ആദ്യ ഭാര്യയുമായുള്ള അടുപ്പം തുടർന്നു; കാമുകൻ്റെ സഹായത്തോടെ ഭർത്തവിനെ കൊലപ്പെടുത്തി യുവതി
Woman Murders Husband with Lover's Help Over Disputes Regarding First Wife: സൂഫിയ ബാനു എന്ന യുവതിയാണ് കേസിലെ മുഖ്യ പ്രതി. കൊല്ലപ്പെട്ട രാംകിഷോർ വാൽമീകിയുമായി നാല് വർഷമായി അടുപ്പത്തിലായിരുന്ന ഇവർ രണ്ട് വർഷം മുൻപാണ് വിവാഹിതരായതെന്ന് ലഖ്‌നൗ സൗത്ത് ഡി.സി.പി മുഹമ്മദ് മുഷ്താഖ് പറഞ്ഞു. മുന്ന എന്നയാളുമായി സൂഫിയയ്ക്ക് രഹസ്യബന്ധമുണ്ടായിരുന്നു. ഈ വിവരം രാംകിഷോർ അറിഞ്ഞതോടെ ദമ്പതികൾക്കിടയിൽ സ്ഥിരമായി തർക്കങ്ങളുണ്ടായി
ആദ്യ ഭാര്യയുമായുള്ള ബന്ധത്തെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ കമുകൻ്റെയും സുഹൃത്തിൻ്റെയും സഹായത്തോടെ യുവതി ഭർത്താവിനെ അതി ദാരുണമായി കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനും മൃതദേഹം ഉപേക്ഷിക്കാനും സഹായിച്ച യുവതിയുറ്റെ പ്രായപൂർത്തിയാകാത്ത മകനെ ഉൾപ്പറ്റെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്തെ ഒരു കനാലിന് സമീപമുള്ള പാലത്തിനടിയിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ ഭർത്താവിൻ്റെ മൃതദേഹം കണ്ടെത്തി രണ്ട് ദിവസത്തിന് ശേഷമാണ് സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പിടിയിലായത്.
സൂഫിയ ബാനു എന്ന യുവതിയാണ് കേസിലെ മുഖ്യ പ്രതി. കൊല്ലപ്പെട്ട രാംകിഷോർ വാൽമീകിയുമായി നാല് വർഷമായി അടുപ്പത്തിലായിരുന്ന ഇവർ രണ്ട് വർഷം മുൻപാണ് വിവാഹിതരായതെന്ന് ലഖ്‌നൗ സൗത്ത് ഡി.സി.പി മുഹമ്മദ് മുഷ്താഖ് പറഞ്ഞു. മുന്ന എന്നയാളുമായി സൂഫിയയ്ക്ക് രഹസ്യബന്ധമുണ്ടായിരുന്നു. ഈ വിവരം രാംകിഷോർ അറിഞ്ഞതോടെ ദമ്പതികൾക്കിടയിൽ സ്ഥിരമായി തർക്കങ്ങളുണ്ടായി. ഇതിന് പുറമെ രാംകിഷോർ തൻ്റെ ആദ്യ ഭാര്യയായ കവിത ദേവിയെ അടുത്തിടെയായി സന്ദർശിക്കാൻ തുടങ്ങിയിരുന്നു. അവർക്ക് സാമ്പത്തിക സഹായവും നൽകിയിരുന്നു. സൂഫിയ ഇതിനെ ശക്തമായി എതിർത്തിരുന്നു. ഈ പ്രശ്നങ്ങളാണ് പിന്നീട് കൊലപാതകത്തിലേക്ക് കൊലപാതകത്തിലേക്ക് നയിച്ചത്.
കാമുകനായ മുന്ന, ഇയാളുടെ സുഹൃത്ത് മുഹമ്മദ് ഇക്ബാൽ എന്നിവരുമായി ചേർന്ന് രാംകിഷോറിനെ കൊലപ്പെടുത്താൻ സൂഫിയ പദ്ധതി തയ്യാറാക്കി. സെപ്റ്റംബർ 14-ന് രാത്രി വീടിൻ്റെ വാതിൽ തുറന്നിട്ട സൂഫിയ ഇരുവരെയും അകത്തേക്ക് കടത്തിവിട്ടു. ഉറങ്ങിക്കിടക്കുകയായിരുന്ന രാംകിഷോറിനെ പ്രതികൾ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് സൂഫിയ തൻ്റെ 16 കാരനായ മകനെയും വിളിച്ചുവരുത്തി. തുടർന്ന് നാല് പേരും ചേർന്ന് രാംകിഷോറിൻ്റെ മൃതദേഹം വലിയ പെട്ടിയിലാക്കി ഒളിപ്പിച്ചു. പിറ്റേദിവസം രാത്രി ഇ-റിക്ഷയിൽ മൃതദേഹം കയറ്റി ഭവഖേഡയിലെ കനാൽ പാലത്തിന് സമീപം ആരും കാണാതെ ഉപേക്ഷിക്കുകയായിരുന്നുവെന്ന് ഡി.സി.പി വ്യക്തമാക്കി.
രാംകിഷോറിൻ്റെ ആദ്യ ഭാര്യ കവിത ദേവി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സെപ്റ്റംബർ 17-ന് പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇ-റിക്ഷ പോയ വഴികളിലെ 170-ൽ അധികം സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക സംഘങ്ങളായി പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച ഇ-റിക്ഷയും കസ്റ്റഡിയിലെടുത്തു.
English Summary
A Lucknow woman, her lover, his associate, and her teenage son were arrested for murdering her husband and dumping his body following disputes over his support for his first wife.