Pathanamthitta Floods : ദുരന്തങ്ങൾ നേരിടാൻ സ്ഥിരം സംവിധാനം, ക്യാമ്പുകളിൽ എല്ലാ സൗകര്യങ്ങളും- മുഖ്യമന്ത്രി പത്തനംതിട്ടയിൽ

VD Satheesan Visits Pathanamthitta : കനത്ത മഴയെ തുടർന്ന് പ്രളയ സമാനമായ സാഹചര്യം നേടുന്ന പത്തനംതിട്ട ജില്ലയിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് മുഖ്യമന്ത്രി വി. ഡി സതീശൻ. ജില്ലയിലെ സാഹചര്യം വിലയിരുത്തുന്നതിന് ബന്ധപ്പെട്ട ജനപ്രതിനികളെയും ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചുകൊണ്ട് ചേർന്ന അവലോകന യോഗത്തിലും അദ്ദേഹം പങ്കെടുത്തു. തുടർന്ന് മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി സംസ്ഥാനത്തെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി ഒരു സ്ഥിരം സംവിധാനം കൊണ്ടുവരുമെന്ന് പ്രതികരിച്ചു

Pathanamthitta Floods : ദുരന്തങ്ങൾ നേരിടാൻ സ്ഥിരം സംവിധാനം, ക്യാമ്പുകളിൽ  എല്ലാ സൗകര്യങ്ങളും- മുഖ്യമന്ത്രി പത്തനംതിട്ടയിൽ

VD Satheesan

Updated On: 

04 Aug 2026 | 02:28 PM

തിരുവല്ല : കനത്ത മഴയെ തുടർന്ന് പ്രളയ സമാനമായ സാഹചര്യം നേടുന്ന പത്തനംതിട്ട ജില്ലയിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് മുഖ്യമന്ത്രി വി. ഡി സതീശൻ. ജില്ലയിലെ സാഹചര്യം വിലയിരുത്തുന്നതിന് ബന്ധപ്പെട്ട ജനപ്രതിനികളെയും ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചുകൊണ്ട് ചേർന്ന അവലോകന യോഗത്തിലും അദ്ദേഹം പങ്കെടുത്തു. തുടർന്ന് മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി സംസ്ഥാനത്തെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി ഒരു സ്ഥിരം സംവിധാനം കൊണ്ടുവരുമെന്ന് പ്രതികരിച്ചു.

പത്തനംതിട്ടയിൽ നിലവിൽ 130 ന് മുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആണ് പ്രവർത്തിക്കുന്നത്. ക്യാമ്പുകളിൽ എല്ലാം ആവശ്യത്തിന് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഏതെങ്കിലും വിധത്തിലുള്ള പരാതികൾ ഉയർന്നാൽ മിനിറ്റുകൾക്കുള്ളിൽ അത് പരിഹരിക്കും. ഒരു ക്യാമ്പിൽ 150 ന് മുകളിൽ ആളുകൾ ആയാൽ പുതിയ ക്യാമ്പ് തുറക്കുന്നതിനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ ക്യാമ്പുകൾ കേന്ദ്രീകരിച്ച് മെഡിക്കൽ പരിശോധന ഉൾപ്പെടെയുള്ള കാര്യങ്ങൾ നടന്നു വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്ര വലിയ പ്രശ്നമുണ്ടായിട്ടും മുഖ്യമന്ത്രി പത്തനംതിട്ട സന്ദർശിച്ചല്ല എന്ന ആക്ഷേപം പ്രതിപക്ഷം ശക്തമാക്കുന്ന സാഹചര്യത്തിൽ കൂടിയാണ് വിഡി സതീശൻ ദുരന്തബാധിത മേഖലകൾ സന്ദർശിച്ചത്.

ഇന്ത്യക്ക് തന്നെ മാതൃകയാവുന്ന രീതിയിൽ ആയിരിക്കും ദുരന്ത സാഹചര്യങ്ങൾ നേരിടുന്നതിനുള്ള പ്രത്യേക സംവിധാനം ഒരുക്കുക. അതിൽ പത്തനംതിട്ട ജില്ലയ്ക്ക് ആയിരിക്കും ആദ്യ പ്രാധാന്യം കൊടുക്കുക എന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ സാഹചര്യങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി 2 ഹെലികോപ്റ്ററുകൾ ക്രമീകരിച്ചിട്ടുണ്ടെന്നും ഏതെങ്കിലും സ്ഥലത്ത് ആവശ്യസാമഗ്രികൾ ഇല്ലായെങ്കിൽ ഏരിയൽ സപ്ലൈ സാധ്യമാക്കും എന്നും മുഖ്യമന്ത്രി അറിയിച്ചു.

Also Read : സ്ത്രീകള്‍ക്ക് ബസ്സില്‍ പോകാന്‍ പണമില്ല, പക്ഷെ കുട്ടികള്‍ പഠിക്കുന്നത് സ്വകാര്യ സ്‌കൂളില്‍; പരിഹസിച്ച് സിപി ജോണ്‍

നദികളിൽ മണ്ണും മണലും മറ്റ് അവശിഷ്ടങ്ങളും എല്ലാം വന്ന് അടിഞ്ഞ് കിടക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ മഴക്കാലം കൂടി കഴിയുമ്പോൾ അതിന്റെ അളവ് കൂടും. മഴ മാറിയാൽ അടുത്ത പ്രളയത്തിന് കാത്തുനിൽക്കാതെ അടിയന്തരമായി അവ നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കും. 2018 ലെ പ്രളയം കഴിഞ്ഞ് ഏകദേശം എട്ടു വർഷത്തോളമായി നദികളിൽ നിന്ന് ഇത്തരം വസ്തുക്കൾ നീക്കാതെ കെട്ടിക്കിടക്കുകയാണ്.

താൻ പത്തനംതിട്ട സന്ദർശിക്കാൻ വൈകിയെന്ന സിപിഎമ്മിന്റെ ആക്ഷേപത്തോടും മുഖ്യമന്ത്രി പ്രതികരിച്ചു. സംഭവമുണ്ടായി മണിക്കൂറുകൾക്കകം ഒരു മന്ത്രി ജില്ലയിൽ എത്തി. സ്ഥലം സന്ദർശിക്കുന്നതിനു പകരം ആദ്യം സംവിധാനങ്ങൾ ഉണ്ടാക്കുകയല്ലേ വേണ്ടത്. അത്തരത്തിലുള്ള ഏകോപനം എല്ലാ ജില്ലകളിലും നടത്തി. എല്ലാ എംഎൽഎമാരെയും ജില്ലാ കളക്ടർമാരെയും താൻ ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary

V.D. Satheesan visited various areas in Pathanamthitta district that are facing flood-like conditions following heavy rains. He also attended a review meeting involving elected representatives and officials to assess the situation in the district. Later, while speaking to the media, the Chief Minister stated that a permanent mechanism would be established for disaster management operations in the state.

Follow Us
ചിയയും ചണവും ഒന്നുമല്ല; മുടി വളരാനും ശരീരഭാരം കുറയ്ക്കാനും ഈ കുഞ്ഞൻ വിത്ത് മതി
മഴയത്ത് ടെറസ് ലീക്ക് ആവുന്നുണ്ടോ? പരിഹാരമിതാ
ഇക്കൂട്ടർ അബദ്ധത്തിൽ പോലും കാപ്പി കുടിക്കരുത്!
ഫ്രീഡം സെയിലിൽ വാങ്ങാൻ 10 മോട്ടറോള ഫോണുകൾ
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ