AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Operation Toofan : ലഹരിക്കടത്തിന് ഇടനിലക്കാരായി അധ്യാപികമാർ ! കോഴിക്കോട് രണ്ട് പേർ അറസ്റ്റിൽ

Kerala Teacher Arrested In MDMA Case : ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വ്യാപക പരിശോധനയും നടപടികളുമാണ് പുരോഗമിച്ചു വരുന്നത്. സംസ്ഥാനത്ത് അധ്യാപികമാരെ ഇടനിലക്കാരാക്കിയും ലഹരിക്കടത്ത് പ്രവർത്തനങ്ങൾ നടക്കുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് ഇതിലൂടെ കഴിഞ്ഞദിവസം പുറത്ത് വന്നത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ഒരു അധ്യാപിക കൂടി അറസ്റ്റിലായിരിക്കുകയാണ് ഇപ്പോൾ.

Operation Toofan : ലഹരിക്കടത്തിന് ഇടനിലക്കാരായി അധ്യാപികമാർ ! കോഴിക്കോട് രണ്ട് പേർ അറസ്റ്റിൽ
Mdma ArrestImage Credit source: Getty Images
Amal KV
Amal KV | Published: 26 Jul 2026 | 09:19 AM

കോഴിക്കോട് : ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വ്യാപക പരിശോധനയും നടപടികളുമാണ് പുരോഗമിച്ചു വരുന്നത്. സംസ്ഥാനത്ത് അധ്യാപികമാരെ ഇടനിലക്കാരാക്കിയും ലഹരിക്കടത്ത് പ്രവർത്തനങ്ങൾ നടക്കുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് ഇതിലൂടെ കഴിഞ്ഞദിവസം പുറത്ത് വന്നത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ഒരു അധ്യാപിക കൂടി അറസ്റ്റിലായിരിക്കുകയാണ് ഇപ്പോൾ. പേരാമ്പ്ര ബി.ആർ.സിയിലെ അധ്യാപികയും കൂരാച്ചുണ്ട് ചെറുകാട് സ്വദേശിയുമായ കാവ്യയാണ് പിടിയിലായത്. മയക്ക് മരുന്ന് വാങ്ങുന്നവർ കാവ്യയുടെ അക്കൗണ്ടിലേക്ക് പണം അയച്ചുവെന്ന് പോലീസ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

എംഡിഎംഎ പണമിടപാട് കേസുകളിലെ പ്രധാന കണ്ണിയാണ് വടകര എസ്. പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഇടപാടുകാരുമായി നേരിട്ട് കാണാതെ ബാങ്ക് അക്കൗണ്ട് വഴി ലക്ഷങ്ങളുടെ ഇടപാട് നടത്തിയിരുന്ന കീർത്തന എന്ന അധ്യാപികയെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് നടന്ന കൂടുതൽ അന്വേഷണത്തിലാണ് പ്രധാന കണ്ണികളിൽ ഒരാളായ കാവ്യയെ ശനിയാഴ്ച പോലീസ് പിടികൂടിയത്. കാവ്യയും കീർത്തനയും ഒരുമിച്ച് ജോലി ചെയ്യുന്നവരാണ്. കോഴിക്കോട് ബിആർസിയുടെ കീഴിൽ തൽക്കാലിക കായിക അധ്യാപകരായാണ് ഇരുവരും ജോലി ചെയ്തു വരുന്നത് എന്നാണ് വിവരം.

Also Read :  161 ഡി.വൈ.എസ്.പിമാർക്ക് കൂട്ട സ്ഥലം മാറ്റം, പോലീസിൽ വൻ അഴിച്ചുപണി

വളരെ ആസൂത്രിതമായ രീതിയിലാണ് ഇവർ ഇടപാടുകൾ നടത്തിയിരുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ലഹരി മരുന്ന് ആവശ്യമുള്ളവർ ബാങ്ക് അക്കൗണ്ട് വഴി പണം അയക്കുകയും, പണം ലഭിച്ച ശേഷം ലൊക്കേഷൻ നൽകി മറ്റൊരു ആളുടെ കൈവശം ലഹരി എത്തിക്കുകയും ആണ് ചെയ്തിരുന്നത്. കുറച്ചു ദിവസം മുമ്പ് അവിക്കൽ സ്വദേശിയായ സഫുവാൻ എന്ന യുവാവിനെ രണ്ട് ഗ്രാം എംഡിഎംഎയുമായി പോലീസ് ഡാൻസാഫ് സംഘം പിടികൂടിയിരുന്നു. ഇയാളുടെ ഫോൺ രേഖകളും പണമിടപാടുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കീർത്തനയിലേക്ക് അന്വേഷണം എത്തിയത്. കീർത്തന പിടിയിൽ ആയ ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് കേസിൽ കാവ്യക്കും ബന്ധം ഉണ്ടെന്ന വിവരം പുറത്തുവരുന്നത്. സംസ്ഥാനത്ത് നിന്ന് ലഹരി മാഫിയയെ തുടച്ചു നീക്കുന്നതിനായി ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ മറ്റു ബന്ധപ്പെട്ട വകുപ്പുകളെ കൂടി സഹകരിപ്പിച്ച് നടത്തിവരുന്ന വിപുലമായ പദ്ധതിയാണ് ഓപ്പറേഷൻ തൂഫാൻ. തൂഫാനുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ വ്യാപകമായ പരിശോധനയും നടപടികളുമാണ് നടന്നുവരുന്നത്.

English Summary

Widespread inspections and enforcement actions are currently underway across the state as part of ‘Operation Toofan’. Shocking information emerged recently revealing that drug trafficking activities in the state are being carried out using female teachers as intermediaries. Another teacher has now been arrested in connection with a drug-related case.

Follow Us