ഒളിവിൽ കഴിഞ്ഞത് തെങ്കാശിയിൽ! ഡിസിസി ഓഫീസ് ആക്രമണം: ബിജെപി ജില്ലാ സെക്രട്ടറിയടക്കം നാലുപേർ പിടിയിൽ

Thiruvananthapuram DCC office Attack: കഴിഞ്ഞ ആഴ്ചയാണ് തിരുവനന്തപുരം ഡിസിസി ഓഫീസിനു നേർക്ക് കല്ലേറുണ്ടായത്. ആക്രമണത്തിൽ ഓഫിസിലെ ഗ്ലാസുകൾ പൊട്ടിയിരുന്നു. സംഭവത്തിനു പിന്നിൽ ബിജെപി ആണെന്നു കോൺഗ്രസ് ആരോപിച്ചിരുന്നു. ആക്രമണത്തിനു പിന്നാലെ മുഖ്യമന്ത്രി വിഡി സതീശൻ ഉൾപ്പെടെ ഡിസിസി ഓഫിസ് സന്ദർശിക്കുകയും ചെയ്തു. ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദർശനത്തിനിടെ കരിങ്കൊടി കാട്ടിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ തുടർച്ചയായിട്ടായിരുന്നു ആക്രമണം.

ഒളിവിൽ കഴിഞ്ഞത് തെങ്കാശിയിൽ! ഡിസിസി ഓഫീസ് ആക്രമണം: ബിജെപി ജില്ലാ സെക്രട്ടറിയടക്കം നാലുപേർ പിടിയിൽ

Thiruvananthapuram Dcc Office Attack

Published: 

06 Oct 2026 | 07:58 AM

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദർശനത്തിനിടെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാട്ടിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ കോൺഗ്രസ് ജില്ലാ കമ്മിറ്റി (ഡിസിസി) ഓഫീസ് ആക്രമിക്കപ്പെട്ട കേസിൽ നാലുപേർ അ‌റസ്റ്റിൽ. ബിജെപി ജില്ലാ സെക്രട്ടറി അഡ്വ. പ്രദീപ്, ശ്രീലാൽ എന്നിവരും ഇവർക്ക് ഒളിവിൽ കഴിയാൻ സഹായം നൽകിയ മറ്റ് രണ്ടുപേരുമാണ് ഒളിവിൽ കഴിയുന്നതിനിടെ തമിഴ്‌നാട്ടിലെ തെങ്കാശിയിൽ നിന്ന് പിടിയിലായത്. ബിജെപി കുളത്തൂർ മണ്ഡലം പ്രസിഡൻറാണ് ശ്രീലാൽ. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് ശക്തമായ അ‌ന്വേഷണം നടത്തിവരികയായിരുന്നു.

കേസിലെ മുഖ്യപ്രതിയായ ശ്രീലാലാണ് ഡി സി സി ഓഫീസിന് നേരെ കല്ലെറിഞ്ഞതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതികളെ, കമ്മീഷണറുടെ പ്രത്യേക സ്‌ക്വാഡ് ഏറെ തന്ത്രപരമായാണ് തെങ്കാശിയിൽ നിന്ന് കണ്ടെത്തിയത്. അറസ്റ്റിലായ പ്രതികളെ ഉടൻ തിരുവനന്തപുരത്തെത്തിച്ച് കോടതിയിൽ ഹാജരാക്കും.

ALSO READ: ചെകുത്താനും കടലിനും ഇടയിൽ ചെന്നിത്തല; കന്റോൺമെന്റ് സിഐക്കും എസ്ഐക്കും 4 ദിവസത്തിനകം കാരണം കാണിക്കാൻ നോട്ടീസ്

കഴിഞ്ഞ ആഴ്ചയാണ് ഡിസിസി ഓഫിസിനു നേർക്ക് കല്ലേറുണ്ടായത്. ആക്രമണത്തിൽ ഓഫിസിലെ ഗ്ലാസുകൾ പൊട്ടിയിരുന്നു. സംഭവത്തിനു പിന്നിൽ ബിജെപി ആണെന്നു കോൺഗ്രസ് ആരോപിച്ചിരുന്നു. ആക്രമണത്തിനു പിന്നാലെ മുഖ്യമന്ത്രി വിഡി സതീശൻ ഉൾപ്പെടെ ഡിസിസി ഓഫിസ് സന്ദർശിക്കുകയും ചെയ്തു. ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദർശനത്തിനിടെ കരിങ്കൊടി കാട്ടിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ തുടർച്ചയായി, ബിജെപി തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡൻ്റിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ചായിരുന്നു ഡിസിസി ഓഫീസാക്രമണം.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിച്ചതിന് പകരം ചോദിച്ച് യുവമോര്‍ച്ച കരിങ്കൊടി പ്രതിഷേധവുമായി രംഗത്തെത്തുകയും ദില്ലിയിൽ നിന്ന് മടങ്ങിയെത്തിയ മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം കരിങ്കൊടി കാണിക്കുകയും ചെയ്തിരുന്നു. നെയ്യാറ്റിൻകരയിൽ മന്ത്രി ഒ.ജെ ജനീഷിനെയും യുവമോർച്ച കരിങ്കൊടി കാണിച്ചു.

മന്ത്രി ജനീഷിനെ കരിങ്കൊടി കാണിച്ച സംഭവത്തിന് പിന്നാലെ ബിജെപി സൗത്ത് ജില്ലാ പ്രസിഡൻറിൻറെ കാർ കോൺഗ്രസുകാർ തടഞ്ഞിരുന്നു. തുടർന്ന് കയ്യാങ്കളിയുമുണ്ടായി. ഇതിന് പിന്നാലെയാണ് ആനാവൂരിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് തീയിടുകയും തിരുവനന്തപുരം ഡിസിസി ഓഫീസിൻറെ ചില്ലുകൾ അജ്ഞാതർ രാത്രി എറിഞ്ഞു തകർക്കുകയും ചെയ്ത സംഭവങ്ങൾ ഉണ്ടായത്.

English Summary

Four people have been arrested in connection with the attack on the Congress District Committee (DCC) office in Thiruvananthapuram, which followed a protest where Youth Congress activists waved black flags during Union Home Minister Amit Shah’s visit to Kerala. BJP District Secretary Adv. Pradeep and Sreelal, along with two others who assisted them in evading capture, were apprehended in Tenkasi, Tamil Nadu, while they were in hiding.

Loading...
Unable to load recommendations.
Follow Us
ദുബായ് ഡ്രൈവിംഗ് ലൈസൻസ് നഷ്ടപ്പെട്ടോ? പുതിയതെടുക്കാൻ ചെയ്യേണ്ടത് !
രാവിലെ ഒരു സ്പൂൺ നെയ്യ്! ശരീരത്തിൽ നടക്കുന്ന മാറ്റങ്ങൾ ഇതാ
ഐക്യൂ 15 മുതൽ ഐക്യൂ 11 ​ലൈറ്റ് വരെ; ആമസോൺ ഡീൽ
നെയ്യോ വെളിച്ചെണ്ണയോ? ആരോഗ്യത്തിന് ഏതാണ് ബെസ്റ്റ്?
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു
ടോയ്‌ലറ്റിൽ നിന്ന് രാജവെമ്പാല
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്