AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Mala Parvathy : ആ ഓഡിയോ ക്ലിപ്പുകൾ നടി ആക്രമണ കേസിലേതല്ല, വിവാദത്തിൽ വ്യക്തത വരുത്തി മാലാ പാർവ്വതി

Mala Parvathy Against Sanal Kumar Sasidharan : നടിയെ ആക്രമിച്ച സംഭവത്തിലെ ശബ്ദരേഖ എന്ന രീതിയിൽ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ചില പ്രാചാരണം നടന്നിരുന്നു. ഇതിനെതിരെ വീണ്ടും മാലാ പാർവ്വതി രം​ഗത്തെത്തി. അത് തെറ്റായ വാർത്തയാണ്. തന്നെ പ്രണയാഭ്യർത്ഥന നടത്തി ശല്യം ചെയ്യരുത് എന്ന് മഞ്ജു വാര്യരും സഹോദരനും, പറഞ്ഞ ഫോൺ സന്ദേശം കോടതിയിൽ ഏൽപ്പിച്ചിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ, അത് പുറത്ത് വിടണമെന്നാണ് താൻ...

Mala Parvathy : ആ ഓഡിയോ ക്ലിപ്പുകൾ നടി ആക്രമണ കേസിലേതല്ല, വിവാദത്തിൽ വ്യക്തത വരുത്തി മാലാ പാർവ്വതി
Mala Parvathy, Manju WarrierImage Credit source: Facebook / Manju Warrier, Mala Parvathy
Amal KV
Amal KV | Published: 18 Sep 2026 | 05:30 PM

കഴിഞ്ഞദിവസമാണ് സനൽ കുമാർ ശശിധര‌ൻ മഞ്ജുവാര്യർക്കെതിരെ നടത്തുന്ന നിരാഹാര സമരത്തിൽ പ്രതികരണവുമായി മലപാർവ്വതി രംഗത്തെത്തിയിരുന്നത്. സനൽകുമാറിന്റെ നടപടിക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ആയിരുന്നു മാല പാർവതി ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉന്നയിച്ചത്. ഈ വിഷയത്തിൽ മഞ്ജു വാര്യരോട് താൻ പലതവണ സംസാരിച്ചു എന്ന് വെളിപ്പെടുത്തിയ മാല പാർവതി മറ്റു ചില കാര്യങ്ങളും സൂചിപ്പിച്ചിരുന്നു. മഞ്ജു വാര്യരോട് അതിരുകടന്ന രീതിയിൽ പ്രണയാഭ്യർത്ഥന നടത്തുന്ന സംഭാഷണങ്ങൾ മഞ്ജുവിന്റെ കൈവശം ഉണ്ട് എന്നും ഇത് പുറത്ത് വിടണമെന്നും മാലാ പാർവ്വതി ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഇതിനെ നടിയെ ആക്രമിച്ച സംഭവത്തിലെ ശബ്ദരേഖ എന്ന രീതിയിൽ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ചില പ്രാചാരണം നടന്നിരുന്നു. ഇതിനെതിരെ വീണ്ടും മാലാ പാർവ്വതി രം​ഗത്തെത്തി. അത് തെറ്റായ വാർത്തയാണ്. തന്നെ പ്രണയാഭ്യർത്ഥന നടത്തി ശല്യം ചെയ്യരുത് എന്ന് മഞ്ജു വാര്യരും സഹോദരനും, പറഞ്ഞ ഫോൺ സന്ദേശം കോടതിയിൽ ഏൽപ്പിച്ചിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ, അത് പുറത്ത് വിടണമെന്നാണ് താൻ അഭ്യർത്ഥിച്ചത്. സനൽ കുമാർ ശശിധരൻ്റെ സമരത്തിന്, മഞ്ജുവിൻ്റെ മൗന അനുവാദമുണ്ടെന്നുള്ള വാദം പൊളിയാൻ അത് ഉപകരിക്കും എന്ന് കരുതിയാണ് താൻ അങ്ങനെ ചെയ്തത്.

Also Read : സഹിക്കാനാവാത്ത അതിരുകടന്ന പ്രണയാഭ്യർത്ഥന, മഞ്ജു ആ സംഭാഷണം പുറത്ത് വിടണമെന്ന് മാലാ പാർവ്വതി

ഞാൻ എഴുതിയ കുറിപ്പിന് ആക്രമിക്കപ്പെട്ട കേസുമായി യാതൊരു ബന്ധവുമില്ല. തന്നെ കുറിച്ച് തെറ്റായ വാർത്ത സനൽ കുമാർ ശശിധരൻ പ്രചരിപ്പിക്കുന്നുണ്ട്. അത് ചെയ്യരുത് എന്ന് നല്ല ഭാഷയിൽ പറയുകയാണെന്നും മാലാ പാർവ്വതി തന്റെ പുതിയ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

Follow Us