ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധം; യുവാവിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് പത്തനംതിട്ട കുടുംബ കോടതി

Wife ordered to pay ₹15 lakh to husband for infidelity: ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹ ശേഷവും ഭാര്യ നേരത്തെ ഉണ്ടായിരുന്ന ബന്ധം തുടർന്നു എന്ന് യുവാവ് കോടതിയിൽ ആരോപിച്ചിരുന്നു, യുവതി വിവാഹത്തിന് മുൻപ് ഗർഭഛിദ്രം നടത്തിയിരുന്നു എന്നും, വിവാഹ ശേഷവും ഗർഭഛിദ്രം നടത്തിയതായി ബോധ്യപ്പെട്ടു എന്നും യുവാവ് പരാതിയിൽ വ്യക്തമാക്കിയിരുന്നു

ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധം; യുവാവിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് പത്തനംതിട്ട കുടുംബ കോടതി

പ്രതീകാത്മക ചിത്രം

Published: 

17 Jun 2026 | 11:33 AM

കൊച്ചി: ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് എറണാകുളം മരട് സ്വദേശി നൽകിയ പരാതിയിൽ യുവാവിന് അനുകൂലമായി വിധി പറഞ്ഞ് പത്തനംതിട്ട കുടുംബ കോടതി. മുൻ ഭാര്യയുടെ ബന്ധുക്കളും സുഹൃത്തും 15 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണം എന്നാണ് കോടതി വിധി. ഭാര്യയ്ക്ക് മറ്റൊരാളൂമായുള്ള ബന്ധം തൻ്റെ വ്യക്തി ജീവിതം തകർത്തു എന്നും കുടുംബത്തിൻ്റെ അന്തസ്സിന് കളങ്കം വന്നു എന്നും കാട്ടിയാണ് യുവാവ് കോടതിയെ സമീപിച്ചത്. ആരോപണങ്ങൾ ശരിയാണെന്ന് കോടതി കണ്ടെത്തിയതോടെയാണ് നിർണ്ണായക വിധി ഉണ്ടായത്.

ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹ ശേഷവും ഭാര്യ നേരത്തെ ഉണ്ടായിരുന്ന ബന്ധം തുടർന്നു എന്ന് യുവാവ് കോടതിയിൽ ആരോപിച്ചിരുന്നു, യുവതി വിവാഹത്തിന് മുൻപ് ഗർഭഛിദ്രം നടത്തിയിരുന്നു എന്നും, വിവാഹ ശേഷവും ഗർഭഛിദ്രം നടത്തിയതായി ബോധ്യപ്പെട്ടു എന്നും യുവാവ് പരാതിയിൽ വ്യക്തമാക്കിയിരുന്നു. വിവാഹ സമയം വരൻ ൻൽകിയ 32 ഗ്രാം സ്വർണമോ അല്ലെങ്കിൽ നിലവിലെ വിപണി മൂല്യമോ ആറ് ശതമാനം പലിശ സഹിത ഭാര്യ തിരികെ നൽകണമെന്ന് ജഡ്ജി ഡോണി തോമസ് വർഗ്ഗീസ് വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. 2018-ലാണ് ഇദ്ദേഹം ഹർജിയുമായി കോടതിയെ സമിപിച്ചത്.

Also Read: Thiruvananthapuram News: പ്രണയം നിരസിച്ചതിന് 16കാരിയെ കുത്തികൊലപ്പെടുത്താൻ ശ്രമം; കഴുത്തിന് ​ഗുരുതര പരിക്ക്

കുടുംബത്തിൻ്റെ അന്തസ്സിനേറ്റ കളങ്കം, വഞ്ചന, മാനസിക പീഡനം, എന്നിവ പരിഗണിച്ചാണ് 15 ലക്ഷം രൂപ യുവാവിന് നഷ്ടപ്രിഹാരം നൽകാൻ കോടതി വിധിച്ചത്. ഹർജി നൽകിയ കാലയളവ് മുതൽ ആറ് ശതമാനം പലിശയും നൽകണം. യുവതിയുടെ അമ്മ, സഹോദരൻ, സുഹൃത്ത് എന്നിവർക്കും ഈ നഷ്ടപരിഹര തുകയിൽ ബാധ്യതയുണ്ട് എന്ന് കോടതി വിധിയിൽ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. ഹർജിക്കാരൻ്റെ വിവാഹ ജീവിതം തകർക്കുന്നതിൽ ഇവർക്ക് കൃത്യമായ പങ്കുണ്ട് എന്ന് കോടതി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വിവാഹ ബന്ധങ്ങൾ തർക്കുന്ന മൂന്നാം കക്ഷിക്കെതിരെ കോടതിയെ സമീപിക്കാം എന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ നിർണ്ണായക നടപടി. ഹർജ്ജിക്കാരന് വേണ്ടി അഭിഭാഷകരായ ലിസി ടി സ്കറിയ, സന്തോഷ് ജോസ് പ്രസാദ് എന്നിവരാണ് കോടതിയിൽ ഹാജരായത്.

English Summary

The Pathanamthitta Family Court ordered a woman’s relatives and friend to pay ₹15 lakh compensation to her ex-husband for shattering his life through fraud, mental harassment, and an ongoing extramarital affair. The court also ordered the return of 32 grams of wedding gold or its market value with interest.

Follow Us
Related Stories
Sabarimala Milma Ghee Scam: ശബരിമലയിൽ മിൽമയുടെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായിട്ടില്ല, നെയ്യിന് ഗുണനിലവാരമില്ലെന്ന് ദേവസ്വം ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ല; ചെയർമാൻ
അ‌തിതീവ്ര മഴ മുന്നറിയിപ്പ് വന്നത് രാത്രി, പരിശോധിക്കാൻ മറ്റ് സംവിധാനങ്ങൾ ഇല്ലായിരുന്നു: വിശദീകരിച്ച് സർക്കാർ
‘ഭക്ഷണം കഴിക്കാൻ പാടില്ലെന്ന് ഇപ്പോഴാണ് മനസ്സിലായത്’; വിരുന്ന്, ഹെലികോപ്റ്റർ വിവാദങ്ങളിൽ മുഖ്യമന്ത്രി
Kerala Rain Alert: വീണ്ടും ചക്രവാതച്ചുഴി! 12 ജില്ലകൾക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; വരുന്ന അഞ്ചുദിവസവും ശക്തമായ കാറ്റും മഴയും
മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം, ക്യാമ്പിലുള്ളവർക്ക് 3,800 രൂപ, വീട് നഷ്ടമായവർക്ക് 12 ലക്ഷം: മുഖ്യമന്ത്രി
Kerala Lottery Result Today: തോരാമഴയിലും ഭാഗ്യം തേടിയെത്താം; ഭാഗ്യതാര ലോട്ടറി ഫലം!
ഇക്കൂട്ടർ അബദ്ധത്തിൽ പോലും കാപ്പി കുടിക്കരുത്!
ഫ്രീഡം സെയിലിൽ വാങ്ങാൻ 10 മോട്ടറോള ഫോണുകൾ
അമ്പട ഹെൽത്തിക്കുട്ടാ! വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന പീനട്ട് ബട്ടർ റെസിപ്പി
തലമുടിയുടെ അറ്റം പിളരുന്നത് തടയാൻ ചെയ്യേണ്ടവ
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ