക സുരക്ഷാപെൻഷൻ സഹകരണ ബാങ്കുകൾ വഴി വിതരണം ചെയ്യുന്നത് നിർത്തലാക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. ആധാർ ലങ്ക് ചെയ്ത ബാങ്ക് അക്കൌണ്ടുകളിലുൂടെ മാത്രം ക്ഷേമ പെൻഷൻ വിതരണം നടത്തിയാൽ മതിയെന്നാണ് സർക്കാർ നിലപാട്. ഇതോടെ പെൻഷൻ വിതരണം വാണിജ്യ ബാങ്ക് അക്കൗണ്ടുകളിലൂടെ മാത്രമാകും. ഇത് തത്വത്തിൽ അംഗീകരിച്ച് ധനവകുപ്പ് ഉത്തരവിറക്കി. എന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
ALSO READ: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; തീരപ്രദേശങ്ങളിൽ റെഡ് അലർട്ട്
ക്ഷേമ പെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കുന്നത് വഴി പെൻഷൻ വീടുകളിൽ എത്തിക്കുന്നതിലും തടസ്സം നേരിട്ടേക്കും. വീട്ടിലെ പെൻഷൻ വിതരണം ഇനി കിടപ്പ് രോഗികൾ അടക്കം ഒഴിവാക്കാനാകാത്തവർക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് തീരുമാനം. സഹകരണ സംഘങ്ങളിലെ കളക്ഷൻ ഏജന്റുമാർ വഴിയായിരുന്നു പെൻഷൻ വീട്ടിലെത്തിച്ചിരുന്നത്.
പെൻഷൻ എത്ര രൂപ?
പെൻഷൻ ഗുണഭോക്താക്കൾക്ക് രണ്ടായിരം രൂപയാണ് ക്ഷേമ പെൻഷനായി ലഭിക്കുന്നത്. 51 ലക്ഷത്തിലധികംവരുന്ന ഗുണഭോക്താക്കൾക്കാണ് ഈ മാസത്തെ പെൻഷൻ ലഭിക്കുക. വാർധക്യകാല പെൻഷൻ, ഭിന്നശേഷി പെൻഷൻ, വിധവാ പെൻഷൻ എന്നിവയ്ക്കും സർക്കാർ തുക അനുവദിച്ചിട്ടുണ്ട്. 26.62 ലക്ഷം പേരുടെ അക്കൗണ്ടുകളിൽ തുക എത്തും. ബാക്കിയുള്ളവരുടെ വീടുകളിൽ എത്തി നേരിട്ട് തുക കൈമാറും. ക്ഷേമനിധി അംഗങ്ങൾക്കുള്ള ക്ഷേമ പെൻഷൻ അതാത് ബോർഡുകൾ വഴി വിതരണം ചെയ്യും.
അധികാരത്തിലെത്തിയാൽ ക്ഷേമ പെൻഷൻ മൂവായിരം രൂപയായി വർദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞിരുന്നു. എന്നാൽ, ഓഗസ്റ്റ് മാസത്തിലും രണ്ടായിരം രൂപ തന്നെയാകും ലഭിക്കുന്നത്. എന്നാൽ, വരുംമാസങ്ങളിൽ പെൻഷൻ തുക ഉയർന്നേക്കുമെന്നാണ് സൂചന. ക്ഷേമ പെൻഷൻ അർഹരായവരിലേക്ക് എത്തുന്നതിന് വേണ്ടി മാനദണ്ഡങ്ങളിൽ മാറ്റംവരുത്തി പുതിയ സംവിധാനം സർക്കാർ ഗൗരവകരമായി പരിശോധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.
മറ്റ് പ്രഖ്യാപനങ്ങൾ
- ആശ പ്രവര്‍ത്തകര്‍ക്ക് 1450 രൂപ ബോണസ് കൊടുക്കും.
- ആരോഗ്യ കിരണം പദ്ധതിയിലെ സാധ്യത തീര്‍ക്കാന്‍ 200 കോടി രൂപ.
- സപ്ലൈകോയ്ക്ക് 53 കോടി രൂപ മുന്‍കൂര്‍ അനുവദിച്ചു.
- തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 1200 രൂപ നല്‍കും എന്നും മുഖ്യമന്ത്രി അറിയിച്ചു.
English Summary:
Kerala Chief Minister V.D. Satheesan announced that the distribution of social security welfare pensions will begin from August 19, benefiting around 59.472 lakh people. As part of the Onam-related announcements, ASHA workers will receive a bonus of Rs 1,450, while MGNREGS workers will be given Rs 1,200.