നിർബന്ധിക്കാൻ പാടില്ല! സ്ത്രീകളുടെ രാത്രികാല ജോലിക്ക് സമ്മതപത്രവും ജിപിഎസ് ഘടിപ്പിച്ച വാഹനവും നിർബന്ധമാക്കും; നിയമഭേദഗതി വരുന്നു

സംസ്ഥാനത്തെ നിക്ഷേപ സൗഹൃദം ആക്കുന്നതിന്റെയും വ്യാപാര വ്യവസായ മേഖലയിലെ തടസ്സങ്ങൾ നീക്കുന്നതിന്റെയും ഭാഗമായാണ് ഈ പരിഷ്കാരം. ഫാക്ടറി നിയമത്തിന്റെ പരിധിയിൽ വരാത്ത ഓഫീസുകൾ കോർപ്പറേറ്റ് സ്ഥാപനങ്ങൾ ചെറുകിട വൻകിട കടകൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, സിനിമ തിയേറ്ററുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് എല്ലാം ഈ പുതിയ ഭേദഗതി ബാധകം ആയിരിക്കും......

നിർബന്ധിക്കാൻ പാടില്ല! സ്ത്രീകളുടെ രാത്രികാല ജോലിക്ക് സമ്മതപത്രവും ജിപിഎസ് ഘടിപ്പിച്ച വാഹനവും നിർബന്ധമാക്കും; നിയമഭേദഗതി വരുന്നു

പ്രതീകാത്മക ചിത്രം

Published: 

28 Nov 2026 | 10:12 AM

തിരുവനന്തപുരം: സംസ്ഥാനത്തെ വാണിജ്യ വ്യവസായ സ്ഥാപനങ്ങളിൽ രാത്രികാല ഷിഫ്റ്റുകളിൽ സ്ത്രീകളെ നിയമിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഇളവ് വരുത്താൻ ഒരുങ്ങി സർക്കാർ. ഇത് സംബന്ധിച്ച് നിയമ ഭേദഗതി കൊണ്ടുവരും. ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ് നിയമപ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ രാത്രി 9 മണി മുതൽ പുലർച്ചെ ആറുമണിവരെയുള്ള ഷിഫ്റ്റുകളിൽ രണ്ട് സ്ത്രീകളെ മാത്രമായി നിയമിക്കാം. നിലവിൽ 5 ജീവനക്കാർ ഉണ്ടെങ്കിൽ മാത്രമേ രാത്രി അനുവദിച്ചിരുന്നുള്ളൂ. ഇത് സംബന്ധിച്ച ബിൽ തിങ്കളാഴ്ച മന്ത്രി ബിന്ദു കൃഷ്ണ നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തു.

കൂടുതൽ തൊഴിലവസരങ്ങൾ നിക്ഷേപ സൗഹൃദ അന്തരീക്ഷവും ലക്ഷ്യം

സംസ്ഥാനത്തെ നിക്ഷേപ സൗഹൃദം ആക്കുന്നതിന്റെയും വ്യാപാര വ്യവസായ മേഖലയിലെ തടസ്സങ്ങൾ നീക്കുന്നതിന്റെയും ഭാഗമായാണ് ഈ പരിഷ്കാരം. ഫാക്ടറി നിയമത്തിന്റെ പരിധിയിൽ വരാത്ത ഓഫീസുകൾ കോർപ്പറേറ്റ് സ്ഥാപനങ്ങൾ ചെറുകിട വൻകിട കടകൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, സിനിമ തിയേറ്ററുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് എല്ലാം ഈ പുതിയ ഭേദഗതി ബാധകം ആയിരിക്കും.

ALSO READ:ശമ്പള കമ്മിഷൻ കാലാവധി നീട്ടുമോ? 6 മാസമായിട്ടും മറുപടി ഇല്ലാതെ സർക്കാർ

നിലവിലെ നിയമപ്രകാരം രാത്രികാലങ്ങളിൽ സ്ത്രീകളെ ജോലിക്ക് വയ്ക്കണമെങ്കിൽ സ്ഥാപനത്തിൽ കുറഞ്ഞത് അഞ്ച് ജീവനക്കാർ ഉണ്ടായിരിക്കണം ഇതിൽ രണ്ടു സ്ത്രീകൾ ആയിരിക്കണം എന്നായിരുന്നു നിബന്ധന. കേരളത്തിലെ ഭൂരിഭാഗം കടകളിലും സ്ഥാപനങ്ങളിൽ രാത്രി അഞ്ചിന് താഴെ ജീവനക്കാർ മാത്രമാണ് ജോലി ചെയ്യുന്നത്. ഈ നിബന്ധന രണ്ടു വനിതാ ജീവനക്കാർ മാത്രമുള്ള കടകൾക്ക് രാത്രി 9ന് ശേഷം പ്രവർത്തിക്കാൻ സാധിച്ചിരുന്നില്ല. സ്ത്രീകളുടെ തൊഴിലവസരങ്ങളെ ബാധിക്കുന്നു എന്ന നിലയിലയിലാണ് പുതിയ മാറ്റം.

കർശന സുരക്ഷാ മാനദണ്ഡങ്ങൾ….

അതേസമയം നിയമത്തിൽ ഇളവ് നൽകുമ്പോഴും സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കർശന വ്യവസ്ഥകൾ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളെ നിർബന്ധിച്ച് രാത്രി ഷിഫ്റ്റിൽ നിയമിക്കാൻ പാടില്ല. ഇവരുടെ രേഖാമൂലമുള്ള സമ്മതപത്രം വാങ്ങിയിട്ട് മാത്രമേ ചെയ്യാൻ പാടുള്ളൂ. കൂടാതെ താമസസ്ഥലത്തു നിന്നും സ്ഥാപനത്തിലേക്കും തിരിച്ചും സുരക്ഷിതമായ യാത്ര സൗകര്യം തൊഴിലുടമ ഒരുക്കണം. വാഹനത്തിൽ സുരക്ഷാജീവനക്കാരൻ, സിസിടിവി, ജിപിഎസ് എന്നിവ നിർബന്ധമാക്കണം. ഡ്രൈവർമാരുടെ പശ്ചാത്തലം പരിശോധിച്ചതിനുശേഷം മാത്രമേ സ്ഥാപനത്തിൽ നിയമിക്കാൻ പാടുള്ളൂ.കൂടാതെ ജോലിസ്ഥലത്ത് സിസിടിവി ക്യാമറകളും സുരക്ഷാ ജീവനക്കാരും ഉണ്ടായിരിക്കണം പകൽ ഷിഫ്റ്റിൽ നിന്ന് രാത്രി ഷിഫ്റ്റിലേക്കും തിരിച്ചും മാറുമ്പോൾ ജീവനക്കാർക്ക് കുറഞ്ഞത് 12 മണിക്കൂർ ഇടവേള ഉണ്ടായിരിക്കണം എന്നതും നിർബന്ധം.

ENGLISH SUMMARY

The government is set to relax the regulations regarding the employment of women during night shifts in commercial and industrial establishments across the state. A legal amendment will be introduced to this effect. For establishments operating under the Shops and Establishments Act, it will now be permissible to employ as few as two women during night shifts—specifically, the period between 9:00 PM and 6:00 AM. Previously, night-time employment was permitted only if an establishment had at least five employees.

Loading...
Unable to load recommendations.
Follow Us
ഭീകര ലുക്കും, പെർഫോമൻസും - ബജാജ് ഡൊമിനോർ
വിവോ X500 പ്രോ മാക്സ്: വിലയും ഫീച്ചറുകളും
കട്ടൻകാപ്പിയിൽ ഒരു സ്പൂൺ നെയ്യ്; സ്വാദും ​ഗുണവും ഒരുപോലെ
പംകിൻ സീഡ്സ് ദിവസവും കഴിച്ചാൽ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങൾ!
ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം
കനത്ത മഴയിൽ തിരുവനന്തപുരം മുങ്ങി
പേരാമ്പ്ര മരുതേരിയിൽ കുടിവെള്ള പദ്ധതിപൈപ്പ് പൊട്ടിയപ്പോൾ
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?