AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

KSEB Alert: ഇന്നും കറണ്ട് പോകും… ഭാഗിക നിയന്ത്രണത്തിന് സാധ്യത

KSEB Power Restrictions: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. മഴ മാറി നില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ന് രാത്രിയില്‍ വൈദ്യുതി ഉപഭോഗം കൂടുമെന്നാണ് കെ.എസ്.ഇ.ബി വിലയിരുത്തുന്നത്. അതിനാല്‍ പീക്ക് സമയത്ത് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വന്നേക്കാം എന്നാണ് അധികൃതകര്‍ പറയുന്നത്. ചൊവാഴ്ച രാത്രി (ഇന്നലെ) 07:15 മുതല്‍ 12:15 വരെ വൈദ്യുതി ആവശ്യകതയില്‍ മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 500 മുതല്‍ 600 മെഗാവാട്ട് വരെ വര്‍ധനവുണ്ടായി.

KSEB Alert: ഇന്നും കറണ്ട് പോകും… ഭാഗിക നിയന്ത്രണത്തിന് സാധ്യത
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Amal KV
Amal KV | Updated On: 15 Jul 2026 | 08:04 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. മഴ മാറി നില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ന് രാത്രിയില്‍ വൈദ്യുതി ഉപഭോഗം കൂടുമെന്നാണ് കെ.എസ്.ഇ.ബി വിലയിരുത്തുന്നത്. അതിനാല്‍ പീക്ക് സമയത്ത് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വന്നേക്കാം എന്നാണ് അധികൃതകര്‍ പറയുന്നത്. ചൊവാഴ്ച രാത്രി (ഇന്നലെ) 07:15 മുതല്‍ 12:15 വരെ വൈദ്യുതി ആവശ്യകതയില്‍ മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 500 മുതല്‍ 600 മെഗാവാട്ട് വരെ വര്‍ധനവുണ്ടായി.

പീക്ക് അവറില്‍ നിയന്ത്രണം വേണ്ടി വന്നേക്കും

കേരളത്തിൽ മഴ മാറി നിൽക്കുന്ന സാഹചര്യത്തിൽ ഇന്നത്തെ വൈദ്യുതി ഉപയോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് 400 മുതൽ 500 യൂണിറ്റ് മെഗാ വാട്ട് വരെ ഉയരാൻ സാധ്യതയുണ്ട്. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം വന്നാൽ ഇന്നും (ജൂലൈ 15 ) കേരളത്തിൽ ഉടനീളം പിക്ക് സമയങ്ങളിൽ ഭാഗികമായി വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാം എന്നാണ് കെഎസ്ഇബി അറിയിക്കുന്നത്.

കെ.എസ്.ഇ. ബി പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഇന്നലത്തെ ആകെ ഉപയോഗം 88.60 ദശലക്ഷം യൂണിറ്റ് ആണ്. ഉത്പാദനം 17.23 ദശലക്ഷം യൂണിറ്റും. ഇറക്കുമതിയാകട്ടെ 71.37 ദശലക്ഷം യൂണിറ്റും. ഇന്നലത്തെ ഉയർന്ന ആവശ്യകത4804 മെഗാവാട്ട് ആയിരുന്നു.

Also Read: അ‌ളന്നുമുറിച്ച് മഴ പെയ്യും, കാറ്റിനെ പേടിക്കണം; ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോർട്ട്

കാലാവസ്ഥയിലെ മാറ്റം വൈദ്യുതി ഉപയോഗം കൂട്ടി

എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴയിലെ കുറവും അന്തരീക്ഷത്തിലെ താപനില ഉയർന്ന നിലയിൽ തന്നെ തുടരുന്നത് മൂലം സംസ്ഥാനത്ത് വൈദ്യുത ഉപയോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ക്രമാതീതമായി വർദ്ധിച്ചിരിക്കുകയാണ്. അതേസമയം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർദ്ധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ അളവും കാര്യമായി കുറയുന്ന അവസ്ഥയാണുള്ളത്.

ഡാമുകളിലെ ജല നിരപ്പില്‍ കാര്യമായ കുറവ്

അതേ സമയം സംസ്ഥാനത്തെ കെ.എസ്.ഇ.ബിയുടെ കീഴിൽ വരുന്ന ഡാമുകളിലെ ജല നിരപ്പിൽ വൻതോതിൽ കുറവാണ് ഇപ്പോൾ ഉള്ളത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മുപ്പത് ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വർഷം ഇതേ സമയം 60.26 ശതമാനം ജലമാണ് ഡാമുകളിൽ ഉണ്ടായിരുന്നത് എങ്കിൽ ഇപ്പോൾ 28.80 ശതമാനം മാത്രമാണുള്ളത്.

English Summary

KSEB has announced that there is a possibility of power restrictions in the state today. With the rains having subsided, KSEB anticipates an increase in electricity consumption tonight; consequently, officials state that restrictions may need to be imposed during peak hours. On Tuesday night (yesterday), between 7:15 PM and 12:15 AM, electricity demand rose by approximately 500 to 600 megawatts compared to previous days.

Follow Us