Kollam Car Accident : അജ്‌മലും ശ്രീക്കുട്ടിയും എംഡിഎംഎയ്ക്ക് അടിമകൾ; ഹോട്ടൽ മുറിയിൽ മദ്യക്കുപ്പികൾ: നിർണായക കണ്ടെത്തലുകളുമായി പോലീസ്

Ajmal And Sreekutty Were Using Drugs : കൊല്ലത്ത് സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ അജ്മലും ഡോ. ശ്രീക്കുട്ടിയും സ്ഥിരമായി രാസലഹരി ഉപയോഗിച്ചിരുന്നു എന്ന് കണ്ടെത്തൽ. ഇരുവരും എംഡിഎംഎ ഉപയോഗിച്ചിരുന്നു എന്നും അപകടം നടക്കുന്ന സമയത്ത് ഇവർ മദ്യപിച്ചിരുന്നു എന്നും പോലീസ് അറിയിച്ചു.

Kollam Car Accident : അജ്‌മലും ശ്രീക്കുട്ടിയും എംഡിഎംഎയ്ക്ക് അടിമകൾ; ഹോട്ടൽ മുറിയിൽ മദ്യക്കുപ്പികൾ: നിർണായക കണ്ടെത്തലുകളുമായി പോലീസ്

അജ്മൽ, ശ്രീക്കുട്ടി (Image Courtesy - Social Media)

Updated On: 

20 Sep 2024 | 10:54 PM

കൊല്ലത്ത് സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ നിർണായക കണ്ടെത്തലുകളുമായി പോലീസ്. കേസിലെ പ്രതികളായ അജ്മലും ഡോ. ശ്രീക്കുട്ടിയും സ്ഥിരമായി രാസലഹരി ഉപയോഗിച്ചിരുന്നു എന്നാണ് കണ്ടെത്തൽ. ഇരുവരും എംഡിഎംഎ ഉപയോഗിച്ചിരുന്നവരാണ്. ഇവർ ലഹരിയ്ക്ക് അടിമകളായിരുന്നു. അപകടം നടക്കുന്ന സമയത്ത് ഇരുവരും മദ്യപിച്ചിരുന്നതായും പോലീസ് അറിയിച്ചു. കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് പോലീസിൻ്റെ കണ്ടെത്തലുകൾ ഉള്ളത്. ഇരുവരും കോടതി കസ്റ്റഡിയിൽ വിട്ടു.

ഇരുവരും താമസിച്ചിരുന്ന കരുനാഗപ്പള്ളിയിലെ സ്വകാര്യ ഹോട്ടലിൽ നിന്ന് മദ്യക്കുപ്പികളും രാസലഹരി ഉപയോഗിക്കാനുള്ള ട്യൂബും കണ്ടെത്തിയതായി പോലീസ് അറിയിച്ചു. അപകടമുണ്ടാകുന്നതിൻ്റെ തലേദിവസമാണ് ഇരുവരും ഈ ഹോട്ടലിൽ മുറിയെടുത്തത്. അന്ന് തന്നെയാണ് ഇവർ ലഹരി ഉപയോഗിച്ചതും. ഇത്തരത്തിൽ ലഹരി ഉപയോഗിക്കുന്നതിനായി പ്രതികൾ ഹോട്ടലിൽ മുറിയെടുക്കാറുള്ളതായി പോലീസിന് വിവരം ലഭിച്ചു.

Also Read : Kollam Car Accident : അജ്മലിനെതിരെ മുൻപ് മോഷണവും ചന്ദനക്കടത്തുമടക്കം അഞ്ച് കേസുകൾ; രണ്ട് പേരും മദ്യപിച്ചിരുന്നു എന്ന് പോലീസ്

സംഭവത്തിൽ ഒന്നാം പ്രതിയായ അജ്മലിനെയും രണ്ടാം പ്രതിയായ ഡോ. ശ്രീക്കുട്ടിയെയും ശാസ്താംകോട്ട മജിസ്‌ട്രേറ്റ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഞായറാഴ്ച വരെയാണ് ഇവരെ കസ്റ്റഡിയിൽ വിട്ടത്. പ്രതികളെ അപകടം നടന്ന സ്ഥലത്തും ഹോട്ടലിലും എത്തിച്ച് തെളിവെടുക്കാനാണ് പോലീസിൻ്റെ ശ്രമം. അജ്മൽ കരുനാഗപ്പള്ളി സ്വദേശിയും ഡോ. ശ്രീക്കുട്ടി നെയ്യാറ്റിൻകര സ്വദേശിനിയുമാണ്. ഇവരുടെ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.

കാർ ഓടിച്ചിരുന്ന അജ്മൽ സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. അജ്മലും കാറിൽ ഒപ്പമുണ്ടായിരുന്ന ഡോക്ടർ ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നു. ഈ കണ്ടെത്തലുകൾ പുറത്തുവന്നതിന് പിന്നാലെ ശ്രീക്കുട്ടിയെ ജോലിയിൽ നിന്ന് പുറത്താക്കിയതായി കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രി അധികൃതർ അറിയിക്കുകയും ചെയ്തു. അജ്മലിനെതിരെ പോലീസ് കുറ്റകരമായ നരഹത്യയ്ക്ക് കേസെടുത്തിരുന്നു. മുൻപ് ഇയാൾ ഇയാൾ അഞ്ച് കേസുകളിൽ പ്രതിയായിരുന്നു എന്നും പോലീസ് അറിയിച്ചു. മോഷണം, പൊതുമുതല്‍ നശിപ്പിക്കല്‍, ചന്ദനക്കടത്ത്, വഞ്ചന, എന്നിവയാണ് അജ്മലിൻ്റെ പേരിലുള്ള കേസുകൾ. ഇയാൾ സ്ഥിരം കുറ്റവാളിയാണെന്നും അജ്മലിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും പോലീസ് അറിയിച്ചിരുന്നു.

ഈ മാസം 15നായിരുന്നു അപകടം. ഒരു സുഹൃത്തിന്റെ വീട്ടില്‍ പാര്‍ട്ടി കഴിഞ്ഞ് മടങ്ങി വരുമ്പോൾ അജ്മലും ശ്രീക്കുട്ടിയും സഞ്ചരിച്ച കാർ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചിടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന രണ്ട് പേരും നിലത്ത് വീണു. ഈ സമയത്ത് അജ്മൽ കാർ പിന്നിലേക്കെടുത്ത് സ്കൂട്ടർ യാത്രക്കാരികളിൽ ഒരാളുടെ ശരീരത്തിലൂടെ വാഹനം കയറ്റി ഓടിച്ചുപോവുകയായിരുന്നു. കാറിനടിയിൽ പെട്ട കുഞ്ഞുമോൾ (45) മരണപ്പെടുകയും ചെയ്തു. സ്കൂട്ടർ ഓടിച്ചിരുന്ന ഫൗസിയക്ക് അപകടത്തിൽ പരിക്കേറ്റു. നാട്ടുകാര്‍ ആക്രമിക്കുമോയെന്ന് ഭയന്നാണ് വാഹനം നിർത്താതെ പോയതെന്ന് പ്രതി പറഞ്ഞു. കാറിനടിയിൽ ആളുണ്ടെന്ന് അറിഞ്ഞില്ലെന്നും അതുകൊണ്ടാണ് അപകടമുണ്ടായതിന് പിന്നാലെ കാർ മുന്നോട്ടെടുത്ത് ഓടിച്ചുപോയതെന്നും അജ്മൽ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

Also Read : Kollam Car Accident :മൈനാഗപ്പള്ളി കാറപകടം; അജ്മലിനെയും ഡോ.ശ്രീക്കുട്ടിയെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ശ്രീക്കുട്ടി ജോലി ചെയ്യുന്ന ആശുപത്രിയിലെ ക്യാഷ്വാലിറ്റിയിൽ വച്ചാണ് ഇരുവരും തമ്മിൽ പരിചയപ്പെടുന്നത്. തൻ്റെ സ്വർണാഭരണങ്ങളും പണവും ഉൾപ്പെടെ അജ്മൽ തട്ടിയെടുത്തു എന്ന് ശ്രീക്കുട്ടി മൊഴി നൽകിയിരുന്നു. വാഹനമിടിച്ചപ്പോൾ വണ്ടി മുന്നോട്ടെടുക്കാൻ ആവശ്യപ്പെട്ടത് ശ്രീക്കുട്ടിയാണെന്ന് നാട്ടുകാർ പോലീസിനെ അറിയിച്ചു. അപകടം നടന്നതിന് ശേഷം നിർത്താതെ പോയ കാറിനെ നാട്ടുകാർ പിന്തുടർന്നു. ഇതോടെ നിർത്തിയ വാഹനത്തിൽ നിന്ന് ഇറങ്ങിയോടിയ ശ്രീക്കുട്ടി അടുത്തൊരു വീട്ടിലേക്ക് കയറി. ഈ വീട്ടിൽ നിന്ന് നാട്ടുകാരാണ് ശ്രീക്കുട്ടിയെ പിടികൂടിയത്. അജ്മൽ സ്ഥലത്തുനിന്ന് മുങ്ങുകയും ചെയ്തു.

16ന് പുലർച്ചെയാണ് അജ്മലിനെ പിടികൂടിയത്. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിയ ശേഷം സ്കൂട്ടർ യാത്രക്കാർ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കവെ തെറ്റായ ദിശയിലൂടെ വന്ന കാർ ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടം കണ്ട നാട്ടുകാർ ഓടിക്കൂടിയപ്പോൾ അജ്മൽ കാർ പിന്നോട്ടെടുത്ത ശേഷം അതിവേഗതയിൽ മുന്നോട്ട് പായിച്ചു. ഈ സമയത്താണ് കുഞ്ഞുമോൾ കാറിനടിയിൽ പെട്ട് അപകടമുണ്ടായത്.

Follow Us
Related Stories
Nemom Constituency Election 2026: ആത്മവിശ്വാസത്തോടെ മന്ത്രി അപ്പൂപ്പനും ടീം യുഡിഎഫും, രണ്ടാം ഊഴത്തിനായി ബിജെപി; നേമത്ത് ത്രികോണപ്പോര്!
Kerala Assembly Election 2026 : 24 മണിക്കൂർ കഴിഞ്ഞു, എവിടെ സ്ഥാനാർഥി പട്ടിക? ‘വേറെ പണി ഇല്ലേ’ എന്ന് വിഡി സതീശൻ
Kerala Congress M: പാലായില്‍ ജോസോ, നിഷയോ? സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം; സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത്‌
Kerala Assembly Election 2026: നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്; 47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
Kerala Lottery Result: ഭാ​ഗ്യം കനിഞ്ഞോ? ഭാ​ഗ്യതാരയിലൂടെ കിട്ടും ഒരു കോടി, ഇന്നത്തെ ലോട്ടറി ഫലം
CC Mukundan: യുഡിഎഫ് ‘കൈ’ കൊടുത്തില്ല; നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍