AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

November 2026 Movies: ഡിസ്കോ മുതൽ ബാച്ച്ലർ പാർട്ടി വരെ, നവംബറിലെ പ്രധാന തിയേറ്റർ റിലീസുകൾ ഇവയൊക്കെ

November 2026 Movie Releases: ഈ നവംബർ മാസത്തിൽ ഒരുപിടി മികച്ച സിനിമകളാണ് തീയറ്ററിലേക്ക് എത്താൻ തയ്യാറെടുക്കുന്നത്. സൂപ്പർതാരങ്ങളുടെയും സൂപ്പർ സംവിധായകരുടെയും ഉൾപ്പെടെ മികച്ച സിനിമകളാണ് ഈ നമ്പർ മാസത്തിൽ ബോക്സ് ഓഫീസ് റിലീസിനായി എത്തുന്നത്. ഈ മാസം പ്രധാന തിയേറ്റർ റിലീസിന് എത്തുന്ന ചിത്രങ്ങൾ ഏതൊക്കെ എന്നും അവയുടെ റിലീസ് തീയതി എന്നാണെന്നും ഉൾപ്പെടെയുള്ള വിശദമായ വിവരങ്ങൾ അറിയാം.

November 2026 Movies: ഡിസ്കോ മുതൽ ബാച്ച്ലർ പാർട്ടി വരെ, നവംബറിലെ പ്രധാന തിയേറ്റർ റിലീസുകൾ ഇവയൊക്കെ
November 2026 Movie ReleasesImage Credit source: Social Media
Amal KV
Amal KV | Published: 28 Oct 2026 | 08:31 PM

ഈ നവംബർ മാസത്തിൽ ഒരുപിടി മികച്ച സിനിമകളാണ് തീയറ്ററിലേക്ക് എത്താൻ തയ്യാറെടുക്കുന്നത്. സൂപ്പർതാരങ്ങളുടെയും സൂപ്പർ സംവിധായകരുടെയും ഉൾപ്പെടെ മികച്ച സിനിമകളാണ് ഈ നമ്പർ മാസത്തിൽ ബോക്സ് ഓഫീസ് റിലീസിനായി എത്തുന്നത്. ഈ മാസം പ്രധാന തിയേറ്റർ റിലീസിന് എത്തുന്ന ചിത്രങ്ങൾ ഏതൊക്കെ എന്നും അവയുടെ റിലീസ് തീയതി എന്നാണെന്നും ഉൾപ്പെടെയുള്ള വിശദമായ വിവരങ്ങൾ അറിയാം.

ഇതിൽ സിനിമ പ്രേക്ഷകർ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അമൽ നീരദ് സംവിധാനം ചെയ്യുന്ന ബാച്ചിലർ പാർട്ടിയുടെ രണ്ടാം ഭാഗം – ബാച്ചിലർ പാർട്ടി Duex. നവംബർ 19ന് ആണ് ഈ സിനിമ തിയേറ്ററിൽ റിലീസ് ചെയ്യുന്നത്. നസ്ലിനാണ് സിനിമയിലെ പ്രധാന കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നത്. ഒപ്പം കുഞ്ചാക്കോ ബോബനും സിനിമയിലെ ശ്രദ്ധേയമായ റോൾ അവതരിപ്പിക്കുന്നു. 2012ൽ പുറത്തിറങ്ങിയ ബാച്ചിലർ പാർട്ടി ആദ്യ ഭാഗത്തിന്റെ അതേ കൾട്ട് സ്വഭാവം ഈ സിനിമയും നിലനിർത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, നദിയ മൊയ്തു, ജ്യോതിർമയി, രജിഷ വിജയൻ, സൈൻ ടോം ചാക്കോ തുടങ്ങിയ വൻ താരതയാണ് സിനിമയിൽ അണിനിരക്കുന്നത്.

Also Read: ഒക്ടോബർ അവസാനം നെറ്റ്ഫ്ലിക്സിൽ നിരവധി ചിത്രങ്ങൾ, ഒടിടി വേറെയും

ആന്റണി വർഗീസ് പെപ്പെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് ഡിസ്ക്കോ. നവംബർ ആറാം തീയതിയാണ് സിനിമ തിയേറ്ററുകളിൽ റിലീസിന് എത്തുന്നത്. ആക്ഷൻ ക്രൈം ത്രില്ലർ എന്ന നിലയിൽ ഒരുക്കിയിട്ടുള്ള സിനിമയുടെ സംവിധായകൻ ഉല്ലാസ് ചെമ്പനാണ്. അർജുനശോകൻ, ലുക്ക്മാൻ, ചെമ്പൻ വിനോദ്, ദേവമോഹൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, സാഗർ സൂര്യ, ഫെമിന ജോർജ്, ഗായത്രി സുരേഷ് തുടങ്ങിയ താരങ്ങളും സിനിമയിൽ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തമിഴ് സിനിമയാണെങ്കിലും മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി തമിഴ് സൂപ്പർതാരം ധനുഷിനൊപ്പം പ്രധാന വേഷത്തിൽ എത്തുന്ന സിനിമയാണ് ഓം. നവംബർ 20 നാണ് ഈ സിനിമ തീയറ്ററുകളിൽ റിലീസിന് എത്തുന്നത്. ആക്ഷൻ ത്രില്ലർ എന്ന ഗണത്തിൽ വരുന്ന ഈ സിനിമ കേരളത്തിൽ വലിയ സ്വീകരണം നേടുമെന്നാണ് വിലയിരുത്തൽ. ഇതിനൊപ്പം തന്നെ പാൻ ഇന്ത്യൻ റിലീസായി എത്തുന്ന സിനിമയാണ് രാമായണ. നവംബർ അഞ്ചിനാണ് സിനിമ റിലീസ് ചെയ്യുന്നത്. റൺബീർ കപൂർ ശ്രീരാമനായി വേഷമിടുമ്പോൾ സീതാദേവിയായി സായി പല്ലവിയാണ് എത്തുന്നത്.

English Summary

A number of excellent films are gearing up for theatrical release this November. The month will see highly anticipated movies from superstars and top-tier directors hitting the big screen. Let’s take a detailed look at the major films arriving in theaters this month, along with their respective release dates.

Follow Us