Kerala Power Cut Alert : ഇന്നും ഇരുട്ടിൽ, രാത്രിയിൽ വൈദ്യുതി നിയന്ത്രണം
KSEB Power Cut Alert Tonight : വൈദ്യുതി പ്രതിസന്ധിയിൽ കാര്യമായ പരിഹാരമൊന്നും ആകാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നും പവർകട്ട് ഉണ്ടാകും. ഏകദേശം 700 മുതൽ 900 മെഗാവാട്ടിന്റെ ലഭ്യതക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ട് എന്നാണ് കെ.എസ്.ഇ. ബി അറിയിക്കുന്നത്. വൈകിട്ട് 6. 15 നും രാത്രി 12. 45 നും ഇടയിലാണ് വൈദ്യുതി നിയന്ത്രണം ഉണ്ടാവുക.
തിരുവനന്തപുരം : വൈദ്യുതി പ്രതിസന്ധിയിൽ കാര്യമായ പരിഹാരമൊന്നും ആകാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നും പവർകട്ട് ഉണ്ടാകും. ഏകദേശം 700 മുതൽ 900 മെഗാവാട്ടിന്റെ ലഭ്യതക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ട് എന്നാണ് കെ.എസ്.ഇ. ബി അറിയിക്കുന്നത്. വൈകിട്ട് 6. 15 നും രാത്രി 12. 45 നും ഇടയിലാണ് വൈദ്യുതി നിയന്ത്രണം ഉണ്ടാവുക.
എന്നാൽ ഇന്നലെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ കഴിഞ്ഞതായി കെഎസ്ഇബി അറിയിക്കുന്നു. ഇന്നലെയും സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ഉയർന്ന നിലയിൽ തന്നെയായിരുന്നു എങ്കിലും വൈദ്യുതി ലഭ്യത മെച്ചപ്പെട്ട സാഹചര്യത്തിൽ പവർകട്ട് ഒഴിവാക്കാൻ കഴിഞ്ഞു എന്നാണ് അധികൃതർ അറിയിക്കുന്നത്. ഇന്നലെ വൈദ്യുതി ആവശ്യകതയിൽ ഏകദേശം 200 മെഗാവാട്ടിന്റെ കുറവാണ് അനുഭവപ്പെട്ടത്. ഗ്രിഡ് ഫ്രീക്വൻസിയും പവർ ലഭ്യതയും താരതമ്യേന മികച്ചു നിൽക്കുന്ന സാഹചര്യമായിരുന്നു ഇന്നലെ. ഇക്കാരണങ്ങൾ കൊണ്ടാണ് ഇന്നലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ കഴിഞ്ഞത്.
കണക്ക് നോക്കിയാൽ ഇന്നലെ സംസ്ഥാനത്തെ വൈദ്യുതിയുടെ ആകെ ഉപയോഗം 99.87 ദശലക്ഷം യൂണിറ്റ് ആയിരുന്നു. ഇതിൽ 23. 57 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉല്പാദിപ്പിച്ചത്. അതേ സമയം 76.30 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറത്തുനിന്ന് സംസ്ഥാനത്തേക്ക് എത്തിക്കുകയും ചെയ്തു. ഇന്നലത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകത വന്നത് 5305 മെഗാ വാട്ട് ആയിരുന്നു.
Also Read : ഉച്ചകഴിഞ്ഞ് മഴ? മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും സാധ്യത
മറ്റൊരുവശത്ത് കെഎസ്ഇബിയുടെ കീഴിൽ വരുന്ന ഡാമുകളിലെ ജലനിരപ്പ് കുറഞ്ഞ നിലയിൽ തന്നെയാണ് തുടരുന്നത്. നിലവിൽ കെസിബിയുടെ കീഴിൽ വരുന്ന ഡാമുകളിൽ ആകെ 61.56 ശതമാനം ജലം മാത്രമാണ് അവശേഷിക്കുന്നത്. കഴിഞ്ഞവർഷവുമായി തട്ടിച്ചു നോക്കുമ്പോഴാണ് ഇതിലെ വലിയ അന്തരം മനസ്സിലാവുക. കഴിഞ്ഞവർഷം ഇതേസമയം 78.21 ശതമാനം ജലമാണ് കെഎസ്ഇബിയുടെ വിവിധ ഡാമുകളിലായി ഉണ്ടായിരുന്നത്.
സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നുവെങ്കിലും ശക്തമായ രീതിയിൽ ഇതുവരെ പെയ്തിട്ടില്ല. അതുകൊണ്ടുതന്നെ അന്തരീക്ഷതാപനില ഉയർന്നു തന്നെ തുടരുകയാണ്. ഇത് വൈദ്യുതി ഉപയോഗം വർദ്ധിക്കുന്നതിന് മുഖ്യ കാരണമായി തുടരുന്നു. മഴ കുറഞ്ഞാൽ ഡാമുകളിലെ ജലനിരപ്പ് കുറയുന്നതിനോടൊപ്പം വൈദ്യുതി ഉപയോഗം കൂടുകയും ചെയ്യും. ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഏതു വിധേനയും കേരളത്തിലേക്ക് അധികമായി വൈദ്യുതി എത്തിക്കുക എന്നുള്ള ദൗത്യത്തിലാണ് കെഎസ്ഇബി ഇപ്പോൾ. എന്നാൽ ഇതുവരെ അതിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.
English Summary
As there has been no significant resolution to the power crisis, power cuts will continue today. The KSEB has indicated a likely supply deficit of approximately 700 to 900 megawatts. Power restrictions will be in effect from 6:15 PM to 12:45 AM.