AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Left Over Rice Recipe: ബാക്കി വന്ന ചോറ് കളയേണ്ട; ഒന്നല്ല, 6 വ്യത്യസ്ത വിഭവങ്ങൾ തയ്യാറാക്കാം

Leftover Rice Recipe: ഉച്ചയ്ക്ക് ഉണ്ടാക്കിയ ചോറ് ബാക്കി വന്നോ? ഇനി വിഷമിക്കേണ്ട, ആരും കഴിക്കാതെ കളയുന്ന ചോറ് ഉപയോഗിച്ച് വീട്ടിൽ പെട്ടെന്ന് തന്നെ ഇത്തരത്തിൽ രുചികരവും വ്യത്യസ്തവുമായ വിഭവങ്ങൾ തയ്യാറാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ആറ് സ്പെഷ്യൽ റെസിപ്പികൾ പരിചയപ്പെട്ടാലോ....

Left Over Rice Recipe: ബാക്കി വന്ന ചോറ് കളയേണ്ട; ഒന്നല്ല, 6 വ്യത്യസ്ത വിഭവങ്ങൾ തയ്യാറാക്കാം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 22 Jul 2026 | 01:42 PM

ഉച്ചയ്ക്ക് ഉണ്ടാക്കിയ ചോറ് ബാക്കി വന്നോ? ഇനി കളയണമല്ലോ എന്നോർത്ത് വിഷമിക്കേണ്ട, ചോറ് വേസ്റ്റാക്കി കളയാതെ വീട്ടിൽ ലഭ്യമായ ചേരുവകൾ ഉപയോഗിച്ച് മിനിറ്റുകൾക്കുള്ളിൽ പുതിയ വിഭവങ്ങൾ ഉണ്ടാക്കിയാലോ..ആരും കഴിക്കാതെ കളയുന്ന ചോറ് ഉപയോഗിച്ച് വീട്ടിൽ പെട്ടെന്ന് തന്നെ ഇത്തരത്തിൽ രുചികരവും വ്യത്യസ്തവുമായ വിഭവങ്ങൾ തയ്യാറാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ആറ് സ്പെഷ്യൽ റെസിപ്പികൾ പരിചയപ്പെട്ടാലോ….

തട്ടുകട സ്‌റ്റൈൽ ഫ്രൈഡ് റൈസ് 

ഒരു പാനിൽ അൽപ്പം എണ്ണയൊഴിച്ച് കടുക്, പച്ചമുളക്, ചെറുതായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവ വഴറ്റുക. ഇതിലേക്ക് മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർക്കുക. ശേഷം ബാക്കിവന്ന ചോറ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് മുകളിൽ മല്ലിയില വിതറിയാൽ സംഗതി റെഡി!

നാടൻ ലെമൺ റൈസ് 

പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുകും കറിവേപ്പിലയും വറ്റൽ മുളകും താളിക്കുക. ഇതിലേക്ക് ഒരു പിടി നിലക്കടലയോ അണ്ടിപ്പരിപ്പോ ചേർത്ത് മൂപ്പിക്കുക. അല്പം മഞ്ഞൾപ്പൊടിയും ചോറും ചേർത്ത് നന്നായി ഇളക്കിയ ശേഷം സ്റ്റൗ ഓഫ് ചെയ്ത് പകുതി ചെറുനാരങ്ങയുടെ നീര് ഒഴിക്കുക.

ALSO READ: ഉറങ്ങുമ്പോൾ മുടി അഴിച്ചിടുന്നതാണോ കെട്ടിവെക്കുന്നതാണോ നല്ലത്? അറിയേണ്ട കാര്യങ്ങൾ

മസാല തവ പുലാവ് 

ക്യാരറ്റ്, ബീൻസ്, ക്യാപ്സിക്കം എന്നിവ ചെറിയ കഷണങ്ങളാക്കി വഴറ്റുക. ഇതിലേക്ക് ആവശ്യത്തിന് പാവ് ഭാജി മസാലയോ (അല്ലെങ്കിൽ ചിക്കൻ മസാല/ഗരം മസാല) ഉപ്പും ചേർക്കുക. പച്ചക്കറികൾ വെന്തുവരുമ്പോൾ ചോറ് ചേർത്ത് നന്നായി ഇളക്കിയെടുത്താൽ രുചികരമായ തവ പുലാവ് തയ്യാർ.

റൈസ് വട / പക്കോഡ 

ബാക്കിവന്ന ചോറ് കൈകൊണ്ടോ മിക്സിയിൽ വെള്ളമൊഴിക്കാതെ ഒന്നടിച്ചോ ഉടച്ചെടുക്കുക. ഇതിലേക്ക് അല്പം കടലപ്പൊടിയോ അരിപ്പൊടിയോ, ചെറുതായി അരിഞ്ഞ സവാള, പച്ചമുളക്, കറിവേപ്പില, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കുഴക്കുക. ചെറിയ ബോൾസോ വടയുടെ രൂപത്തിലോ ആക്കി എണ്ണയിൽ വറുത്തെടുക്കാം. നല്ലൊരു വൈകുന്നേര ചായപ്പലഹാരമാണിത്!

അരി പായസം 

ഒരു പാത്രത്തിൽ അല്പം നെയ്യൊഴിച്ച് അണ്ടിപ്പരിപ്പും മുന്തിരിയും വറുത്ത കോരുക. അതേ പാത്രത്തിലേക്ക് ചോറ് ചെറുതായി ഉടച്ച് ചേർക്കുക. ഇതിലേക്ക് പാലും (അല്ലെങ്കിൽ തേങ്ങാപ്പാൽ) ആവശ്യത്തിന് ശർക്കരപ്പാനിയോ പഞ്ചസാരയോ ഏലക്കാപ്പൊടിയും ചേർത്ത് തിളപ്പിച്ച് കുറുകുമ്പോൾ ഇറക്കിവെക്കാം.

പനീർ ഫ്രൈഡ് റൈസ്

പാനിൽ അൽപ്പം എണ്ണയൊഴിച്ച് ചെറിയ കഷ്ണങ്ങളാക്കിയ പനീർ ചേർത്ത് വറുത്തെടുക്കുക. പനീറിന്റെ നിറം മാറി വരുമ്പോൾ ചോറും കുരുമുളകുപൊടിയും ഗരം മസാലയും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ലഞ്ച് ബോക്സുകളിലേക്ക് കൊടുത്തുവിടാൻ ഇത് വളരെ അനുയോജ്യമാണ്.

English Summary:

Instead of throwing away leftover cooked rice, it can be transformed into a variety of quick and delicious meals. Try these delicious easy recipes that make the most of leftover rice, including fried rice, tawa pulao, lemon rice, and paneer fried rice.

Follow Us