Anto Augustine Bail Plea: ആൻ്റോയുടെ ജാമ്യാപേക്ഷ ഹൈക്കോടതിയും തളളി; വിശദമായ വാദം ചൊവ്വാഴ്ച
Kerala High Court Rejects Anto Augustine Bail Plea: ജാമ്യാപേക്ഷയിൽ വിശദമായ വാദത്തിന് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഇന്ന് ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ആന്റോ ഹൈക്കോടതിയെ സമീപിച്ചത്. കൗസർ എടപ്പഗത്ത് ആണ് ഹർജി പരിഗണിച്ചത്. ബുധനാഴ്ച വൈകിട്ടാണ് മുട്ടിൽ ഗ്രാമപഞ്ചായത്തിലെ ആൻ്റോയുടെ വീട്ടിൽനിന്ന് 43.850 ലീറ്റർ വിദേശനിർമിത മദ്യവും വൈനും ഉൾപ്പെടെ എക്‌സൈസ് സംഘം കണ്ടെടുത്തത്.
കൊച്ചി: വയനാട് വാഴവറ്റയിലെ വീട്ടിൽ നിന്ന് നിയമവിരുദ്ധമായ അളവിൽ മദ്യം പിടികൂടിയ കേസിൽ റിമാൻഡിൽ കഴിയുന്ന റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിൻ്റെ ജാമ്യാപേക്ഷ ഹൈക്കോടതിയും തളളി. വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയാണ് കൊച്ചിയിൽ നിന്ന് ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തത്. അതിന് പിന്നാലെ കഴിഞ്ഞ ദിവസം ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇയാളെ റിമാൻഡ് ചെയ്തത്.
ജാമ്യാപേക്ഷയിൽ വിശദമായ വാദത്തിന് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഇന്ന് ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ആന്റോ ഹൈക്കോടതിയെ സമീപിച്ചത്. കൗസർ എടപ്പഗത്ത് ആണ് ഹർജി പരിഗണിച്ചത്. ബുധനാഴ്ച വൈകിട്ടാണ് മുട്ടിൽ ഗ്രാമപഞ്ചായത്തിലെ ആൻ്റോയുടെ വീട്ടിൽനിന്ന് 43.850 ലീറ്റർ വിദേശനിർമിത മദ്യവും വൈനും ഉൾപ്പെടെ എക്‌സൈസ് സംഘം കണ്ടെടുത്തത്.
ALSO READ: ആന്റോ അഗസ്റ്റിൻ മാനന്തവാടി ജില്ലാ ജയിലിൽ തുടരും; ജാമ്യാപേക്ഷ തള്ളി കോടതി
തുടർന്ന് അബ്കാരി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പിന്നാലെ ഇന്നലെ രാവിലെ എറണാകുളത്ത് നിന്ന് ആന്റോയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അതിനിടെ തനിക്കെതിരെ വൻ ഗൂഢാലോചനയാണ് നടക്കുന്നതെന്നും, വീടിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തർക്കങ്ങൾ നിലനിൽക്കുകയാണെന്നും ആന്റോ അഗസ്റ്റിൻ ജാമ്യാപേക്ഷയിൽ പറഞ്ഞു. വീട് തന്റെ പേരിലല്ലെന്നും, കേസിൽപ്പെട്ട് കിടക്കുന്നതാണെന്നും, കോടതി അറ്റ്ച്ച്‌മെന്റിന്റെ പരിഗണനയിലുള്ളതിനാൽ തന്റെ പേരിൽ കേസെടുക്കാനാകില്ലെന്നുമാണ് ആന്റോയുടെ വാദം.
അതേസമയം അൻ്റോയുടെ വീട്ടിൽ നിന്ന് പിടികൂടിയ മദ്യത്തിൽ 12.75 ലിറ്റർ വ്യാജമദ്യമാണെന്നാണ് എക്‌സൈസ് സംഘം കോടതിയെ അറിയിച്ചിരിക്കുന്നത്. എന്നാൽ അത് വ്യാജമദ്യമല്ലെന്നും, ഹോം മെയ്ഡ് വൈനാണെന്നും ആന്റോ അഗസ്റ്റിൽ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഉന്നയിച്ചു. ശാസ്ത്രീയ പരിശോധന നടത്താതെ, വ്യാജമദ്യമാണെന്ന് പറയുന്നത് തനിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണെന്നും ആന്റോ ജാമ്യഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
കേസിലേക്കുള്ള വഴിത്തിരിവ്
മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ കഴിഞ്ഞ ദിവസം പോലീസിൻ്റെ പ്രത്യേക അന്വേഷണ സംഘം ആന്റോയുടെ വീടുകളിലും ഓഫീസിലും റെയ്ഡ് നടത്തിയിരുന്നു. ഈ റെയ്ഡിനിടെയാണ് വയനാട് വാഴവറ്റയിലെ തറവാട്ട് വീട്ടിൽ അനധികൃതമായി സൂക്ഷിച്ച മദ്യം കണ്ടെത്തിയത്. തുടർന്ന് എക്സൈസ് സംഘം എറണാകുളത്ത് എത്തി ആന്റോയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അബ്കാരി നിയമം 55 ഐ, 55 എ എന്നീ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് എക്സൈസ് ആന്റോ അഗസ്റ്റിനെതിരെ കേസെടുത്തത്.
English Summary:
Kerala High Court rejects the bail plea of Anto Augustine in connection with the Abkari liquor seizure case. Here is the complete case details and updates.