AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Light Metro: ലൈറ്റ് മെട്രോ അത്ര പൊളിയല്ല, എങ്കിലും ഒപ്പിക്കാം; സ്പീഡും കോച്ചും എല്ലാം കുറവാണ്‌

Metro and Light Metro Compared: Speed, Capacity and Cost Explained: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച ഗതാഗത സംവിധാനമാണ് ലൈറ്റ് മെട്രോ. സാധാരണ മെട്രോയേക്കാള്‍ വളരെ ചെലവ് കുറഞ്ഞതും, തിരക്ക് കുറഞ്ഞ മേഖലകളില്‍ പരീക്ഷിക്കാവുന്നതുമായ ലൈറ്റ് മെട്രോ ഡല്‍ഹി, ജമ്മു ആന്‍ഡ് കശ്മീര്‍, ചെന്നൈ, ഗോരഖ്പൂര്‍ എന്നിവിടങ്ങളില്‍ ഇതിനകം ഉപയോഗിക്കുന്നുണ്ട്.

Light Metro: ലൈറ്റ് മെട്രോ അത്ര പൊളിയല്ല, എങ്കിലും ഒപ്പിക്കാം; സ്പീഡും കോച്ചും എല്ലാം കുറവാണ്‌
പ്രതീകാത്മക ചിത്രം Image Credit source: Naufal MQ/Moment/Getty Images
Shiji M K
Shiji M K | Updated On: 21 Jun 2026 | 10:06 PM

കൊച്ചിക്ക് പുറമെ കോഴിക്കോടും തിരുവനന്തപുരവും മെട്രോയുടെ സൗകര്യങ്ങള്‍ അറിയാന്‍ പോകുകയാണ്. യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റില്‍ പ്രഖ്യാപിച്ച കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോകള്‍ ഉടന്‍ നടപ്പാകുകയാണെങ്കില്‍ ഇരുനഗരങ്ങളുടെയും മുഖച്ഛായ തന്നെ മാറും. എന്നാല്‍ കൊച്ചി മെട്രോയില്‍ നിന്നും വളരെ വ്യത്യസ്തമായ മെട്രോ ട്രെയിനുകളായിരിക്കും ഇവിടങ്ങളില്‍ സര്‍വീസ് നടത്തുക. സ്പീഡ്, യാത്രക്കാരുടെ ശേഷി തുടങ്ങി ഒട്ടേറെ കാര്യങ്ങളില്‍ ഈ മാറ്റം കാണാനാകും.

എന്താണ് ലൈറ്റ് മെട്രോ?

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച ഗതാഗത സംവിധാനമാണ് ലൈറ്റ് മെട്രോ. സാധാരണ മെട്രോയേക്കാള്‍ വളരെ ചെലവ് കുറഞ്ഞതും, തിരക്ക് കുറഞ്ഞ മേഖലകളില്‍ പരീക്ഷിക്കാവുന്നതുമായ ലൈറ്റ് മെട്രോ ഡല്‍ഹി, ജമ്മു ആന്‍ഡ് കശ്മീര്‍, ചെന്നൈ, ഗോരഖ്പൂര്‍ എന്നിവിടങ്ങളില്‍ ഇതിനകം ഉപയോഗിക്കുന്നുണ്ട്.

ചെറിയ കോച്ചുകള്‍, കുറഞ്ഞ യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷി, കുറഞ്ഞ അടിസ്ഥാന സൗകര്യ ചെലവ് എന്നിവയാണ് ലൈറ്റ് മെട്രോയുടെ പ്രധാന ആകര്‍ഷണം. പരമ്പരാഗത മെട്രോ സംവിധാനങ്ങളേക്കാള്‍ വേഗത വളരെ കുറവുമായിരിക്കും ഈ ട്രെയിനുകള്‍ക്ക്.

വേഗത വളരെ കുറവാണ്

ലൈറ്റ് മെട്രോ ട്രെയിനുകളുടെ പരമാവധി വേഗത മണിക്കൂറില്‍ 80 മുതല്‍ 100 കിലോമീറ്റര്‍ വരെയാണ്. എന്നാല്‍ സ്റ്റേഷനുകള്‍ക്കിടയിലുള്ള ദൂരം വളരെ കുറവാണ്. നഗര മേഖലയിലെ നിയന്ത്രണങ്ങള്‍, സ്റ്റേഷനില്‍ നിര്‍ത്തി-പുറപ്പെടല്‍ സമയം എന്നിവയെല്ലാം പരിഗണിക്കുമ്പോള്‍ മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത കുറഞ്ഞേക്കാം.

യാത്രക്കാര്‍ വളരെ കുറവ്

പരമ്പരാഗത മെട്രോകളില്‍ നിന്ന് വ്യത്യസ്തമായി ലൈറ്റ് മെട്രോയില്‍ അധിക യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. മൂന്ന് മുതല്‍ ആറ് വരെ കോച്ചുകളാണ് ഈ മെട്രോ ട്രെയിനില്‍ ഉണ്ടായിരിക്കില്ല. എന്നാല്‍ ഒരേ സമയം ഓരോ ട്രെയിനിലും ആയിരക്കണക്കിന് യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ലൈറ്റ് മെട്രോയ്ക്ക് സാധിച്ചേക്കും.

Also Read: Kochi Metro: കൊച്ചി മെട്രോയില്‍ നിന്നും റെയില്‍വേ സ്‌റ്റേഷനിലേക്ക് നേരിട്ട് കടക്കാം; സ്‌കൈവാക്ക് വരുന്നു

സാധാരണ മെട്രോയും ലൈറ്റ് മെട്രോയും തമ്മിലുള്ള വ്യത്യാസം

പരമ്പരാഗത മെട്രോ ട്രെയിനുകളില്‍ കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ സാധിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. എന്നാല്‍ ലൈറ്റ് മെട്രോകളില്‍ കുറഞ്ഞ എണ്ണം യാത്രക്കാര്‍ക്ക് മാത്രമേ ഒരേസമയം യാത്ര ചെയ്യാന്‍ സാധിക്കുകയുള്ളൂ. കൂടാതെ പരമ്പരാഗത മെട്രോകള്‍ക്ക് നിര്‍മ്മാണച്ചെലവും പ്രവര്‍ത്തനച്ചെലവും വളരെ കൂടുതലാണ്, ലൈറ്റ് മെട്രോകള്‍ താങ്ങാനാകുന്ന തുകയില്‍ സര്‍വീസ് നടത്താന്‍ സാധിക്കും. കുറഞ്ഞ ഫ്രീക്വന്‍സിയില്‍ കൂടുതല്‍ പേര്‍ക്ക് അതിവേഗ യാത്ര എന്നതാണ് സാധാരണ മെട്രോകളുടെ പ്രത്യേകത.

സര്‍ക്കാരിനെ ആകര്‍ഷിച്ചത് എന്ത്?

മെട്രോ ട്രെയിനുകള്‍ നിര്‍മിക്കാനും സര്‍വീസ് നടത്താനും പരിപാലിക്കാനുമെല്ലാം ചെലവ് വളരെ കൂടുതലാണെന്ന് പറഞ്ഞല്ലോ. കുറഞ്ഞ ചെലവും വേഗത്തിലുള്ള നിര്‍മാണവും തന്നെയാണ് ലൈറ്റ് മെട്രോയിലേക്ക് സര്‍ക്കാര്‍ എത്തിച്ചേരുന്നതിന് പ്രധാന കാരണം. വേഗതയുടെ കാര്യത്തില്‍ വലിയ വ്യത്യാസങ്ങളില്ല, അതിനാല്‍ തന്നെ സര്‍ക്കാര്‍ ഇവിടെ ട്രെയിനിന്റെ വേഗത പരിഗണിച്ചുവെന്ന് പറയാന്‍ സാധിക്കില്ല.

English Summary

Kerala’s proposed Light Metro system is designed to offer faster and more affordable urban transport. With lower construction costs, smaller trains and efficient operations, the project aims to improve connectivity while easing traffic congestion in growing cities.

Follow Us