AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ഗോവയിൽ നിന്നും മദ്യം വിമാനത്തിൽ കൊണ്ടുപോയാൽ പിടിവീഴും?; അറിയൂ ഈ നിയമവശങ്ങൾ!

Flying With Alcohol in India: A Complete Guide to Baggage Rules: ഇരുപത്തി നാല് ശതമാനം മുതൽ എഴുപത് ശതമാനം വരെ ആൽക്കഹോൾ അടങ്ങിയ മദ്യമാണ് വിമാനത്തിൽ കൊണ്ടുപോകുന്നതെങ്കിൽ പരമാവധി അഞ്ച് ലിറ്റർ മാത്രമേ അനുവദിക്കുകയുള്ളൂ. മദ്യം വാങ്ങിയ ഒറിജിനൽ കുപ്പിയിൽ തന്നെ അതേ മട്ടിൽ പാക്ക് ചെയ്ത് തന്നെ വേണം മദ്യം കൊണ്ടുപോകാൻ

ഗോവയിൽ നിന്നും മദ്യം വിമാനത്തിൽ കൊണ്ടുപോയാൽ പിടിവീഴും?; അറിയൂ ഈ നിയമവശങ്ങൾ!
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Sumeesh T Unneen
Sumeesh T Unneen | Updated On: 19 Aug 2026 | 03:06 PM

അവധിക്കാല യാത്രകൾ കഴിഞ്ഞ് മടങ്ങുമ്പോൾ ഗോവയിൽ നിന്നും ഇഷ്ടവൈനോ ഒക്കെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? ഇന്ത്യയിലെ ആഭ്യന്തര വിമാനങ്ങളിൽ മദ്യം കൊണ്ടുപോകാൻ യാത്രക്കാർക്ക് അനുമതിയുണ്ട്. എന്നാൽ ഇതിനായി അധികൃതർ നിർദ്ദേശിക്കുന്ന ചില കർശനമായ നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. നിയമങ്ങൾ അനുസരിച്ച് ഒരു യാത്രക്കാരന് പരമാവധി അഞ്ച് ലിറ്റർ മദ്യം വരെ വിമാനത്തിൽ കൊണ്ടുപോകാൻ സാധിക്കുന്നതാണ്. എന്നാൽന്മദ്യം വിമാനത്തിൽ കൊണ്ടുവരുന്നതിന് മുൻപ് തന്നെ നിയമങ്ങൾ കൃത്യമായി അറിഞ്ഞിരിക്കണം.

ഇരുപത്തി നാല് ശതമാനം മുതൽ എഴുപത് ശതമാനം വരെ ആൽക്കഹോൾ അടങ്ങിയ മദ്യമാണ് വിമാനത്തിൽ കൊണ്ടുപോകുന്നതെങ്കിൽ പരമാവധി അഞ്ച് ലിറ്റർ മാത്രമേ അനുവദിക്കുകയുള്ളൂ. മദ്യം വാങ്ങിയ ഒറിജിനൽ കുപ്പിയിൽ തന്നെ അതേ മട്ടിൽ പാക്ക് ചെയ്ത് തന്നെ വേണം മദ്യം കൊണ്ടുപോകാൻ. കുപ്പിയുടെ അളവ് അഞ്ച് ലിറ്ററിൽ കൂടാനും പാടില്ല. കൂടാതെ മദ്യം യാത്രക്കാർ തങ്ങളുടെ ചെക്ക്-ഇൻ ബാഗേജിൽ തന്നെ സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

മിക്ക സാഹചര്യങ്ങളിലും ആഭ്യന്തര വിമാനയാത്രകളിൽ ഹാൻഡ് ബാഗിലോ ക്യാബിൻ ബാഗേജിലോ മദ്യം കൊണ്ടുപോകാൻ അനുവദിക്കില്ല. ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നിന്ന് വാങ്ങിയതാണെങ്കിലും ഇവ ചെക്ക്-ഇൻ ബാഗേജിൽ തന്നെ സൂക്ഷിക്കേണ്ടതുണ്ട്. എന്നാൽ ചില വിമാന കമ്പനികൾ ഇക്കാര്യത്തിൽ ചെറിയ ഇളവുകൾ നൽകാറുണ്ട്. സുരക്ഷാ പരിശോധനയ്ക്ക് ശേഷം വാങ്ങുന്ന ഒരു ലിറ്റർ വരെയുള്ള മദ്യം ക്യാബിൻ ബാഗിൽ കൊണ്ടുപോകാൻ ഇൻഡിഗോ, ആകാശ എയർ തുടങ്ങിയ വിമാന കമ്പനികൾ അനുവദിക്കാറുണ്ട്.

Also Read: KSRTC Onam Tour Packages: ഓണാവധിക്ക് എന്താ പ്ലാൻ? കെഎസ്ആർടിസിയിൽ ഗോവയിലേക്കോ ഹൈദരാബാദിലേക്കോ

തുറന്നതോ പകുതി കുടിച്ചതോ ആയ മദ്യക്കുപ്പികൾ വിമാനത്തിൽ കൊണ്ടുപോകാൻ സാധിക്കില്ല. മദ്യക്കുപ്പികൾ പൊട്ടിക്കാത്തതും അവയുടെ ഒറിജിനൽ പാക്കിംഗിൽ തന്നെയുള്ളതുമായിരിക്കണം. ബാഗിലെ സ്ഥലപരിമിതി ഒഴിവാക്കാൻ പ്ലാസ്റ്റിക് കുപ്പികളിലേക്ക് മദ്യം മാറ്റാൻ പാടില്ല. ഇരുപത്തി നാല് ശതമാനത്തിൽ താഴെ ആൽക്കഹോൾ ഉള്ള ബിയർ, വൈൻ എന്നിവയ്ക്ക് അളവിൽ നിയന്ത്രണമില്ല. എന്നാൽ ബാഗേജ് പരിധിയിൽ കൂടിയാൽ അധിക ബാഗേജ് നിരക്കുകൾ നൽകേണ്ടി വരും.

എഴുപത് ശതമാനത്തിലധികം ആൽക്കഹോൾ അടങ്ങിയ മദ്യം വിമാനത്തിൽ കൊണ്ടുപോകാൻ കർശനമായ വിലക്കുണ്ട്. അതിനാൽ മദ്യം പാക്ക് ചെയ്യുന്നതിന് മുൻപായി കുപ്പിയിലെ ആൽക്കഹോളിൻ്റെ അളവ് കൃത്യമായി പരിശോധിക്കുക. ആഭ്യന്തര ടെർമിനലിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് വാങ്ങുന്ന മദ്യം ചെക്ക്-ഇൻ ബാഗേജിൽ തന്നെ വെക്കണം. അന്താരാഷ്ട്ര കണക്ടിംഗ് യാത്രക്കാർക്ക് ക്യാബിൻ ബാഗിൽ മദ്യം ഉൾപ്പടെ കൊണ്ടുപോകുന്നതിനുള്ള അനുമതിയിൽ ഒരോ വിമാനത്താവളങ്ങളിലെയും പ്രത്യേക നിയമങ്ങൾക്ക് അനുസരിച്ച് മാറ്റങ്ങൾ വന്നേക്കാം.

വിദേശത്തുനിന്ന് മദ്യം വാങ്ങി ഇന്ത്യയിലെത്തിയ ശേഷം മറ്റൊരു ആഭ്യന്തര വിമാനത്തിൽ യാത്ര ചെയ്യുകയാണെങ്കിൽ ആഭ്യന്തര വിമാനങ്ങളിലെ നിയമങ്ങൾ കൂടി ശ്രദ്ധിക്കണം. അന്താരാഷ്ട്ര ടെർമിനലിൽ നിന്ന് ആഭ്യന്തര ടെർമിനലിലേക്ക് മാറുമ്പോൾ ഈ മദ്യം നിങ്ങളുടെ ചെക്ക്-ഇൻ ബാഗേജിലേക്ക് മാറ്റേണ്ടത് നിർബന്ധമാണ്. ചില വിമാന കമ്പനികൾ ഇത്തരം യാത്രക്കാർക്ക് ലഗേജ് മാറ്റുന്നതിൽ ഇളവുകൾ നൽകാറുണ്ട്. അതിനാൽ വിമാന യാത്ര പുറപ്പെടുന്നതിന് മുൻപായി എയർലൈനുമായി ബന്ധപ്പെട്ട് നിയമവശങ്ങൾ ചോദിച്ചറിയുന്നത് നന്നായിരിക്കും.

English Summary

Passengers can carry up to five liters of alcohol (24%-70% ABV) on Indian domestic flights, like from Goa. It must remain unopened and packed in checked baggage. Beverages under 24% have no volume limit, while those above 70% are strictly banned. International transfer passengers must also follow these guidelines.

Follow Us