AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

രണ്ടും രണ്ട് കണക്കാ! 300 രൂപയുടെ ജിയോ ​പ്രൈം OR 3599 രൂപയുടെ ജിയോ റീച്ചാർജ്; ലാഭത്തിന്റെ വഴികൾ

Jio Rs 300 Prime VS Jio Rs 3599 Annual Recharge: യഥാർഥത്തിൽ ജിയോ ​പ്രൈം സബ്സ്ക്രിപ്ഷൻ, പ്രതിമാസ റീച്ചാർജ് പ്ലാനുകൾ എന്നിവയുടെ പുറകേ പോകാതെ 3599 രൂപയുടെ വാർഷിക പ്രീപെയ്ഡ് പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്നതാണ് ലാഭം. കാരണം ​പ്രൈം സബ്സ്ക്രിപ്ഷൻ എടുത്തും എടുക്കാതെയും നിലവിലെ വിലയിൽ മറ്റ് ജിയോ പ്രീപെയ്ഡ് പ്ലാനുകൾ ഉപയോഗിക്കുന്നതിനെക്കാൾ പലമടങ്ങ് ലാഭം 3599 രൂപയുടെ ജിയോ പ്ലാനാണ്.

രണ്ടും രണ്ട് കണക്കാ! 300 രൂപയുടെ ജിയോ ​പ്രൈം OR 3599 രൂപയുടെ ജിയോ റീച്ചാർജ്; ലാഭത്തിന്റെ വഴികൾ
Jio Rs 300 Prime Vs Jio Rs 3599 Annual RechargeImage Credit source: Getty Images
Prasanth Kumar
Prasanth Kumar | Published: 19 Aug 2026 | 03:05 PM

ഇന്ത്യയിൽ ടെലിക്കോം കമ്പനികൾ റീച്ചാർജ് നിരക്കുകൾ ഉയർത്താൻ പോവുകയാണ് എന്ന് കഴിഞ്ഞ കുറച്ച് നാളുകളായി നാം കേൾക്കുന്നുണ്ട്. ഇപ്പോൾ അ‌ടുത്തിടെ എയർടെൽ തങ്ങളുടെ ഒരു പ്രധാന പ്രീപെയ്ഡ് പ്ലാൻ പിൻവലിക്കുകയും ജിയോ തങ്ങളുടെ ​പ്രൈം സബ്സ്ക്രിപ്ഷൻ തിരിച്ചുകൊണ്ടുവരികയും ചെയ്തതോടെ മൊ​ബൈൽ റീച്ചാർജ് വില വർധന സംബന്ധിച്ച ആശങ്കകൾ ആളുകൾക്കിടയിൽ വീണ്ടും വർധിച്ചിട്ടുണ്ട്.

വരാൻ പോകുന്ന നിരക്ക് വർധനയിൽ നിന്ന് കുറഞ്ഞത് ഒരു വർഷത്തേക്ക് രക്ഷപ്പെടാൻ ജിയോ വരിക്കാർക്ക് മുന്നിൽ ഇപ്പോൾ രണ്ട് വഴികളുണ്ട്. അ‌തിൽ ഒന്ന് വീണ്ടും ലഭ്യമാകുന്ന 300 രൂപയുടെ ജിയോ ​പ്രൈം സബ്സ്ക്രിപ്ഷനാണ്. രണ്ടാമത്തെ വഴി ജിയോയുടെ 3599 രൂപയുടെ വാർഷിക പ്രീപെയ്ഡ് പ്ലാനാണ്. ഇതിൽ ഏതാണ് കൂടുതൽ ലാഭം എന്ന് ചോദിച്ചാൽ സിംപിൾ ഉത്തരം 3599 രൂപയുടെ വാർഷിക പ്ലാൻ എന്നത് തന്നെയാണ്.

Also Read: എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവൂല്ലാ…! ഒരുലക്ഷം 4G ടവറുകൾ സ്ഥാപിച്ചിട്ടും ബിഎസ്എൻഎൽ ഡാറ്റ നിന്ന് കറങ്ങുന്നു

ജിയോ 300 രൂപ ​പ്രൈം സബ്സ്ക്രിപ്ഷൻ: ജിയോയുടെ റീച്ചാർജ് നിരക്കുകൾ ഭാവിയിൽ വർധിപ്പിക്കപ്പെട്ടാലും ഇപ്പോൾ ലഭ്യമാകുന്ന വിലയിൽ തന്നെ റീച്ചാർജ് പ്ലാനുകൾ ലഭ്യമാക്കും എന്നതാണ് ജിയോ ​പ്രൈം സബ്സ്ക്രിപ്ഷന്റെ പ്രധാന സവിശേഷത. ഉദാഹരണത്തിന്, പ്രൈം അംഗമായ ഉപയോക്താവ് 349 രൂപയുടെ പ്ലാൻ ഉപയോഗിച്ചാണ് സ്ഥിരം റീചാർജ് ചെയ്യുന്നുതെങ്കിൽ ഭാവിയിൽ വില കൂടിയാലും ഇതിന് 349 രൂപ തന്നെ നൽകിയാൽ മതി. ഒരു വർഷത്തേക്കാണ് 300 രൂപയുടെ ജിയോ ​പ്രൈം സബ്സ്ക്രിപ്ഷൻ ആനുകൂല്യങ്ങൾ ലഭ്യമാകുക.

പ്രതിമാസ റീച്ചാർജ് പ്ലാനുകൾ അ‌ല്ലെങ്കിൽ ഒരു വർഷത്തിൽ താഴെ വാലിഡിറ്റിയുള്ള പ്രീപെയ്ഡ് പ്ലാനുകൾ ഉപയോഗിക്കുന്ന ജിയോ വരിക്കാരെ സംബന്ധിച്ചിടത്തോളം ​പ്രൈം സബ്സ്ക്രിപ്ഷൻ ലാഭമാണ്. കാരണം നിരക്ക് കൂടിയാലും നിലവിലുള്ള തുകയിൽ റീച്ചാർജ് തുടരാം. ഭാവിയിൽ ഉയരാനിടയുള്ള നിരക്ക് കണക്കിലെടുക്കുമ്പോൾ ​പ്രൈമിനായി മുടക്കുന്ന 300 രൂപ ഒരു നഷ്ടമല്ല.

ഉദാഹരണത്തിന് 349 രൂപയുടെ പ്ലാൻ ജിയോയുടെ ഏറ്റവും മികച്ച പ്രതിമാസ പ്ലാൻ ആണ്. 15 ശതമാനം വരെ നിരക്ക് വർധന ഉണ്ടായേക്കാം എന്നാണ് റിപ്പോർട്ട്. ഇത് ശരിയാണെങ്കിൽ 349 രൂപ പ്ലാൻ വില ഏകദേശം 399 രൂപയിലേക്ക് ഉയരാനാണ് സാധ്യത. 28 ദിവസ വാലിഡിറ്റിയുള്ള ഈ പ്ലാൻ ഒരു വർഷം ഉപയോഗിക്കണമെങ്കിൽ കുറഞ്ഞത് 13 തവണ റീച്ചാർജ് ചെയ്യണം.

നിലവിലെ വിലയായ 349 രൂപ വിലയിൽ ഒരു വർഷത്തേക്ക് റീച്ചാർജിന് ഏകദേശം 4,537 രൂപ ഉപയോക്താവിന് ചെലവാകുന്നുണ്ട്. ഇനി നിരക്ക് വർധനയെ തുടർന്ന് ഈ പ്ലാൻ വില 399 രൂപയായി ഉയർന്നാൽ ഒരു വർഷത്തെ റീച്ചാർജ് ചെലവ് 5,187 രൂപയായി ഉയരും. ഇവിടെ 300 രൂപ ​പ്രൈം സബ്സ്ക്രിപ്ഷൻ ഉണ്ടെങ്കിൽ അ‌തിന്റെ ചെലവ് ഉൾപ്പെടെ 4837 രൂപയേ ചെലവ് വരൂ. ലാഭം ​പ്രൈം ഉള്ളത് തന്നെ.

വാലിഡിറ്റി കൂടുതലുള്ള പ്ലാനുകൾ തെരഞ്ഞെടുക്കും തോറും ലാഭം കൂടും. എന്നാൽ യഥാർഥത്തിൽ ജിയോ ​പ്രൈം സബ്സ്ക്രിപ്ഷൻ, പ്രതിമാസ റീച്ചാർജ് പ്ലാനുകൾ എന്നിവയുടെ പുറകേ പോകാതെ 3599 രൂപയുടെ വാർഷിക പ്രീപെയ്ഡ് പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്നതാണ് ലാഭം. കാരണം ​പ്രൈം സബ്സ്ക്രിപ്ഷൻ എടുക്കാതെ നിലവിലെ വിലയിൽ 349 രൂപ പ്ലാൻ ഉപയോഗിക്കുന്നതിനെക്കാൾ പലമടങ്ങ് ലാഭം 3599 രൂപയുടെ പ്ലാനാണ്.

നിരക്ക് വർധനയുടെ ഭാരം ഏൽക്കാതിരിക്കാൻ ജിയോ വരിക്കാർക്ക് ലഭ്യമായ ഏറ്റവും മികച്ച ഓപ്ഷൻ 3599 രൂപയുടെ റീച്ചാർജ് തന്നെയാണ്. ഒരു വർഷത്തേക്ക് ​വേണ്ട ഏറ്റവും മികച്ച ആനുകൂല്യങ്ങൾ ഈ പ്ലാനിൽ ഉൾപ്പെടുന്നുണ്ട്, പണവും വൻ തോതിൽ ലാഭിക്കാം. 365 ദിവസ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 2.5ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ്, അ‌ൺലിമിറ്റഡ് 5ജി എന്നിവയൊക്കെയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ.

English Summary

Telecom subscribers in India are worried about the price hike. Meanwhile, there are reports that Jio is bringing back the Prime subscription of Rs 300. In fact, the most profitable way to recharge is to use the annual prepaid plan of Rs 3599 without going after the Prime subscription and monthly recharge plans. Because the Jio plan of Rs 3599 offers many times the profit compared to using other Jio prepaid plans at the current price, with or without the Prime subscription.

Follow Us