ഡിസംബർ 5ന് ശുക്രൻ ചോതി നക്ഷത്രത്തിലേക്ക് സംക്രമിക്കുന്നു! 3 രാശികളുടെ സാമ്പത്തിക പ്രശ്നങ്ങൾ എല്ലാം അവസാനിക്കും
Venus Transit to chothi nakshatra:ശുക്രൻ സ്വന്തം രാശിയിൽ ആയതിനാൽ പഞ്ചമഹാപുരുഷ രാജയോഗങ്ങളിൽ ഒന്നായ മാളവ്യ രാജയോഗം രൂപപ്പെട്ടിരിക്കുന്നു. ശുക്രൻ ഇപ്പോൾ ചിത്തിര നക്ഷത്രത്തിലും ആണ്. ഈ സാഹചര്യത്തിൽ ഡിസംബർ അഞ്ചിന് ശുക്രൻ ചോതി നക്ഷത്രത്തിലേക്ക് പ്രവേശിക്കും. ഏകദേശം 17 ദിവസം ശുക്രൻ ഈ നക്ഷത്രത്തിൽ തുടരും. ചോതി നക്ഷത്രത്തിന്റെ അധിപൻ രാഹുവാണ് ജ്യോതിഷത്തിൽ ശുക്രനെയും രാഹുവിനെയും സുഹൃത്തുക്കളായാണ്............
ജ്യോതിഷത്തിൽ ശുക്രനെ അസുരന്മാരുടെ ഗുരുവായാണ് കണക്കാക്കുന്നത്. സൗന്ദര്യം, ആഡംബരം, സ്നേഹം, സമ്പത്ത്, സമൃദ്ധി എന്നിവയുടെ ഘടകമാണ് ശുക്രൻ. ഇടവത്തിന്റെയും തുലാം രാശിയുടെയും അധിപനായ ശുക്രൻ നിലവിൽ സ്വന്തം രാശിയായ തുലാം രാശിയിലാണ് സഞ്ചരിക്കുന്നത്. ശുക്രൻ സ്വന്തം രാശിയിൽ ആയതിനാൽ പഞ്ചമഹാപുരുഷ രാജയോഗങ്ങളിൽ ഒന്നായ മാളവ്യ രാജയോഗം രൂപപ്പെട്ടിരിക്കുന്നു.
ശുക്രൻ ഇപ്പോൾ ചിത്തിര നക്ഷത്രത്തിലും ആണ്. ഈ സാഹചര്യത്തിൽ ഡിസംബർ അഞ്ചിന് ശുക്രൻ ചോതി നക്ഷത്രത്തിലേക്ക് പ്രവേശിക്കും. ഏകദേശം 17 ദിവസം ശുക്രൻ ഈ നക്ഷത്രത്തിൽ തുടരും. ചോതി നക്ഷത്രത്തിന്റെ അധിപൻ രാഹുവാണ് ജ്യോതിഷത്തിൽ ശുക്രനെയും രാഹുവിനെയും സുഹൃത്തുക്കളായാണ് കണക്കാക്കുന്നത്. അതിനാൽ തന്നെ ശുക്രൻ്റെ ഈ സംക്രമണം ചില രാശിക്കാർക്ക് ഭാഗ്യം കൊണ്ടുവരും. ഇത് സാമ്പത്തിക സ്ഥിതിയിൽ പുരോഗതി, തൊഴിൽ അല്ലെങ്കിൽ ബിസിനസ്സിൽ വളർച്ച എന്നിവയ്ക്കും കാരണമാകും. ശുക്രൻ ചോതി നക്ഷത്രത്തിലേക്ക് മാറുന്നത് മൂലം ഏതൊക്കെ രാശിക്കാർക്കാണ് നല്ല സാമ്പത്തിക നേട്ടങ്ങൾ ലഭിക്കുക എന്ന് നോക്കാം.
ALSO READ:2027 ഇവർക്ക് ഭാഗ്യവർഷം! രാഹുവും കേതുവും സമ്പത്തും സമൃദ്ധിയും അംഗീകാരവും കൊണ്ടുവരും
ഇടവം
ശുക്രൻ്റെ സംക്രമണം ഇടവം രാശിക്കാർക്ക് നിരവധി നേട്ടങ്ങൾ നൽകും. തൊഴിൽപരമായ ജോലി ചെയ്യുന്നവർക്ക് ഓഫീസിൽ പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കാനുള്ള സാധ്യത കാണുന്നു. വളരെ കാലമായി മുടങ്ങിക്കിടന്ന ജോലികൾ വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും. സാമ്പത്തിക സ്ഥിതി നല്ലതായിരിക്കും. ജോലി അന്വേഷിക്കുന്നവർക്ക് നല്ല ജോലി ലഭിക്കും. കടബാധ്യതകളിൽ നിന്നും മോചനം ലഭിക്കും. ബിസിനസുകാർക്ക് പുതിയ കരാറുകൾ ലഭിക്കാനുള്ള സാധ്യത കാണുന്നു. ശത്രുക്കളെ പരാജയപ്പെടുത്തും. എന്നാൽ ആരോഗ്യത്തിൽ നിങ്ങൾ നല്ല ശ്രദ്ധ പാലിക്കണം.
മിഥുനം
മിഥുനം രാശിക്കാർക്ക് ശുക്രൻ്റെ സംക്രമണം അനുകൂലമായിരിക്കും. ഈ കാലയളവിൽ ഈ ആളുകളുടെ സർഗാത്മകത വർദ്ധിക്കും. കലാമേഖലയിലുള്ളവർക്ക് നല്ല ഫലങ്ങൾ ലഭിക്കും. സന്താനഭാഗ്യം ലഭിക്കും. വിവാഹിതരല്ലാത്തവർക്ക് നല്ല വരനെ ലഭിക്കും. പ്രണയബന്ധങ്ങളിൽ സ്നേഹം വർദ്ധിക്കും. നിങ്ങളുടെ ജീവിതപങ്കാളിയുമായി നല്ല സമയം ചെലവഴിക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കും. ഭൗതിക സൗകര്യങ്ങൾ ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങൾ ലഭിക്കാനുള്ള സാധ്യതയും കാണുന്നു.
തുലാം
ശുക്രന്റെ സംക്രമണം മൂലം തുലാം രാശിക്കാർക്ക് മുടങ്ങിക്കിടന്ന ജോലികൾ വിജയകരമായി പൂർത്തീകരിക്കാൻ സാധിക്കും. സമ്പത്തും സമൃദ്ധിയും ഉണ്ടാകും. വ്യക്തിത്വത്തിൽ നല്ല പുരോഗതി ഉണ്ടാകും. സമൂഹത്തിൽ ബഹുമാനവും ആദരവും വർധിക്കാനുള്ള സാധ്യത കാണുന്നു. ജോലിചെയ്യുന്നവർക്ക് സ്ഥാന കയറ്റത്തിനും ശമ്പള വർദ്ധനവിനും സാധ്യതയുണ്ട്. ബിസിനസുകാർക്ക് നല്ല ലാഭം ലഭിക്കാനുള്ള സാധ്യതയുണ്ട്. ദാമ്പത്യ ജീവിതം സന്തോഷകരമാരിക്കും. ഏറ്റവും പ്രധാനമായും ദീർഘകാല ആഗ്രഹങ്ങൾ നിറവേറാനുള്ള സാധ്യതയും കാണുന്നു.
ENGLISH SUMMARY
In astrology, Venus is considered the preceptor of the Asuras. It represents beauty, luxury, love, wealth, and prosperity. As the ruling planet of Taurus and Libra , Venus is currently transiting through its own sign, Libra. Because Venus is positioned in its own sign, it has formed the ‘Malavya Rajayoga’—one of the ‘Pancha Mahapurusha Rajayogas’. Venus is currently situated in the Chithira Nakshatra. In this context, on December 5th, Venus will move into the Chothi Nakshatra.