Healthy Sleeping: ലൈറ്റ് ഓണാക്കി ഉറങ്ങുന്നവരാണോ നിങ്ങൾ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

Sleeping With Lights On: ലൈറ്റുകൾ ഓണാക്കി ഉറങ്ങുന്നതുകൊണ്ട് എന്താണ് പ്രശ്നം എന്നാണ് പലരും ചിന്തിക്കുന്നത്. അടുത്തൊരു ചെറിയ ലാമ്പെങ്കിലും ഇല്ലാതെ എങ്ങനെ ഉറങ്ങുക എന്ന് കരുതുന്നവർ ഇത് എത്രത്തോളം ആരോ​ഗ്യകരമാണെന്ന് കൂടി അറിഞ്ഞിരിക്കണം.

Healthy Sleeping: ലൈറ്റ് ഓണാക്കി ഉറങ്ങുന്നവരാണോ നിങ്ങൾ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

Sleeping

Published: 

22 Feb 2026 | 11:59 AM

നമുക്ക് ചുറ്റമുള്ളവരിൽ ചിലർക്കെങ്കിലും ലൈറ്റ് ഓണാക്കി ഉറങ്ങുന്ന ശീലമുണ്ടാകും. കുട്ടികാലത്ത് ഉണ്ടായ ചെറിയ പേടികളോ അല്ലെങ്കിൽ വെറുമൊരു ശീലമോ ആകാം നിങ്ങളെ ഇതിന് പ്രേരിപ്പിക്കുന്നത്. എന്നാൽ മറ്റ് ചിലർക്ക് വെളിച്ചത്തിൻ്റെ ഒരംശം പോലും ഉറക്കത്തെ കാര്യമായി ബാധിക്കുന്നു. ലൈറ്റുകൾ ഓണാക്കി ഉറങ്ങുന്നതുകൊണ്ട് എന്താണ് പ്രശ്നം എന്നാണ് പലരും ചിന്തിക്കുന്നത്. അടുത്തൊരു ചെറിയ ലാമ്പെങ്കിലും ഇല്ലാതെ എങ്ങനെ ഉറങ്ങുക എന്ന് കരുതുന്നവർ ഇത് എത്രത്തോളം ആരോ​ഗ്യകരമാണെന്ന് കൂടി അറിഞ്ഞിരിക്കണം.

ഉറക്കം, ഊർജ്ജ നില, ഹോർമോൺ ഉത്പാദനം, മെറ്റബോളിസം, മാനസികാവസ്ഥ എന്നിവയെ നിയന്ത്രിക്കുന്ന ഒരു സർക്കാഡിയൻ റിഥത്തിലാണ് (24 മണിക്കൂർ ജൈവചക്രം) ഓരോ മനുഷ്യൻ്റെയും ശരീരം പ്രവർത്തിക്കുന്നത്. ഉറങ്ങുമ്പോഴുള്ള ഇത്തരം പ്രകാശം ഈ ആന്തരിക ഘടികാരത്തെ വളരെയധികം സ്വാധീനിക്കുന്നു. ഈ റിഥത്തിലൂടെയാണ് ഇരുട്ടാകുമ്പോൾ ഉറക്കത്തിന് സഹായിക്കുന്ന ഹോർമോണായ മെലറ്റോണിൻ പുറത്തുവിടാൻ തലച്ചോറ് ശരീരത്തിന് സിഗ്നൽ നൽകുന്നത്. എന്നാൽ വെളിച്ചം ഉണ്ടാകുമ്പോൾ മെലറ്റോണിൻ്റെ ഉത്പാദനം കുറയുന്നു.

ALSO READ: ബ്രേക്ക്ഫാസ്റ്റ് കഴിച്ചില്ലെങ്കിൽ ആരോഗ്യത്തിന് ഗുണമോ അതോ പണി കിട്ടുമോ?; സത്യം ഇതാണ്

അതുകൊണ്ട് തന്നെ നേരിയ വെളിച്ചം പോലും ഈ ഹോർമോണിൻ്റെ അളവ് കുറയ്ക്കുകയും നിങ്ങളുടെ ഉറക്കത്തിൻ്റെ ഗുണനിലവാരത്തെ ബാധിക്കുകയും ചെയ്യും. ശരിയായ ഉറക്കം ലഭിക്കാത്തത് പിറ്റേദിവസം എഴുന്നേൽക്കുമ്പോൾ ശാരീരിക അസ്വസ്ഥതയ്ക്കും മാനസിക സമ്മർദ്ദത്തിനും കാരണമാകും. ഒരുപക്ഷേ വെളിച്ചത്തിൽ ഉറങ്ങുന്നത് ശരീരത്തിൻ്റെ മെറ്റബോളിസത്തെ ബാധിക്കാനും ഇത് പൊണ്ണത്തടിക്ക് കാരണമാകുകയും ചെയ്യുമെന്ന് ചില പഠനങ്ങൾ പോലും സൂചിപ്പിക്കുന്നു.

നിങ്ങളുടെ കൺപോളകൾ അടഞ്ഞിരുന്നാലും പുറത്തെ വെളിച്ചത്തിൻ്റെ സാന്നിധ്യം തലച്ചോറിനെ ഉണർന്നിരിക്കാൻ പ്രേരിപ്പിക്കും. മെലറ്റോണിൻ കുറയുന്നത് ഉറക്കത്തെ മാത്രമല്ല ബാധിക്കുന്നത്. മറിച്ച്, നിങ്ങളുടെ ഹോർമോണുകളെ പോലും അത് ബാധിക്കുന്നു. അടുത്തിടെ നടത്തിയ ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് വെളിച്ചം ഉള്ളപ്പോൾ ഉറങ്ങുന്നത് ഹൃദയമിടിപ്പിനെയും രക്തസമ്മർദ്ദത്തെയും ബാധിക്കുന്നു എന്നാണ്. മങ്ങിയ നീല നിറമുള്ള വെളിച്ചം പോലും ശരീരത്തെ അസ്വസ്ഥമാക്കുന്നു.

ഇങ്ങനെ ചെയ്താല്‍ മീൻ വറുക്കുമ്പോൾ കഷ്ണങ്ങൾ ഉടയില്ല
10 മിനുറ്റ് മതി... കിടുക്കാച്ചി കണവ അച്ചാർ തയ്യാറാക്കാം?
ഇനി ചക്ക ഐസ്ക്രീം വീട്ടിൽ തയ്യാറാക്കാം
ചക്കയുടെ ചവിണി കളയല്ലേ! ഒരടിപൊളി ഐറ്റം ഉണ്ടാക്കാം
ഓട്ടോയിലെ പെൺകുട്ടിയെ ശല്യം ചെയ്യുന്നയാൾ, ഇന്ത്യയിലോ?
പൂരത്തിനിടെ പാപ്പാൻ നോമ്പു തുറന്നു, ആനക്കരികെ
ആനയുടെ കുണിങ്ങിയുള്ള വരവ് കണ്ടോ?
ജനലിൽ കയറി എങ്ങോട്ടാ, അവസാനം ചേര സർ പെട്ടുപോയി