AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

12th Pay Commission: ശമ്പള കമ്മിഷൻ കാലാവധി നീട്ടുമോ? 6 മാസമായിട്ടും മറുപടി ഇല്ലാതെ സർക്കാർ

Kerala 12th Pay Revision Commission: മുൻ ചീഫ് സെക്രട്ടറി വി.പി.ജോയ് അധ്യക്ഷനും 2 അംഗങ്ങളുമുള്ള കമ്മിഷന് നിയമസഭാ മന്ദിരത്തിൽ ഓഫിസും ധനവകുപ്പിൽ നിന്നു ഡപ്യൂട്ടേഷനിൽ ജീവനക്കാരെയും അനുവദിച്ചു. വിവരശേഖരണത്തിന്റെ ഭാഗമായുള്ള ചോദ്യാവലിയും ഫോമുകളും കമ്മിഷൻ വകുപ്പുമേധാവികൾക്ക് അയച്ചിരുന്നു. വിവരശേഖരണത്തിനു മറ്റു സംസ്ഥാനങ്ങളിലേക്കും കത്തുകളയച്ചു. സർവീസ് സംഘടനകളുടെ അഭിപ്രായവും തേടിയിരുന്നു. 

12th Pay Commission: ശമ്പള കമ്മിഷൻ കാലാവധി നീട്ടുമോ? 6 മാസമായിട്ടും മറുപടി ഇല്ലാതെ സർക്കാർ
പ്രതീകാത്മക ചിത്രംImage Credit source: PTI/Getty Images
Nithya Vinu
Nithya Vinu | Updated On: 28 Nov 2026 | 07:53 AM

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിനായി രൂപീകരിച്ച 12-ാം ശമ്പള പരിഷ്കരണ കമ്മിഷന്റെ പ്രവർത്തനം പ്രതിസന്ധിയിൽ. കമ്മിഷന്റെ കാലാവധി അവസാനിച്ച് ആറ് മാസം പിന്നിട്ടിട്ടും കാലാവധി നീട്ടിനൽകാനോ പ്രവർത്തനം അവസാനിപ്പിക്കാനോ സർക്കാർ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. മുൻ ചീഫ് സെക്രട്ടറി വി.പി. ജോയി അധ്യക്ഷനായ കമ്മിഷൻ, കാലാവധി ദീർഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് തവണ കത്തുനൽകിയിട്ടും സർക്കാർ ഇതുവരെ മറുപടി നൽകിയിട്ടില്ല.

5 വർഷത്തിലൊരിക്കൽ ശമ്പളപരിഷ്കരണമെന്ന നയത്തിന്റെ ഭാഗമായി 2024ൽ പ്രഖ്യാപിക്കേണ്ട കമ്മിഷനെ കഴിഞ്ഞ സർക്കാർ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപാണു നിയമിച്ചത്. 3 മാസത്തിനകം റിപ്പോർട്ട് നൽകാനായിരുന്നു നിർദേശം. എന്നാൽ, കഴിഞ്ഞ മേയ് 23ന് കാലാവധി അവസാനിച്ചു.

കമ്മീഷന്റെ പ്രവർത്തനങ്ങൾ

മുൻ ചീഫ് സെക്രട്ടറി വി.പി.ജോയ് അധ്യക്ഷനും 2 അംഗങ്ങളുമുള്ള കമ്മിഷന് നിയമസഭാ മന്ദിരത്തിൽ ഓഫിസും ധനവകുപ്പിൽ നിന്നു ഡപ്യൂട്ടേഷനിൽ ജീവനക്കാരെയും അനുവദിച്ചു. വിവരശേഖരണത്തിന്റെ ഭാഗമായുള്ള ചോദ്യാവലിയും ഫോമുകളും കമ്മിഷൻ വകുപ്പുമേധാവികൾക്ക് അയച്ചിരുന്നു. വിവരശേഖരണത്തിനു മറ്റു സംസ്ഥാനങ്ങളിലേക്കും കത്തുകളയച്ചു. സർവീസ് സംഘടനകളുടെ അഭിപ്രായവും തേടിയിരുന്നു.

ALSO READ: ശമ്പളപരിഷ്കരണം കുറയ്ക്കും, സർക്കാർ ജീവനക്കാർക്ക് പകരം ക്ഷാമബത്തയും ക്ഷാമാശ്വാസവും?

പ്രശ്നം എന്ത്?

ശമ്പള കമ്മീഷന്റെ അഭിപ്രായ ശേഖരണത്തിൽ മിക്ക വകുപ്പുമേധാവികളും മറുപടി നൽകിയിട്ടുണ്ട്. എന്നാൽ, ഇവ ചർച്ചയ്ക്കെടുക്കുന്നതിനു യോഗം വിളിക്കാൻ കമ്മിഷന് കഴിയുന്നില്ല. കാലാവധി ദീർഘിപ്പിക്കുന്നതിൽ സർക്കാർ തീരുമാനമറിഞ്ഞശേഷം യോഗം ചേരാമെന്ന നിലപാടിലാണു കമ്മിഷൻ. സാമ്പത്തികസ്ഥിതി കണക്കിലെടുത്തു സർക്കാർ ചില ആലോചനകൾ നടത്തുന്നുണ്ടെന്നാണു വിവരം. അതേസമയം, കഴിഞ്ഞ സർക്കാർ നിയമിച്ച കമ്മിഷനെ വച്ച് പരിഷ്കരണം നടത്തുന്നതിൽ വിയോജിപ്പുമുണ്ട്.

ഇടക്കാല ആശ്വാസം അനുവദിക്കുമോ?

ശമ്പള പരിഷ്കരണ കമ്മീഷന്റെ അന്തിമ റിപ്പോർട്ട് സമർപ്പിക്കുകയും സർക്കാർ അത് അംഗീകരിച്ച് പുതിയ ശമ്പള സ്കെയിൽ നടപ്പാക്കുകയും ചെയ്യുന്നതിന് മുമ്പ്, ജീവനക്കാർക്കും പെൻഷൻകാർക്കും താൽക്കാലികമായി നൽകുന്ന മുൻകൂർ സാമ്പത്തിക ആനുകൂല്യമാണ് ഇടക്കാല ആശ്വാസം.

ശമ്പളപരിഷ്കരണം വൈകുന്ന ഈ സാഹചര്യത്തിൽ ഇടക്കാല ആശ്വാസം അനുവദിക്കുമോ എന്നാണ് ജീവനക്കാർ ഉറ്റുനോക്കുന്നത്. എന്നാൽ അക്കാര്യത്തിൽ വ്യക്തതയില്ല. അതേസമയം, ലീവ് സറണ്ടർ പുനഃസ്ഥാപിക്കൽ, മെഡിസെപ്പ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പുനഃസംഘടന, അടുത്ത ശമ്പള പരിഷ്കരണം എന്നിവ പരിഗണനയിലാണെന്ന് അടുത്തിടെ മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞിരുന്നു.

English Summary:

The functioning of the 12th Pay Commission has come to a standstill, as the government has neither extended its tenure nor formally ended its operations, even six months after its term expired. The commission, chaired by former Chief Secretary VP Joy, has written to the government twice requesting an extension of its tenure, but has yet to receive any response.

Follow Us