AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Egg: പുഴുങ്ങിയ മുട്ടയോ ഓംലറ്റോ കൂടുതൽ ആരോഗ്യകരം, ഭാരം കുറയ്ക്കാൻ ഏതാണ് നല്ലത്?

Boiled Eggs vs Omelet: പേശികളുടെ വളർച്ചയ്ക്കും രോഗപ്രതിരോധശേഷി നിലനിർത്താനും മുട്ട ഏറെ സഹായകമാണ്. ദിവസവും ഓരോ മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.  എന്നാൽ, മുട്ട പുഴുങ്ങിയതാണോ ഓംലറ്റ് ആക്കിയതാണോ കൂടുതൽ പോഷകപ്രദം എന്ന ചോദ്യം പലരിലും ഉയരാറുണ്ട്.

Egg: പുഴുങ്ങിയ മുട്ടയോ ഓംലറ്റോ കൂടുതൽ ആരോഗ്യകരം, ഭാരം കുറയ്ക്കാൻ ഏതാണ് നല്ലത്?
പ്രതീകാത്മക ചിത്രംImage Credit source: Unsplash
Nithya Vinu
Nithya Vinu | Updated On: 28 Nov 2026 | 10:15 AM

വളരെയധികം ആരോഗ്യഗുണങ്ങളുള്ള ഭക്ഷണപദാർത്ഥമാണ് മുട്ട. കൂടാതെ, ഏറ്റവും മികച്ച പ്രോട്ടീൻ സ്രോതസ്സുകളിലൊന്നാണ് ഇവ. പേശികളുടെ വളർച്ചയ്ക്കും രോഗപ്രതിരോധശേഷി നിലനിർത്താനും മുട്ട ഏറെ സഹായകമാണ്. വിറ്റാമിനുകൾ ബി12, എ, ഡി എന്നിവയും ഇരുമ്പ്, കാൽസ്യം, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ ധാതുക്കളും മുട്ടയിലുണ്ട്. ദിവസവും ഓരോ മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.  എന്നാൽ, മുട്ട പുഴുങ്ങിയതാണോ ഓംലറ്റ് ആക്കിയതാണോ കൂടുതൽ പോഷകപ്രദം എന്ന ചോദ്യം പലരിലും ഉയരാറുണ്ട്.

പുഴുങ്ങിയ മുട്ടയുടെ ഗുണങ്ങൾ

യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചർ (യുഎസ്ഡിഎ) കണക്കുകൾ പ്രകാരം, പുഴുങ്ങിയ മുട്ടയിൽ ഏകദേശം 78 കലോറിയും 6 ഗ്രാം ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. താരതമ്യേന കലോറി കുറവായതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് പുഴുങ്ങിയ മുട്ട മികച്ച തിരഞ്ഞെടുപ്പാണ്.

ഓംലറ്റിന്റെ പോഷകവശങ്ങൾ

പച്ചക്കറികൾ ചേർത്ത് തയ്യാറാക്കുന്ന ഓംലറ്റ് കൂടുതൽ പോഷകസമൃദ്ധമാക്കാൻ സാധിക്കും. കൂടുതൽ പച്ചക്കറികൾ ഉൾപ്പെടുത്തുമ്പോൾ നാരുകളും അധിക വിറ്റാമിനുകളും ധാതുക്കളും ലഭിക്കും. അതേസമയം, ചീസ്, വെണ്ണ, അമിതമായ എണ്ണ എന്നിവ ചേർക്കുന്നത് കലോറിയും കൊഴുപ്പും വർധിപ്പിക്കും. കൊഴുപ്പ് കുറയ്ക്കണമെന്നുള്ളവർക്ക് മഞ്ഞക്കരു ഒഴിവാക്കിയും അധിക കൊഴുപ്പ് ചേർക്കാതെയും ഓംലറ്റ് തയ്യാറാക്കാവുന്നതാണ്.

ALSO READ: നാരങ്ങയിലെ നീര് ഒട്ടും കുറയാതെ എങ്ങനെ സൂക്ഷിക്കാം? തണുപ്പുകാലത്ത് അറിയേണ്ട ടിപ്പുകൾ

കൊളസ്ട്രോൾ ആശങ്ക?

ഭക്ഷണത്തിലൂടെ ലഭിക്കുന്ന കൊളസ്ട്രോൾ പണ്ടുകരുതിയിരുന്നത്ര രക്തത്തിലെ കൊളസ്ട്രോളിനെ ബാധിക്കുന്നില്ലെന്നാണ് സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നത്. ശരീരം പ്രധാനമായും കൊളസ്ട്രോൾ ഉത്പാദിപ്പിക്കുന്നത് ഭക്ഷണത്തിലെ മുട്ട പോലുള്ള സ്രോതസ്സുകളിൽ നിന്നല്ലെന്ന് ഹാർവാർഡ് ഹെൽത്ത് പബ്ലിഷിംഗ് വ്യക്തമാക്കുന്നു. പൂരിത കൊഴുപ്പുകളും കാർബോഹൈഡ്രേറ്റുകളും കൂടിയ ഭക്ഷണമാണ് മോശം കൊളസ്ട്രോൾ കൂട്ടുന്നത്. അതിനാൽ മിതമായ അളവിൽ മുട്ട പുഴുങ്ങിയോ ഓംലറ്റ് ആക്കിയോ കഴിക്കുന്നത് പൊതുവെ സുരക്ഷിതമാണ്.

മുട്ട – ആരോഗ്യഗുണങ്ങൾ

ഒരു മുട്ടയിൽ ഏകദേശം 6 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് സ്വന്തമായി നിർമ്മിക്കാൻ കഴിയാത്ത 9 അവശ്യ അമിനോ ആസിഡുകളും കൃത്യമായ അനുപാതത്തിൽ മുട്ടയിലുണ്ട്. ഇത് പേശികളുടെ വളർച്ചയ്ക്കും കോശങ്ങളുടെ പുനർനിർമ്മാണത്തിനും അത്യന്താപേക്ഷിതമാണ്. മുട്ടയിൽ അടങ്ങിയിരിക്കുന്ന കോളിൻ എന്ന പോഷകം തലച്ചോറിന്റെ വികസനത്തിനും പ്രവർത്തനത്തിനും ഏറെ പ്രധാനമാണ്. ഓർമ്മശക്തി വർദ്ധിപ്പിക്കാനും നാഡീവ്യൂഹത്തിന്റെ ആരോഗ്യം നിലനിർത്താനും ഇത് സഹായിക്കുന്നു.

മുട്ടയുടെ മഞ്ഞക്കരുവിൽ ലൂട്ടിൻ, സിയാക്സാന്തിൻ എന്നീ ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. പ്രായമാകുമ്പോൾ ഉണ്ടാകുന്ന തിമിരം, കാഴ്ചക്കുറവ്  എന്നിവയിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കാൻ ഇവ സഹായിക്കുന്നു. വിറ്റാമിൻ എ-യും കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു. വിറ്റാമിൻ ഡി സ്വാഭാവികമായി അടങ്ങിയിട്ടുള്ള ചുരുക്കം ചില ഭക്ഷണങ്ങളിൽ ഒന്നാണ് മുട്ട. കാൽസ്യം, ഫോസ്ഫറസ് എന്നിവയോടൊപ്പം വിറ്റാമിൻ ഡി-യും ചേരുന്നത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം വർദ്ധിപ്പിക്കുന്നു.

English Summary:

Eggs are an affordable and excellent source of high-quality protein, essential vitamins and minerals that support muscle growth, immunity and brain health. Both boiled eggs and omelettes offer several nutritional benefits, but their calorie content and preparation methods differ.

Follow Us