AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

8th Pay Commission: പത്തല്ല, ഓരോ 5 വർഷത്തിലും ശമ്പളം കൂടും! സർക്കാർ ജീവനക്കാർക്ക് പ്രതീക്ഷയേറെ

8th Pay Commission, Salary Revisions: അടിസ്ഥാന ശമ്പളം, ക്ഷാമബത്ത, കുടുംബയൂണിറ്റ്, ഫിറ്റ്മെന്റ് ഫാക്ടർ തുടങ്ങിയ ആവശ്യങ്ങളിൽ ജീവനക്കാരുടെ സംഘടനകൾ തങ്ങളുടെ ആവശ്യം കമ്മീഷനെ അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ, പത്ത് വർഷത്തെ ശമ്പള പരിഷ്കരണ കാലാവധി അഞ്ചായി ചുരുക്കണമെന്ന ആവശ്യം ശക്തമായി ഉയരുകയാണ്.

Nithya Vinu
Nithya Vinu | Published: 18 Sep 2026 | 01:26 PM
രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാർ എട്ടാം ശമ്പള കമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. അടിസ്ഥാന ശമ്പളം, ക്ഷാമബത്ത, കുടുംബയൂണിറ്റ്, ഫിറ്റ്മെന്റ് ഫാക്ടർ തുടങ്ങിയ ആവശ്യങ്ങളിൽ ജീവനക്കാരുടെ സംഘടനകൾ തങ്ങളുടെ ആവശ്യം കമ്മീഷനെ അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ, പത്ത് വർഷത്തെ ശമ്പള പരിഷ്കരണ കാലാവധി അഞ്ചായി ചുരുക്കണമെന്ന ആവശ്യം ഉയരുകയാണ്. (Image Credit source: Getty Images)

1 / 5
നിലവിൽ 10 വർഷത്തിലൊരിക്കൽ നടപ്പാക്കുന്ന ശമ്പള പരിഷ്കരണം ഇനിമുതൽ 5 വർഷത്തിലൊരിക്കൽ ആക്കണമെന്ന ജീവനക്കാരുടെ സംഘടനകളുടെ പ്രധാന നിർദ്ദേശമാണ് കമ്മീഷൻ സജീവമായി പരിഗണിക്കുന്നത്. ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി അധ്യക്ഷയായ എട്ടാം ശമ്പള കമ്മീഷൻ, ജീവനക്കാരുടെ സംഘടനകളുമായും പെൻഷനർ ഗ്രൂപ്പുകളുമായും രാജ്യത്തുടനീളം നടത്തുന്ന കൂടിയാലോചനകളിലാണ് ഈ വിഷയം പ്രധാനമായും ഉയർന്നുവന്നത്.

2 / 5
പത്തു വർഷത്തിലൊരിക്കൽ മാത്രം ശമ്പളം പരിഷ്കരിക്കുന്നത് ജീവനക്കാരുടെ സാമ്പത്തിക ഭദ്രതയെ ബാധിക്കുന്നുവെന്നാണ് സർവീസ് സംഘടനകളുടെ വാദം. ജീവിതച്ചെലവ്, വീട്ടുവാടക, മെഡിക്കൽ ചെലവുകൾ, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവ അതിവേഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ 10 വർഷത്തെ കാത്തിരിപ്പ് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.

3 / 5
അതുകൊണ്ട് തന്നെ നിശ്ചിത ഇടവേളകളിൽ ശമ്പളവും പെൻഷനും പുനഃപരിശോധിക്കുന്നത് പെൻഷൻകാർക്ക് വലിയ ആശ്വാസമാകുമെന്ന് ജീവനക്കാർ ചൂണ്ടിക്കാണിക്കുന്നു. അതുപോലെ, അടിസ്ഥാന ശമ്പളത്തിൽ കാര്യമായ വർദ്ധനവ് നൽകുന്ന രീതിയിൽ ഫിറ്റ്മെന്റ് ഫാക്ടർ ഉയർത്തുക എന്നതാണ് മറ്റൊരുആവശ്യം.  ചുനിലവിലുള്ള 3 കുടുംബ യൂണിറ്റുകൾ എന്നത് 5 ആക്കി ഉയർത്തണമെന്നും ആവശ്യമുണ്ട്.

4 / 5
പെൻഷൻ ഘടനയിൽ മാറ്റങ്ങൾ വരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യ നിർദ്ദേശം, അവസാനമായി വാങ്ങിയ ശമ്പളത്തിന്റെ (LPD) 67 ശതമാനമെങ്കിലും മിനിമം പെൻഷൻ വർദ്ധിപ്പിക്കുക എന്നതാണ്. രണ്ടാമത്തെ നിർദ്ദേശം, കഴിഞ്ഞ 10 മാസത്തെ ജോലിയിലെ ശരാശരി ശമ്പളത്തെ അടിസ്ഥാനമാക്കി മിനിമം പെൻഷൻ നിശ്ചയിക്കുക എന്നതാണ്.

5 / 5
Follow Us