MVD Kerala: റോഡിൽ നിന്ന് കുശലം പറച്ചിൽ വേണ്ട, ഓർമ്മപെടുത്തലുമായി എം.വി.ഡി

കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിലെ പാമ്പാടിയിൽ ഉണ്ടായ ദാരുണമായ അപകടത്തിൽ രണ്ട് വിദ്യാർത്ഥിനികളുടെ ജീവനാണ് നടുറോഡിൽ പൊലിഞ്ഞത്. മുന്നിൽ പോയ ഒരു കാറ് പെട്ടെന്ന് വേഗതകുറിച്ചപ്പോൾ അതിൽ ഇടിക്കാതിരിക്കാൻ ഉള്ള ശ്രമത്തിനിടയിൽ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് ഈ വിദ്യാർത്ഥിനികൾ എതിരെ വന്ന ബസ്സിന് മുന്നിലേക്ക് വീഴുന്നത്. മുമ്പിൽ പോയ കാർ വേഗത കുറയ്ക്കാൻ കാരണം റോഡിൽ ബൈക്ക് നിർത്തി രണ്ടുപേർ..

MVD Kerala: റോഡിൽ നിന്ന് കുശലം പറച്ചിൽ വേണ്ട, ഓർമ്മപെടുത്തലുമായി എം.വി.ഡി

Roadside Chats, MVD

Published: 

24 Oct 2026 | 11:38 PM

കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിലെ പാമ്പാടിയിൽ ഉണ്ടായ ദാരുണമായ അപകടത്തിൽ രണ്ട് വിദ്യാർത്ഥിനികളുടെ ജീവനാണ് നടുറോഡിൽ പൊലിഞ്ഞത്. മുന്നിൽ പോയ ഒരു കാറ് പെട്ടെന്ന് വേഗതകുറിച്ചപ്പോൾ അതിൽ ഇടിക്കാതിരിക്കാൻ ഉള്ള ശ്രമത്തിനിടയിൽ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് ഈ വിദ്യാർത്ഥിനികൾ എതിരെ വന്ന ബസ്സിന് മുന്നിലേക്ക് വീഴുന്നത്. മുമ്പിൽ പോയ കാർ വേഗത കുറയ്ക്കാൻ കാരണം റോഡിൽ ബൈക്ക് നിർത്തി രണ്ടുപേർ സംസാരിച്ചു നിന്നതാണ് എന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഉൾപ്പെടെ വ്യക്തമായിരുന്നു. ഈ അപകടത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിനുശേഷം മോട്ടോർ വാഹന വകുപ്പും രണ്ടു കാരണങ്ങളാണ് സംഭവത്തിന് പിന്നിലുള്ളത് എന്ന് പറഞ്ഞിരുന്നു. ഒന്ന് ഇരുചക്ര വാഹനം നിർത്തി രണ്ടുപേർ റോഡിൽ നിന്ന് സംസാരിച്ചതും രണ്ട് എതിരെ വന്ന ബസിന്റെ അമിത വേഗതയും.

Also Read: തിങ്കളാഴ്ച മുതൽ ക്ഷേമ പെൻഷൻ ​കൈയിൽ കിട്ടും; 1081കോടി രൂപ അനുവദിച്ച് സർക്കാർ

ഇതിന്റെ പശ്ചാത്തലത്തിൽ മോട്ടോർ വാഹന വകുപ്പ് ഇപ്പോൾ കർശന നിർദേശവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. യാതൊരു കാരണവശാലും റോഡിൽ കയറി നിന്ന് വർത്തമാനം പറയുന്ന സാഹചര്യം ഉണ്ടാകരുത് എന്നാണ് മോട്ടോർ വാഹന വകുപ്പ് നിർദ്ദേശിച്ചിരിക്കുന്നത്.സൗഹൃദ സംഭാഷണങ്ങൾക്കുള്ള ഇടം പൊതുവഴിയുടെ നടുവിൽ തന്നെ ആകണമെന്നുണ്ടോ? എന്ന ചോദ്യത്തോടെയാണ് മോട്ടോർ വാഹന വകുപ്പ് തങ്ങളുടെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെ രം​ഗത്തെത്തിയിരിക്കുന്നത്. റോഡിൽ മൂന്ന് പേർ നിന്ന് സംസാരിക്കുന്ന ചിത്രവും പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്. ചിത്രത്തിൽ കാണുന്ന മൂന്നുപേരും അവരുടെ സൗഹൃദ സംഭാഷണത്തിൽ ഗാഢമായി മുഴുകിയിരിക്കുന്നതായി കാണാൻ കഴിയുമെന്നും ഇരുചക്ര വാഹനം നിർത്തിയിരിക്കുന്നത് പൊതുവഴിയുടെ ഏകദേശം മധ്യത്തോട് ചേർന്നുമാണ് എന്നും പോസ്റ്റിൽ ഉദാ​ഹരണ സഹിതം വിശദീകരിക്കുന്നു.

ഇടതുവശം ചേർന്ന് സഞ്ചരിക്കേണ്ട ഒരു വാഹനത്തിന് പോകേണ്ട പാതയ്ക്ക് തടസ്സമായി ആണ് ഇദ്ദേഹം തന്റെ ഇരുചക്രവാഹനം നിർത്തി പരിസരം മറന്നു സൗഹൃദ സംഭാഷണം നടത്തിക്കൊണ്ടിരിക്കുന്നത് എന്നും നിസ്സാരം എന്നും നിർദോഷം എന്നും തോന്നാവുന്ന ഇത്തരം കാഴ്ചകൾ സ്ഥിരമായി കാണാറുണ്ടെന്നും പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. തങ്ങൾ മൂലം ഉണ്ടായേക്കാവുന്ന ഗതാഗതടസമോ അപകടസാധ്യതയോ അവരുടെ ചിന്തയിൽ കടന്നുവന്നിട്ടേയില്ല എന്നും പൊതുവഴി എന്നത് പൊതുസ്വത്ത് ആണെന്നതും അവിടെ സ്വകാര്യതയ്ക്ക് താരതമ്യേന മുൻതൂക്കം കുറവാണെന്നതും തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും പോസ്റ്റിൽ എംവിഡി അടിവരയിട്ട് ഓർമ്മിപ്പിക്കുന്നുണ്ട്.

Loading...
Unable to load recommendations.
Follow Us
Related Stories
തിങ്കളാഴ്ച മുതൽ ക്ഷേമ പെൻഷൻ ​കൈയിൽ കിട്ടും; 1081കോടി രൂപ അനുവദിച്ച് സർക്കാർ
സ്വന്തം തട്ടിപ്പുകൾ ഒന്നൊന്നായി പൊളിഞ്ഞു വീഴുമെന്ന് കോൺഗ്രസ് ഭയക്കുന്നു; വിജിലൻസിലെ RTI വിലക്കിനെതിരേ പിണറായി
വിവാഹം മുടക്കിയെന്ന് സംശയം, ഓട്ടോ ഡ്രൈവർക്കെതിരെ അയൽവാസിയുടെ ക്വട്ടേഷൻ, മുളകുപൊടിയെറിഞ്ഞ് മർദ്ദനം
ശിക്ഷ മരവിപ്പിച്ച്, ജയിലിൽ നിന്നിറങ്ങിയിട്ട് 10 ദിവസം; ദുബായിൽ പോകാൻ ഹൈക്കോടതിയെ സമീപിച്ച് ടോമിൻ തച്ചങ്കരി
Kerala Lottery Result: കാരുണ്യയാണ് ഭാ​ഗ്യക്കുറി, ഒരു കോടിയാണ് ഒന്നാം സമ്മാനം… റിസൾട്ട് അറിയണ്ടേ…
ഉദ്ഘാടനം 8 മാസം മുമ്പ്; കോട്ടയം മെഡിക്കൽ കോളജിൽ സീലിങ് തകർന്നുവീണു; രോഗികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ടെസ്ലയുടെ പറക്കും കാർ ഇന്ത്യയിലേക്കും, ഇപ്പോൾ ബുക്ക് ചെയ്യാം
അബദ്ധത്തിൽ എരിവ് കൂടിയോ? കറിയുടെ രുചി തിരിച്ചുകൊണ്ടുവരാം
ഈന്തപ്പഴം കഴിക്കാൻ ഏറ്റവും നല്ല സമയം ഏത്?
ബീഫ് എത്ര ദിവസം വരെ ഫ്രിഡ്‌ജിൽ സൂക്ഷിക്കാം?
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ
നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂറിന് സ്വീകരണം നൽകി മുഖ്യമന്ത്രി