ശബരിമല വെർച്വൽ ക്യൂ: ബുക്ക് ചെയ്തിട്ട് എത്താത്തവർക്ക് മണ്ഡലകാലത്ത് പിന്നെ അവസരമില്ല; പുതിയ നീക്കവുമായി ബോർഡ്

Sabarimala Virtual Queue: വെർച്വൽ ക്യൂ വഴി ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം ആളുകൾ എത്താതിരിക്കുന്നത് തടയാൻ ഈ മണ്ഡലകാലത്ത് തന്നെ മാറ്റങ്ങൾ കൊണ്ടുവരാനാണ് തീരുമാനം. ഇത്തവണ നട തുറന്നശേഷം, വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തതിനെക്കാൾ വളരെ കുറവ് തീർഥാടകരാണ് എത്തിയത്. ഈ സാഹചര്യത്തിലാണ് പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കുന്നത്.

ശബരിമല വെർച്വൽ ക്യൂ: ബുക്ക് ചെയ്തിട്ട് എത്താത്തവർക്ക് മണ്ഡലകാലത്ത് പിന്നെ അവസരമില്ല; പുതിയ നീക്കവുമായി ബോർഡ്

Sabarimala Virtual Queue

Published: 

22 Nov 2026 | 07:32 AM

സന്നിധാനം: ശബരിമലയിലെ വെർച്വൽ ക്യൂ സംവിധാനം ദുരുപയോഗം ചെയ്യപ്പെടുകയും തീർഥാടനം അ‌വതാളത്തിലാകുകയും ചെയ്യുന്നതിൽ കർശന നടപടികളിലേക്ക് കടന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. വെർച്വൽ ക്യൂ ബുക്കിങ് സംവിധാനം പരിഷ്കരിക്കും. ബുക്ക് ചെയ്ത നിശ്ചിത ദിവസം എത്താൻ കഴിയാത്തവർ ബുക്കിങ് റദ്ദാക്കിയില്ലെങ്കിൽ ഈ മണ്ഡലകാലത്തു പിന്നീടു ബുക്കിങ് അനുവദിക്കേണ്ട എന്ന നിലയിലേക്കുള്ള മാറ്റമാണ് നടപ്പാക്കുക. ഇതിനായി വെർച്വൽ ക്യൂ ബുക്കിങ് സോഫ്ട്വെയറിൽ മാറ്റങ്ങൾ വരുത്തും എന്നാണ് റിപ്പോർട്ട്. ബുക്ക് ചെയ്ത ദിവസം എത്താൻ അസൗകര്യമുണ്ടെങ്കിൽ മറ്റൊരു ദിവസത്തേക്കു സമയം മാറ്റാം. ബുക്കിങ് റദ്ദാക്കണമെങ്കിൽ അതിനും സൗകര്യമുണ്ടായിരിക്കും.

വെർച്വൽ ക്യൂ വഴി ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം ആളുകൾ എത്താതിരിക്കുന്നത് തടയാൻ ഈ മണ്ഡലകാലത്ത് തന്നെ മാറ്റങ്ങൾ കൊണ്ടുവരാനാണ് തീരുമാനം. ഇത്തവണ നട തുറന്നശേഷം, വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തതിനെക്കാൾ വളരെ കുറവ് തീർഥാടകരാണ് എത്തിയത്. ഈ സാഹചര്യത്തിലാണ് പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കുന്നത്.

ALSO READ: അയ്യപ്പഭക്തർക്ക് ആശ്വാസം! വിമാനത്തിൽ ഇരുമുടിക്കെട്ട് കൈവശം വയ്ക്കാം; തുടർച്ചയായ മൂന്നാം വർഷവും അനുമതി

തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ വൻകിട ട്രാവൽ ഏജൻസികൾ ദർശനസമയം കൂട്ടത്തോടെ ബുക്ക് ചെയ്തു മറിച്ചുവിറ്റ് കൊള്ളലാഭമുണ്ടാക്കുന്നതാണു ശബരിമലയിലെ തീർഥാടക പ്രവാഹത്തിൽ കുറവുവരാൻ കാരണമെന്നായിരുന്നു പൊലീസിന്റെയും റവന്യു വകുപ്പിന്റെയും പ്രാഥമിക വിലയിരുത്തൽ. ഇതിന്റെ അ‌ടിസ്ഥാനത്തിലാണ് ബുക്ക് ചെയ്തിട്ട് വരാതിരിക്കുന്നവർക്ക് വീണ്ടും ബുക്ക് ചെയ്യാൻ കഴിയാത്ത വിധത്തിലേക്കുള്ള മാറ്റം കൊണ്ടുവരുന്നത്.

കൂട്ടത്തോടെയുള്ള ബുക്കിങ് അവസാനിപ്പിക്കാൻ ആധാർ അധിഷ്ഠിത ഒടിപി വെരിഫിക്കേഷൻ കഴിഞ്ഞദിവസം മുതൽ നിർബന്ധമാക്കിയിട്ടുണ്ട്. ഓരോ തീർഥാടകന്റെയും ആധാർ നമ്പർ നൽകി അതുമായി ബന്ധിപ്പിച്ച ഫോൺ നമ്പറിലേക്ക് ഒടിപി അയച്ച് ഉറപ്പാക്കിയാൽ മാത്രമേ ഇപ്പോൾ വെർച്വൽ ക്യൂ ബുക്ക് ചെയ്യാനാകൂ. ഈ മാറ്റത്തിലൂടെ ട്രാവൽ ഏജൻസികൾ അ‌നാവശ്യമായി കൂട്ടത്തോടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് ഒരുപരിധി വരെ തടയാനാകും.

ബുക്കിങ് സമയത്തു നൽകിയ തിരിച്ചറിയൽ രേഖ തന്നെ യാത്രയിൽ കൈവശം കരുതണം എന്നു നേരത്തെ തന്നെ നിർദേശം നൽകിയിരുന്നെങ്കിലും ഇതു പരിശോധിച്ചിരുന്നില്ല. വെർച്വൽ ക്യൂ കൂടുതൽ കാര്യക്ഷമമാക്കാൻ ഓരോ തീർഥാടകന്റെയും ടിക്കറ്റിൽ പ്രത്യേക ക്യുആർ കോഡ് നൽകണമെന്നും ഇതു പമ്പയിലോ നിലയ്ക്കലോ പരിശോധിക്കണമെന്നും ആലോചനയുണ്ടെങ്കിലും ഇത് ഉടൻ നടപ്പാക്കില്ല എന്നാണ് റിപ്പോർട്ട്.

English Summary

Reports indicate that the virtual queue booking system for Sabarimala is set to be revised. If a devotee is unable to arrive on the originally booked date, they may reschedule their visit to a different day. There will also be an option to cancel a booking. However, a new decision has been made: those who fail to arrive on their booked date and do not cancel their booking will not be permitted to make further bookings during the Mandala season.

Loading...
Unable to load recommendations.
Follow Us
ഡിസംബറിൽ മിഥുനം ഉൾപ്പെടെ 4 രാശിക്കാർക്ക് പണവും പ്രശസ്തിയും!
മുട്ട കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏതാണ്?
7 വർഷ OS പിന്തുണ, സാംസങ് പ്രീമിയം 5ജി ഫോണിന് ഡിസ്കൗണ്ട്
സവാളയ്ക്ക് വിലയാണേ! കേടുകൂടാതെ എങ്ങനെ സൂക്ഷിക്കാം?
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി
ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദിന് സർക്കാർ ജോലി