AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

CP John: സ്ത്രീകള്‍ക്ക് ബസ്സില്‍ പോകാന്‍ പണമില്ല, പക്ഷെ കുട്ടികള്‍ പഠിക്കുന്നത് സ്വകാര്യ സ്‌കൂളില്‍; പരിഹസിച്ച് സിപി ജോണ്‍

Minister CP John Faces Criticism Over Remarks on Priyadarshini Bus Women and Private Schools: പൊതുജനാരോഗ്യം, പൊതുഗതാഗതം, പൊതുവിദ്യാഭ്യാസം, കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം എല്ലാം തന്നെ അതിശയിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രിയദര്‍ശിനി വന്നാല്‍ സ്ത്രീകള്‍ തിക്കയും തിരക്കിയും പോകുന്നത്, കുടുംബിനികളുടെ കയ്യില്‍ പണമില്ലെന്ന യാഥാര്‍ഥ്യമാണ് തങ്ങളെ പഠിപ്പിക്കുന്നതെന്നും മന്ത്രി.

CP John: സ്ത്രീകള്‍ക്ക് ബസ്സില്‍ പോകാന്‍ പണമില്ല, പക്ഷെ കുട്ടികള്‍ പഠിക്കുന്നത് സ്വകാര്യ സ്‌കൂളില്‍; പരിഹസിച്ച് സിപി ജോണ്‍
സിപി ജോണ്‍ Image Credit source: PTI/Social Media
Shiji M K
Shiji M K | Published: 04 Aug 2026 | 12:55 PM

പാലക്കാട്: പ്രിയദര്‍ശിനി ബസ്സില്‍ യാത്ര ചെയ്യുന്ന സ്ത്രീകളെ പരിഹസിച്ച് ഗതാഗതമന്ത്രി സിപി ജോണ്‍. പണമില്ലാത്ത സ്ത്രീകള്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ്സില്‍ കയറാന്‍ തിരക്കുകൂട്ടുന്നുവെന്നും എന്നാല്‍ അവര്‍ മക്കളെ പഠിപ്പിക്കുന്നത് സ്വകാര്യ സ്‌കൂളുകളില്‍ അയച്ചാണെന്നും സിപി ജോണ്‍ കുറ്റപ്പെടുത്തി. അസുഖം വന്നാല്‍ സ്വകാര്യ ആശുപത്രികളില്‍ പോകാതെ സര്‍ക്കാര്‍ ആശുപത്രി വരാന്തയില്‍ കിടക്കാന്‍ ഈ സ്ത്രീകളെത്തുമെന്ന വിവാദ പരാമര്‍ശവും സിപി ജോണ്‍ നടത്തി. കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഭിനയം ചെറിയ കാര്യമല്ല, പാവപ്പെട്ടവനായി പണക്കാരന്‍ അഭിനയിക്കുന്നു, അല്ലെങ്കില്‍ പാവപ്പെട്ടവന്‍ പണക്കാരനായി അഭിനയിക്കുന്നു. തനിക്ക് മനസിലാകാത്ത പെരുമാറ്റം ബസ്സിന് കാശില്ലാത്ത സ്ത്രീകള്‍ സ്വകാര്യ സ്‌കൂളുകളിലേക്ക് കുട്ടികളെ വിടുന്നതിലാണ്. ബസ്സില്‍ പോകാന്‍ പണമില്ലാത്ത സ്ത്രീ സ്വകാര്യ സ്‌കൂളിലേക്ക് കുട്ടികളെ പറഞ്ഞയക്കുകയാണ്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇപ്പോഴും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. ഫീസ് കൊടുക്കേണ്ടാത്ത സ്വകാര്യ സ്‌കൂളുകളില്‍ പോലും ഈ കുട്ടികളെ വിടാതെയാണ് പണം കൊടുക്കേണ്ട സ്വകാര്യ സ്‌കൂളുകളിലേക്ക് വിടുന്നത്. ആശുപത്രി ആവശ്യം വരുമ്പോള്‍ ഇതേ സ്ത്രീ അച്ഛനെയും ഭര്‍ത്താവിനെയും കൊണ്ട് സര്‍ക്കാര്‍ ആശുപത്രി വരാന്തയില്‍ കിടക്കുകയാണ്, സിപി ജോണ്‍ പറഞ്ഞു.

പൊതുജനാരോഗ്യം, പൊതുഗതാഗതം, പൊതുവിദ്യാഭ്യാസം, കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം എല്ലാം തന്നെ അതിശയിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രിയദര്‍ശിനി വന്നാല്‍ സ്ത്രീകള്‍ തിക്കയും തിരക്കിയും പോകുന്നത്, കുടുംബിനികളുടെ കയ്യില്‍ പണമില്ലെന്ന യാഥാര്‍ഥ്യമാണ് തങ്ങളെ പഠിപ്പിക്കുന്നതെന്നും മന്ത്രി.

പ്രിയദര്‍ശിനി ബസ് വിജയിക്കാന്‍ കാരണമായിരിക്കുന്നത് കേരളത്തിലെ ദാരിദ്ര്യമാണ്, സ്ത്രീകളുടെ കയ്യില്‍ പണമില്ലാത്തത് കൊണ്ടാണ് പലരും പ്രിയദര്‍ശിനി ബസ്സുകളെ ആശ്രയിക്കുന്നതെന്നും സിപി ജോണ്‍ അഭിപ്രായപ്പെട്ടു.

Also Read: എ.ഐ ക്യാമറകൾ ഉപയോ​ഗിച്ച് വിജിലൻസ് നീക്കം ചോർത്തി? എം.വി.ഡി ഓഫീസുകളിൽ പരിശോധന

പരാമര്‍ശം വളച്ചൊടിച്ചെന്ന് മന്ത്രി

പ്രസ്താവന വിവാദമായതോടെ തന്റെ വാക്കുകള്‍ വളച്ചൊടിച്ചു എന്നാണ് മന്ത്രിയുടെ പ്രതികരണം. താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുകയാണെന്നും വര്‍ക്കിങ് ക്ലാസിന്റെ ആഗ്രഹങ്ങള്‍ മനസിലാക്കുന്നതില്‍ താനടക്കമുള്ള രാഷ്ട്രീയ നേതൃത്വം പരാജയപ്പെട്ടുവെന്ന് സ്വയം മനസിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സൗജന്യയാത്ര സ്ത്രീകളുടെ അവകാശമാണ്, അത് അവര്‍ക്ക് നല്‍കുകയാണ് തങ്ങള്‍ ചെയ്തത്. സ്വകാര്യ ആശുപത്രിയില്‍ പോയി ചികിത്സ തേടാന്‍ പണമില്ലാത്തത് കൊണ്ട് അവര്‍ സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നത്. കുട്ടികള്‍ക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യം ഉണ്ടാകണമെന്ന ആഗ്രഹം അവര്‍ക്കെല്ലാമുണ്ട്. അതിനാലാണ് പണമുണ്ടാക്കി അവരെ സ്വകാര്യ സ്‌കൂളുകളിലേക്ക് വിടുന്നത്, ഇതാണ് താന്‍ പറയാന്‍ ഉദ്ദേശിച്ചതെന്നും മന്ത്രി.

English Summary

Minister CP John’s remarks about women travelling on Priyadarshini buses and sending their children to private schools have drawn attention. The comments have sparked criticism and discussion over his statement. The remarks have also triggered a political controversy in Kerala.

Follow Us