Pala Municipality: ദിയക്ക് പകരം മായ… പാലായിൽ പുതിയ ന​ഗരസഭാ ചെയർപേഴ്ൺ, ഇടത് – കോൺ​ഗ്രസ് വിമത സഖ്യത്തിന് വിജയം

Pala Municipality Chairperson Election : പാലാ നഗരസഭയുടെ ചെയർപേഴ്സൺ ആയി മായാ രാഹുലിനെ തെരഞ്ഞെടുത്തു. എൽഡിഎഫ് കോൺഗ്രസ് വിമത സഖ്യത്തിന്റെ പിന്തുണയോടെ മത്സരിച്ച മായയുടെ വിജയം അനായാസം ആയിരുന്നു. ആകെ 26 കൗൺസിലർമാർ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ പങ്കെടുത്തു. ഇതിൽ 16 കൗൺസിലർമാരുടെ വോട്ടുകളാണ് മായക്ക് ലഭിച്ചത്.

Pala Municipality: ദിയക്ക് പകരം മായ... പാലായിൽ പുതിയ ന​ഗരസഭാ ചെയർപേഴ്ൺ, ഇടത് - കോൺ​ഗ്രസ് വിമത സഖ്യത്തിന് വിജയം

Diya Binu, Maya Rahul Pala Municipality

Updated On: 

19 Aug 2026 | 04:37 PM

കോട്ടയം : പാലാ നഗരസഭയുടെ ചെയർപേഴ്സൺ ആയി മായാ രാഹുലിനെ തെരഞ്ഞെടുത്തു. എൽഡിഎഫ് കോൺഗ്രസ് വിമത സഖ്യത്തിന്റെ പിന്തുണയോടെ മത്സരിച്ച മായയുടെ വിജയം അനായാസം ആയിരുന്നു. ആകെ 26 കൗൺസിലർമാർ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ പങ്കെടുത്തു. ഇതിൽ 16 കൗൺസിലർമാരുടെ വോട്ടുകളാണ് മായക്ക് ലഭിച്ചത്. എതിർ സ്ഥാനാർത്ഥിയായ യുഡിഎഫിലെ റിയ ചീരാംകുഴിക്ക് ആകട്ടെ ആകെ 10 വോട്ടുകളാണ് നേടാനായത്. രണ്ടാം ടൈമിലാണ് മായാ രാഹുൽ ഇത്തവണയും കൗൺസിലറായി പല നഗരസഭയിൽ എത്തിയത്. നിലവിൽ പത്തൊമ്പതാം വാർഡിനെ ആണ് മായ പ്രതിനിധീകരിക്കുന്നത്.

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ അധ്യക്ഷ എന്ന നേട്ടം കൈവരിച്ച ദിയ ബിനു പുളിക്കകണ്ടം എൽഡിഎഫ് ഉണ്ടെന്ന അവിശ്വാസ പ്രമേയത്തെ തുടർന്ന് പുറത്തായിരുന്നു. കോൺഗ്രസ് വിമതരുടെ സഹായത്തോടെയാണ് അവിശ്വാസം പാസായത്. ഇത് തുടർന്നാണ് പുതിയ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിലേക്ക് കാര്യങ്ങൾ നീങ്ങിയത്. വെറും ആറ് മാസം ആണ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ചെയർപേഴ്സൺ എന്ന പദവി വഹിക്കാൻ ദിയക്ക് ആയത്.

Also Read : മുല്ലപ്പെരിയാർ ഡാം തർക്കത്തിൽ സുപ്രീംകോടതിയിൽ സ്പെഷ്യൽ കോൺസലിനെ നിയോഗിച്ച് കേരളം

കോൺ​ഗ്രസ് പിന്തുണയോടെയാണ് ദിയ ബിനു പുളിക്കക്കണ്ടം ന​ഗരസഭാ ചെയർപേഴ്സണായി ‌കഴിഞ്ഞ ഡിസംബറിൽ തിരഞ്ഞെടുക്കപ്പെട്ടത്. ഈ കൂട്ടായ്മ ഭരണത്തിനെതിരെ വിമത കോൺഗ്രസ് അംഗങ്ങളുടെ എതിർപ്പ് ഉയർന്നതോടെയാണ് എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരാൻ തീരുമാനം എടുത്തത്. പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് പേരും, കോൺഗ്രസ്, കേരള കോൺഗ്രസ് ജോസഫ് വിഭാഗവും സ്വതന്ത്രരുമടക്കം 14 പേരുമായിരുന്നു ഭരണപക്ഷത്തുണ്ടായിരുന്നത്. ഇതിൽ വിമത കോൺഗ്രസ് അം​ഗങ്ങളാണ് സ്വതന്ത്ര കൂട്ടായ്മക്കുള്ള പിന്തുണ പിൻവലിച്ച് മറുപക്ഷത്തേക്ക് ചേക്കേറിയത്. ഇതോടെ ഭരണ വീഴുന്ന സാഹചര്യം ഉണ്ടായി.

എല്ലാവരും ഒത്തൊരുമിച്ച് മുന്നോട്ട് പോകണം, എല്ലവരുടെയും സഹകരണം ആവശ്യമാണ്, പലായുടെ പഴയ പ്രതാപം വീണ്ടുടുക്കാൻ പ്രവർത്തിക്കുമെന്നും തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച മായ രാഹുൽ പറഞ്ഞു. പുതിയ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട മായ രാ​ഹുലിന് എല്ലാവിധ ആശംസകൾ നേരുന്നതായും അവരുടെ ഭാ​ഗത്ത് 16 പേരുടെ ഭൂരിപക്ഷം ഉണ്ട്, അത് ക്ലിർ മെജോരിറ്റിയാണ് ജനങ്ങൾക്ക് വേണ്ടിയുള്ള നല്ലകാര്യങ്ങൾക്ക് ഒരുമിച്ച് നീങ്ങുമെന്നും ദിയ ബിനു പുളിക്കക്കണ്ടം തിരഞ്ഞെടുപ്പിന് ശേഷം പ്രതികരിച്ചു.

English Summary

Maya Rahul has been elected as the Chairperson of the Pala Municipality. Maya, who contested with the support of an alliance between the LDF and Congress rebels, secured an easy victory. A total of 26 councilors participated in the election; Maya received 16 votes, while her UDF rival, Riya Cheeramkuzhi, secured 10 votes.

Loading...
Unable to load recommendations.
Follow Us
മധുരക്കിഴങ്ങ് പ്രമേഹ രോ​ഗികൾ കഴിക്കാമോ? ശ്രദ്ധിക്കേണ്ടത്
ഹീറോയുടെ ഓഫ്റോഡർ എക്സ്പൾസ് 210
പാലിനേക്കാൾ കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ
ആര് പറഞ്ഞു വെജിറ്റേറിയന്മാര്‍ക്ക് പ്രോട്ടീന്‍ കിട്ടില്ലെന്ന്?
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ