AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Weather Update: ഇന്നുകൂടി ഒന്ന് സഹിക്കൂ ഈ കൊടുംചൂട്; നാളെ മുതൽ മഴയെത്തും

Kerala Weather Update Today: രാവിലെ 11 മണിമുതൽ വൈകിട്ട് 3 മണിവരെ ശരീരത്തിൽ നേരിട്ട് വെയിൽ ഏൽകുന്ന സാഹചര്യം ഒഴിവാക്കണം. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം എന്നിവയ്ക്ക് കാരണമാകാം. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും നിർജലീകരണത്തെ പ്രധിരോധിക്കാൻ ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്

Kerala Weather Update: ഇന്നുകൂടി ഒന്ന് സഹിക്കൂ ഈ കൊടുംചൂട്; നാളെ മുതൽ മഴയെത്തും
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 09 Sep 2026 | 02:09 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത വെയിലും ചൂടും തന്നെ. മൺസൂൺ പിൻവാങ്ങിയ ശേഷമുള്ള ഈ കടുത്ത ചൂട് ആളുകളെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്. സംസ്ഥാനത്ത് ഇന്ന് തപനിലയിൽ വർധനവ് ഉണ്ടാകാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് സാധാരണയിൽ നിന്നും 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില വർധിക്കാമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

രാവിലെ 11 മണിമുതൽ വൈകിട്ട് 3 മണിവരെ ശരീരത്തിൽ നേരിട്ട് വെയിൽ ഏൽകുന്ന സാഹചര്യം ഒഴിവാക്കണം. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം എന്നിവയ്ക്ക് കാരണമാകാം. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും നിർജലീകരണത്തെ പ്രധിരോധിക്കാൻ ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട വിവരപ്രകാരം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്നും ഗ്രീൻ അലേർട്ട് തന്നെയാണ് നൽകിയിരിക്കുന്നത്. എന്നാൽ കടുത്ത ചൂടിന് ആശ്വാസമായി നാളെ മുതൽ മഴ ലഭിച്ചു തുടങ്ങും എന്നും കാലാവസ്ഥാ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്. സെപ്റ്റംബർ 10,11, 12 തീയതികളിൽ വിവിധ ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാം എന്നാണ് പ്രവചനം.

യെല്ലോ അലേർട്ട്

10/09/2026 : ആലപ്പുഴ, എറണാകുളം

11/09/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം

12/09/2026: പത്തനംതിട്ട, ഇടുക്കി, പാലക്കാട്

കഴിഞ്ഞ 24 മണിക്കൂറിൽ കാസർഗോഡ്, കണ്ണൂർ വയനട് തുടങ്ങിയ ജില്ലകളിലെ മലയോര പ്രദേശങ്ങളിൽ നേരിയ മഴ ലഭിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട കണക്കുകളിൽ നിന്നും വ്യക്തമാണ്. എറണാകുളം കോട്ടം ജില്ലകളിലെ ചില പ്രദേശങ്ങളിലും നേരിയ മഴ ലഭിച്ചിട്ടുണ്ട്.

മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദെശം

കേരളം – കർണാടകം – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (09/09/2026) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സോമാലിയ തീരം, ഒമാൻ തീരം, അതിനോട് ചേർന്ന കന്യാകുമാരി തീരം, മധ്യ പടിഞ്ഞാറൻ അറബിക്കടൽ, തെക്കു പടിഞ്ഞാറൻ അറബിക്കടൽ, വടക്ക് പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ ഇന്ന് (09/09/2026) മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട് പശ്ചിമ ബംഗാൾ തീരം, ഒഡിഷ തീരം, വടക്കൻ ആന്ധ്രാപ്രദേശ്‌ തീരം, വടക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും അതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.

English Summary

Kerala is facing severe heat today, prompting an alert. However, relief is expected tomorrow as the IMD predicts rainfall, issuing yellow alerts for several districts from September 10 to 12.

Follow Us