കുറഞ്ഞ വിലയ്ക്ക് സ്വർണം, 12 ലക്ഷം തട്ടി; വ്യാജ സന്യാസിയും മലയാളി സംഘവും പിടിയിൽ
താനൊരു സന്യാസിയാണെന്നും, കേരളത്തിലെ ചിലർ വഴി കുറഞ്ഞ വിലയ്ക്ക് സ്വർണ്ണക്കട്ടി വാങ്ങി നൽകാമെന്നും വേൽമുരുകൻ ജോൺ പാഷയെ വിശ്വസിപ്പിക്കുകയായിരുന്നു. ഇടയിൽ പാലക്കാടിനടുത്തുള്ള ഒരു ഗ്രാമത്തിലേക്ക് കൊണ്ടുപോയി സംഘത്തിന്റെ കൈവശമുള്ള വ്യാജ സ്വർണ്ണക്കട്ടി വേൽമുരുകൻ തന്നെ ജോൺ പാഷയെ കാണിച്ചു. വ്യാഴാഴ്ച സ്വർണം വാങ്ങാൻ ജോൺ പാഷയും വേൽമുരുകനും കാറിൽ കേരളത്തിലേക്ക് പുറപ്പെട്ടു. എന്നാൽ

കേസിൽ അറസ്റ്റിലായ പ്രതികൾ
കോയമ്പത്തൂർ: കുറഞ്ഞ വിലയിൽ സ്വർണക്കട്ടി നൽകാമെന്ന് കാണിച്ച് വ്യാപാരിയിൽ നിന്നും 12 ലക്ഷം തട്ടിയ കേസിൽ മലയാളികളടക്കം 9 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ നിന്ന് കാറുകളും ആറ് ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തു. പാലക്കാട് കഞ്ചിക്കോട് സ്വദേശികളായ സന്ദീപ് (36), സിജു (35), ബിനു (43), സതീഷ് (37), തമിഴ്നാട് സ്വദേശി ൽമുരുകൻ (83), കോട്ടൂർ സ്വദേശി കാർത്തി (40), കുടിമംഗലം സ്വദേശി, ഉദുമൽപേട്ട സ്വദേശികളായ രവികുമാർ (54), സെന്തിൽകുമാർ (42) എന്നിവരെയാണ് തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തത്.
ചെന്നൈ അരക്കോണം സ്വദേശിയായ പഴയ ഇരുമ്പ് വ്യാപാരി ജോൺ പാഷയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. ഇയാളുമായി കേസിലെ പ്രധാന പ്രതികളിലൊരാളായ വേൽമുരുകൻ (83) സൗഹൃദം സ്ഥാപിക്കുകയായിരുന്നു.
കേരളത്തിലെ ചിലർ വഴി കുറഞ്ഞ വിലയ്ക്ക് സ്വർണ്ണക്കട്ടി
താനൊരു സന്യാസിയാണെന്നും, കേരളത്തിലെ ചിലർ വഴി കുറഞ്ഞ വിലയ്ക്ക് സ്വർണ്ണക്കട്ടി വാങ്ങി നൽകാമെന്നും വേൽമുരുകൻ ജോൺ പാഷയെ വിശ്വസിപ്പിക്കുകയായിരുന്നു. ഇടയിൽ പാലക്കാടിനടുത്തുള്ള ഒരു ഗ്രാമത്തിലേക്ക് കൊണ്ടുപോയി സംഘത്തിന്റെ കൈവശമുള്ള വ്യാജ സ്വർണ്ണക്കട്ടി വേൽമുരുകൻ തന്നെ ജോൺ പാഷയെ കാണിച്ചു. ഇത് വിശ്വസിച്ച ജോൺ പണവുമായി വരാമെന്ന് സമ്മതിക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച സ്വർണം വാങ്ങാൻ ജോൺ പാഷയും വേൽമുരുകനും കാറിൽ കേരളത്തിലേക്ക് പുറപ്പെട്ടു. എന്നാൽ സംഘം ഇവരെ പൊള്ളാച്ചി മാണ്ണൂർ ഭാഗത്തേക്ക് വിളിപ്പിച്ചു.
ALSO READ:ദുർമന്ത്രവാദിയെന്ന് സംശയം; തെലങ്കാനയിൽ യുവാവ് സ്വന്തം അമ്മയെ ജീവനോടെ ചുട്ടുകൊന്നു
സിസിടിവി ദൃശ്യങ്ങൾ
അവിടെയെത്തിയ ഇവരെ മറ്റൊരു കാറിൽ കയറ്റി രാമപട്ടണം ഭാഗത്തേക്ക് കൊണ്ടുപോയി ഇതിനിടയിൽ പണം കൈക്കലാക്കി. തുടർന്ന് സ്വർണ്ണമൊന്നുമില്ലെന്ന് ഭീഷണിപ്പെടുത്തി ഇരുവരെയും വഴിയിൽ ഇറക്കിവിട്ട് സംഘം കടന്നുകളഞ്ഞു. തട്ടിപ്പിനിരയായ ജോൺ പാഷ പൊള്ളാച്ചി താലൂക്ക് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ, സന്യാസിയായി അഭിനയിച്ച വേൽമുരുകൻ തട്ടിപ്പ് സംഘത്തിന്റെ പ്രധാന കണ്ണിയാണെന്ന് വ്യക്തമായി. പിന്നീട് വളരെ വേഗത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.
English Summary
Racket Busted in Tamilnadu including Malayali’s for Stealing 12 Lakh Using Fake Gold. These Gang Cheated a Iron Seller for the Money. Main accuse is posing himself as a Baba found its fake.