Konni Medical College Negligence: 16-കാരിക്ക് 86-കാരിയുടെ എക്സ്‌റേ, മരുന്നും നൽകി!; കോന്നി മെഡിക്കൽ കോളജിൽ വീഴ്ച
Konni Medical College Negligence Case: ഈ മാസം 14 നാണ് പതിനാറുകാരി പിതാവിനൊപ്പം ശ്വാസംമുട്ടലിന് ചികിത്സ തേടി കോന്നിയിലെ ആശുപത്രിയിൽ എത്തിയത്. തുടർന്ന് ഡോക്ടർ എക്സ്റേ എടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. ആശുപത്രിയിൽ നിന്ന് എക്സ്റേ എടുത്തപ്പോൾ 86 കാരിക്കെടുത്ത എക്സ‌്റേ ഫിലിമാണ് റേഡിയോളജിസ്റ്റ് കുട്ടിയുടേതെന്ന പേരിൽ നൽകിയത്. എന്നാൽ നട്ടെല്ലിന് വളവുള്ള 86കാരിയുടെ എക്സ്റേയാണ് 16 കാരിക്ക് നൽകിയത്.
പത്തനംതിട്ട: കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതര ചികിത്സാപിഴവെന്ന് ആരോപണം. ശ്വാസതടസ്സത്തിന് ചികിത്സ തേടിയെത്തിയ 16 വയസ്സുകാരിക്ക് 86 കാരിയുടെ എക്സ്‌റേ മാറ്റി നൽകുകയും, അതിൻ്റെ അടിസ്ഥാനത്തിൽ ഡോക്ടർ പരിശോധന നടത്തി മരുന്ന് കുറിച്ചു നൽകുകയും ചെയ്തതായാണ് പരാതി ഉയർന്നിരിക്കുന്നത്. ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്നാണ് പെൺകുട്ടി കോന്നി മെഡിക്കൽ കോളജിൽ ചികിത്സ തേടിയത്. എക്സ്‌റേ ഫിലിമിലെ പേരും വയസ്സും പരിശോധിക്കാതെ ഡോക്ടർ പെൺകുട്ടിയെ നോക്കുകയും അതിൻ്റെ അടിസ്ഥാനത്തിൽ മരുന്നുകൾ കുറിച്ചു നൽകുകയും ചെയ്തു.
തുടർന്ന് ഇവർ ആശുപത്രി അധികൃതർക്ക് പരാതി നൽകുകയായിരുന്നു. സംഭവം വിവാദമായതോടെ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട ആശുപത്രി സൂപ്രണ്ട് ബന്ധപ്പെട്ട ജീവനക്കാരിൽ നിന്നും ഡോക്ടറിൽ നിന്നും രേഖാമൂലം വിശദീകരണം തേടിയിട്ടുണ്ട്. പരാതിയിലെ സത്യാവസ്ഥ എന്താണെന്ന് പരിശോധിച്ച് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഈ മാസം 14 നാണ് പതിനാറുകാരി പിതാവിനൊപ്പം ശ്വാസംമുട്ടലിന് ചികിത്സ തേടി കോന്നിയിലെ ആശുപത്രിയിൽ എത്തിയത്.
ALSO READ: ആൻ്റോയുടെ ജാമ്യാപേക്ഷ ഹൈക്കോടതിയും തളളി; വിശദമായ വാദം ചൊവ്വാഴ്ച
തുടർന്ന് ഡോക്ടർ എക്സ്റേ എടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. ആശുപത്രിയിൽ നിന്ന് എക്സ്റേ എടുത്തപ്പോൾ 86 കാരിക്കെടുത്ത എക്സ‌്റേ ഫിലിമാണ് റേഡിയോളജിസ്റ്റ് കുട്ടിയുടേതെന്ന പേരിൽ നൽകിയത്. എന്നാൽ നട്ടെല്ലിന് വളവുള്ള 86കാരിയുടെ എക്സ്റേയാണ് 16 കാരിക്ക് നൽകിയത്. ഇതിൽ രോഗിയുടെ പേരും വയസ്സും വ്യക്തമായിരുന്നു. എന്നാൽ പേരോ വയസോ പരിശോധിക്കാതെ ഡോക്ടർ പെൺകുട്ടിക്ക് മരുന്ന് കുറിച്ചുനൽകുകയും ചെയ്തു.
പിന്നീട് മരുന്ന് കഴിച്ചിട്ടും അസുഖം മാറാത്തതിനെ തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എക്‌സ്-റേ ഫിലിമുമായി മറ്റൊരു ഡോക്ടറെ കണ്ടപ്പോഴാണ് ചികിത്സാ പിഴവ് സംഭവിച്ചതായി വീട്ടുകാർ തിരിച്ചറിയുന്നതെന്നാണ് പരാതിയിൽ പറയുന്നത്. മരുന്നു കഴിച്ചിട്ടും ശ്വാസംമുട്ടൽ മാറിയില്ലെന്നും മറ്റ് അസ്വസ്ഥതകളൊന്നും ഉണ്ടായില്ലെന്നും പെൺകുട്ടി പറഞ്ഞു.
പേരൂർക്കട ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവ്
കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം പേരൂർക്കട ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണവുമായി കുടുംബം രംഗത്തെത്തിയത്. ചികിത്സാ പിഴവ് മൂലം ഗർഭസ്ഥ ശിശു മരിച്ചെന്നായിരുന്നു ആരോപണം. കുടപ്പനക്കുന്ന് സ്വദേശി ഷെറിൻ- റീബ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. സംഭവത്തിൽ പേരൂർക്കട പൊലീസിലും ഡിഎച്ച്എസിനും ആരോഗ്യമന്ത്രിക്കും കുടുംബം പരാതി നൽകുകയും ചെയ്തിരുന്നു.
കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ മാസം 31നാണ് റീബയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പേരൂർക്കട ജില്ലാ ആശുപത്രിയിൽ ചികിത്സാപ്പിഴവ് ആരോപിച്ച് പരാതി ഉയർന്നിട്ടും ഇതുവരെ നടപടിയുണ്ടായില്ലെന്നും കുടുംബം വ്യക്തമാക്കുന്നുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം.
English Summary:
Serious Allegation has been raised that the X-ray film of a 16-year-old girl was allegedly given incorrectly at Pathanamthitta Konni Medical College.